വാഷിങ്ടൺ: അതികഠിനമായ ചൂടിൽ ഉരുകിയൊലിച്ച് മുൻ അമേരിക്കൻ പ്രസിഡന്റ എബ്രഹാം ലിങ്കന്റെ മെഴുകുപ്രതിമ. വാഷിങ്ടൺ ഡിസിയിൽ സ്ഥാപിച്ചിരുന്ന പ്രതിമയാണ് ഉരുകിയത്. പ്രതിമയുടെ തല വേർപ്പെട്ട നിലയിലാണ്.(Abraham Lincoln’s wax statue was melted)
എന്നാൽ പ്രതിമയുടെ തല താഴെ വീഴുമെന്ന ഘട്ടത്തിൽ നീക്കം ചെയ്തതാണെന്ന് കൾച്ചറൽ ഡിസി അറിയിച്ചു. ഉടലിൽ നിന്ന് ഒരു കാലും വേർപ്പെട്ടിട്ടുണ്ട്. 37.7 ഡിഗ്രി സെൽഷ്യസ് ചൂടാണ് വാഷിംഗ്ടണ്ണിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ആർട്ടിസ്റ്റ് സാൻഡി വില്യംസ് നാലാമനാണ് പ്രതിമയുടെ ശിൽപ്പി.
മെഴുകുതിരി പോലെ കാലക്രമേണ ഉരുകുന്ന തരത്തിലാണ് ശിൽപം രൂപകൽപന ചെയ്തിരിക്കുന്നതെങ്കിലും കടുത്ത ചൂട് ഈ പ്രക്രിയയെ കണക്കുകൂട്ടിയതിലും വേഗത്തിലാക്കിയെന്നാണ് കൾച്ചറൽ ഡിസിയുടെ വിശദീകരണം. 60 ഡിഗ്രി സെൽഷ്യസിൽ ഉരുകുന്നതോ കഠിനമാകുന്നതോ ആയ മെഴുക് ഉപയോഗിച്ചാണ് പ്രതിമ നിർമിച്ചിരിക്കുന്നത്.