കൊച്ചി: കൊച്ചി സ്മാർട്ട് സിറ്റിയിൽ കെട്ടിട നിർമാണത്തിനിടെ അപകടം. മൂന്നു പേരെ രക്ഷപ്പെടുത്തി. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഒരാളുടെ നില ഗുരുതരം. നാല് അന്യ സംസ്ഥാന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. നാലാമനെ രക്ഷപ്പെടുത്താനുള്ള ശ്രമം അഗ്നിശമന സേനയുടെ നേതൃത്വത്തിൽ പുരോഗിക്കുകയാണ്. കൊച്ചി ഇൻഫോ പാർക്കിനോട് ചേർന്നുള്ള സ്മാർട്ട് സിറ്റി മേഖലയിലാണ് അപകടമുണ്ടായത്. നിർമാണത്തിലിരുന്ന 24 നില കെട്ടിടത്തിൻറെ പെയിൻറിങ്ങിനായി നിർമിച്ച ഇരുമ്പ് ഫ്രെയിം നിലംപൊത്തുകയായിരുന്നു.
![news4-temp-with-watermark-2000-smartcity](https://news4media.in/wp-content/uploads/2024/05/news4-temp-with-watermark-2000-smartcity.jpg)