അബുദാബി ‘ബാപ്സ്’ ഹിന്ദുശിലാക്ഷേത്രം നാടിന് സമർപ്പിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദി. 27 ഏക്കര്‍ സ്ഥലത്ത് പണികഴിപ്പിച്ച അബുദാബിയിലെ ആദ്യത്തെ ഹിന്ദു ശിലാ ക്ഷേത്രമായ മന്ദിറിൽ പുരോഹിതരുടെ അകമ്പടിയോടെ പ്രാർത്ഥന നടത്തി. ബാപ്സ് മുഖ്യപുരോഹിതനും ആത്മീയാചാര്യനുമായ മഹന്ത് സ്വാമി മഹാരാജ് പ്രധാന കർമങ്ങൾക്ക് നേതൃത്വം നൽകി. യുഎഇ ഭരണാധികാരികളടക്കം ഒട്ടേറെ അറബ് പ്രമുഖർ പങ്കെടുത്തു. ദുബായ്-അബുദാബി ഹൈവേയിലെ അബു മുറൈഖയിൽ 27 ഏക്കർ സ്ഥലത്താണ് ക്ഷേത്രം. അബുദാബി സർക്കാർ സൗജന്യമായി നൽകിയ സ്ഥലത്ത് 2019ലാണ് നിർമാണം ആരംഭിച്ചത്.
മന്ദിറിൽ ലോകത്തിലെ ഏറ്റവും വലിയ അയ്യപ്പ വിഗ്രഹവും പ്രതിഷ്ഠയാണ്. ക്ഷേത്രത്തിലെ ഏഴു പ്രതിഷ്ഠകളിൽ ഒന്നായ ഈ അയ്യപ്പ വിഗ്രഹം നിർമിച്ചതാകട്ടെ പരുമലയിലും. ലോകത്തിലെ ഏറ്റവും വലിയ പഞ്ചലോഹ അയ്യപ്പ വിഗ്രഹമായിരിക്കും ഇത്. പരുമല കാട്ടുംപുറത്ത് പന്തപ്ലാംതെക്കേതിൽ പി പി അനന്തൻ ആചാരിയുടെയും മകൻ അനു അനന്തന്റെയും നേതൃത്വത്തിലുള്ള ആർട്ടിസാൻസ് ഗ്രൂപ്പ് ഓഫ് കമ്പനീസാണ് വിഗ്രഹം നിർമിച്ചത്.
Also read: ഇനി കളി മാറും :തൃശൂരിൽ ഗവർണറെ കരിങ്കൊടി കാണിക്കാനെത്തിയ 25 എസ്എഫ്ഐ പ്രവർത്തകർ കസ്റ്റഡിയിൽ