പത്തനംതിട്ട: കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം. ഒരാൾ മരിച്ചു. പത്തനംതിട്ട ജില്ലയിലെ പുല്ലാടാണ് അപകടമുണ്ടായത്. കാർ ഓടിച്ചിരുന്ന റാന്നി സ്വദേശി വി.ജി രാജനാണ് മരിച്ചത്.(Accident at pathanamthitta; car passenger died)
കെഎസ്ആർടിസി ബസും കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഒരു കുഞ്ഞടക്കം കാറിലുണ്ടായിരുന്ന യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാജൻ്റെ മൃതദേഹവും ആശുപത്രിയിലേക്ക് മാറ്റി.