വാവര് സ്വാമിക്കെതിരായ അധിക്ഷേപ പരാമർശം; ബി ഗോപാലകൃഷ്ണനെതിരെ പരാതി നൽകി കോൺ​ഗ്രസ്

വയനാട്: വാവര് സ്വാമിക്കെതിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷന്‍ അഡ്വ. ബി. ഗോപാലകൃഷ്ണനെതിരേ പോലീസിൽ പരാതി നൽകി കോൺ​ഗ്രസ്. കെ.പി.സി.സി. മീഡിയ പാനലിസ്റ്റ് വി.ആര്‍. അനൂപ് ആണ് കമ്പളക്കാട് പോലീസില്‍ പരാതി നല്‍കിയത്. മുനമ്പം ഭൂമി പ്രശ്‌നത്തെക്കുറിച്ച് സംസാരിക്കവെയായിരുന്നു ഗോപാലകൃഷ്ണന്റെ വിവാദപരാമര്‍ശം.(Abusive remarks against Vavar Swami; Congress filed a complaint against B Gopalakrishnan)

വയനാട് ഉപതെരഞ്ഞെടുപ്പിൽ എന്‍.ഡി.എ. സ്ഥാനാര്‍ഥി നവ്യാ ഹരിദാസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലായിരുന്നു ഗോപാലകൃഷ്ണന്റെ വിവാദപ്രസംഗം. കേന്ദ്രമന്ത്രി സുരേഷ് ഗോപിയടക്കം ഈ പരിപാടിയില്‍ പങ്കെടുത്തിരുന്നു. കേന്ദ്രമന്ത്രി എത്തുന്നതിന് തൊട്ടുമുമ്പായിരുന്നു പരാമര്‍ശം നടത്തിയത്.

‘എനിക്കൊരു സംശയം. നാളെ, അയ്യപ്പന്റെ ഭൂമി വഖഫിന്‍റേത് ആണെന്ന് പറയില്ലേ. അവിടെയൊരു ചങ്ങാതി ഇരിപ്പുണ്ട്, അയ്യപ്പന്റെ താഴെ, അയ്യപ്പന്‍ 18 പടിയുടെ മുകളിലാ… ആ 18 പടിയുടെ അടിയില്‍ വേറൊരു ചങ്ങാതി ഇരിപ്പുണ്ട്, വാവര്. ഈ വാവര് പറയാണ്, തത്കാലം ഞാനിത് വഖഫിന് കൊടുത്തുവെന്ന്, അങ്ങനെ പറഞ്ഞാല്‍ നാളെ ശബരിമല വഖഫിന്റേതാവും. അയ്യപ്പന്‍ ഇറങ്ങിപ്പോകേണ്ടിവരും. അനുവദിക്കണോ?’, എന്നായിരുന്നു ബി. ഗോപാലകൃഷ്ണന്റെ പരാമർശം.

spot_imgspot_img
spot_imgspot_img

Latest news

‘എത്ര പഠിച്ചാലും പാസ്സാക്കാതെ ഇവിടെ ഇരുത്തും’; കോളേജിൽ അനാമിക നേരിട്ടത് കടുത്ത മാനസിക പീഡനം

ബെംഗളൂരു: കര്‍ണാടകയില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തിൽ ഗുരുതര ആരോപണങ്ങളുമായി...

വയനാട്ടിൽ മൂന്നു കടുവകളെ ചത്ത നിലയിൽ കണ്ടെത്തി

വയനാട്: വയനാട്ടിൽ മൂന്നു കടുവകളെ ചത്ത നിലയിൽ കണ്ടെത്തി. കുറിച്യാട് കാടിനുള്ളിൽ...

പത്തനംതിട്ടയിൽ ദളിത് കുടുംബത്തെ മർദിച്ച സംഭവം; എസ്‌ഐ ഉൾപ്പെടെ നാലു പൊലീസുകാർക്ക് സസ്പെൻഷൻ

പത്തനംതിട്ട: പത്തനംതിട്ടയിൽ ദലിത്‌ കുടുംബത്തെ മർദിച്ച സംഭവത്തിൽ നാലു പൊലീസുകാരെ സസ്‌പെൻഡ്...

പ്രമുഖ നടിയുടെ പരാതി; സനൽകുമാർ ശശിധരനെതിരെ ലുക്ക് ഔട്ട് സർക്കുലർ

കൊച്ചി: പ്രമുഖ നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ ലുക്ക് ഔട്ട്...

കോഴിക്കോട്ടെ അപകടം; ബസ് ദേഹത്തേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

കോഴിക്കോട്: കോഴിക്കോട് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു....

Other news

സംസ്ഥാനത്ത് സ്വകാര്യ സര്‍വ്വകലാശാലകള്‍ ആരംഭിക്കുന്നു; നിയമഭേദഗതി ബില്‍ ഇന്ന് മന്ത്രിസഭയില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ സര്‍വ്വകലാശാലകള്‍ ആരംഭിക്കാൻ ആലോചന. ഇത് സംബന്ധിച്ച നിയമഭേദഗതി...

മുത്തങ്ങയിലെ ജനവാസ കേന്ദ്രത്തിൽ കരടി കുഞ്ഞ്; ചാക്കിട്ട് പിടികൂടി വനംവകുപ്പ്

മുത്തങ്ങ: വയനാട് മുത്തങ്ങയിലെ ജനവാസ കേന്ദ്രത്തിൽ കരടി കുഞ്ഞ്. ഇന്ന് രാവിലെ...

കോഴിക്കോട് സ്വദേശി റിയാദിൽ നിര്യാതനായി

റിയാദ്: കോഴിക്കോട് സ്വദേശി റിയാദിലെ ആശുപത്രിയിൽ മരിച്ചു. അടിവാരം അനൂറമാൾ അനിക്കത്തൊടിയിൽ...

അയർലണ്ടിൽ വീടിനുള്ളിൽ രണ്ട് പേരുടെ പഴകിയ മൃതദേഹങ്ങൾ കണ്ടെത്തി !

അയർലണ്ടിൽ വീടിനുള്ളിൽ രണ്ട് പേരുടെ പഴകിയ മൃതദേഹങ്ങൾ കണ്ടെത്തി. കൌണ്ടി കെറിയിലെ...

Related Articles

Popular Categories

spot_imgspot_img