മലപ്പുറം: ടിപ്പർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. കോളേജ് വിദ്യാർത്ഥിയ്ക്ക് ഗുരുതര പരിക്ക്. മലപ്പുറം മമ്പാട് പൊങ്ങല്ലൂർ പാലത്തിന് സമീപത്തു വെച്ചാണ് സംഭവം. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചരയോടെയാണ് അപകടമുണ്ടായത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സ്കൂട്ടർ യാത്രികനെ ആശുപത്രിയിലേക്ക് മാറ്റി. യുവാവിന്റെ കൈ അറ്റുപോയ നിലയിലായിരുന്നു.മ്പാട് എംഇഎസ് കോളേജ് വിദ്യാർത്ഥിയായ എടവണ്ണ കാവനൂർ പന്നിപ്പാറ സ്വദേശി മുഹമ്മദ് ശബാബുദ്ദീനാണു പരിക്കേറ്റത്.
സംഭവ സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരാണ് വിദ്യാർത്ഥിയുടെ കൈ അറ്റുപോയ നിലയിലാണെന്ന് അറിയിച്ചത്. ടിപ്പറുമായുള്ള ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ പൂർണമായും തകർന്നു.
ഫോണിൽ സംസാരിക്കുന്നതിനിടെ സ്കൂട്ടറിന് തീപിടിച്ചു; ആറ് വയസ്സുകാരന് പൊള്ളൽ
പാലക്കാട്: സ്കൂട്ടറിന് തീപിടിച്ച് ആറ് വയസ്സുകാരന് പൊള്ളലേറ്റു. പാലക്കാട് മണ്ണാർക്കാട് ചന്തപ്പടിയിൽ ഇന്നലെ രാത്രി 11മണിക്കാണ് സംഭവം. റോഡരികിൽ നിര്‍ത്തി ഫോണിൽ സംസാരിക്കുന്നതിനിടെയാണ് വണ്ടിയിൽ തീപടർന്നത്. സ്കൂട്ടറിന്റെ ഹാൻഡിലിന് പിന്നിൽ നിൽക്കുകയായിരുന്ന കുട്ടിയ്ക്കാണ് പൊള്ളലേറ്റത്.
നായാടിക്കുന്ന് സ്വദേശി ഹംസക്കുട്ടിയും മകൻ ആറ് വയസ്സുകാരൻ ഹനാനും സഞ്ചരിച്ച സുസുക്കി അക്സസ് 125എന്ന സ്കൂട്ടറിനാണ് തീപിടിച്ചത്. ജിം കഴിഞ്ഞു വീട്ടിലേക്ക് പോകുന്ന വഴിയാണ് സംഭവം. മൊബൈലിൽ കാൾ വന്നത് എടുക്കുന്നതിനായി വണ്ടി ചന്തപ്പടിയിൽ റോഡരികിൽ നിർത്തിയതായിരുന്നു.