web analytics

നിങ്ങൾക്കറിയാമോ? പെട്രോൾ പമ്പുകളിലെ ഈ 6 സൗജന്യ സേവനങ്ങളെ പറ്റി

തിരുവനന്തപുരം: പെട്രോൾ പമ്പിലെത്തുന്ന ഉപഭോക്താവിന് ടോയ്‌ലെറ്റ് സൗകര്യം മാത്രമല്ല, വേറെ അഞ്ച് സേവനങ്ങൾ കൂടി സൗജന്യമായി ലഭിക്കാൻ അർഹതയുണ്ട്. അത് സൗജന്യമായും തൃപ്തികരമായും ലഭിച്ചില്ലെങ്കിൽ പരാതി കൊടുക്കാം. ഉടൻ നിയമ നടപടിയുണ്ടാകും.

കോഴിക്കോട് പയ്യോളിയിലെ പെട്രോൾ പമ്പിലെ ടോയ്‌ലെറ്റ് തുറന്നു നൽകാത്തതിനെ തുടർന്ന് അദ്ധ്യാപിക ഉപഭോക്തൃ തർക്കപരിഹാര കമ്മിഷന് പരാതി നൽകിയതിനെ തുടർന്ന് പമ്പുടമയ്ക്കെതിരെ 1.65 ലക്ഷം രൂപയാണ് പിഴ ചുമത്തിയത്.

ഇന്നലെ ഉപഭോക്തൃ കാര്യവകുപ്പ് ഉദ്യോഗസ്ഥർ യോഗം ചേർന്ന് പമ്പുകളിൽ വ്യാപകമായി പരിശോധന നടത്താൻ തീരുമാനിച്ചിട്ടുണ്ട്.

ഉപഭോക്തൃ കമ്മിഷണർ മുഹമ്മദ് ഷെഫീക്ക് ഇത്തരം പരിശോധനകൾ ഏകോപിപ്പിക്കും.
ടോയ്‌ലെറ്റുകൾ ഉണ്ടായാൽ മാത്രം പോര, അത് വൃത്തിയായി സൂക്ഷിക്കാനും വെള്ളം ഉൾപ്പെടെ ഉറപ്പാക്കാനും പമ്പുടമകൾ ബാദ്ധ്യസ്ഥരാണ്.

ടോയ്‌ലെറ്റിന്റെ വൃത്തിയിൽ ഉപഭോക്താവിന് തൃപ്തിയില്ലെങ്കിലും പരാതിപ്പെടാം.മറ്റ് സേവനങ്ങൾ:

ശുദ്ധമായ കുടിവെള്ളം കരുതണം

റോഡപകടമുണ്ടായാൽ അടുത്ത് പെട്രോൾ പമ്പുണ്ടെങ്കിൽ പ്രഥമശുശ്രൂഷ കിറ്റ് (ഫസ്റ്റ് എയ്ഡ് ബോക്സ്) ആവശ്യപ്പെടാം.

ഇന്ധനത്തിന്റെ അളവ് കുറഞ്ഞെന്നോ, മായം കലർന്നെന്നോ സംശയമുണ്ടെങ്കിൽഫിൽട്ടർ,അളവ് പരിശോധന ആവശ്യപ്പെടാം

വാഹനത്തിന്റെ ടയറുകളിൽ സൗജന്യമായി വായു നിറയ്ക്കാം.ഇതിനായി ഒരു ജീവനക്കാരനെ പമ്പ് ഉടമ നിയോഗിക്കണം. ഇയാൾക്ക് വാഹന ഉടമ നൽകുന്നത് ടിപ്പാണ്. അതിഷ്ടമുണ്ടെങ്കിൽ മതി.

അടിയന്തര സാഹചര്യത്തിൽ പമ്പിൽ നിന്ന് പൊലീസിനെയും ബന്ധുക്കളെയും ഫോണിൽ വിളിക്കാം. ലാൻഡ്‌ലൈൻ/ മൊബൈൽ ഫോൺ സൗകര്യം ഉണ്ടായിരിക്കണം.

spot_imgspot_img
spot_imgspot_img

Latest news

കേരളം മുഴുവൻ മഴ മുന്നറിയിപ്പ്! ഇടിമിന്നലും ശക്തമായ കാറ്റും; ജാഗ്രത നിർദേശം

കേരളം മുഴുവൻ മഴ മുന്നറിയിപ്പ്! ഇടിമിന്നലും ശക്തമായ കാറ്റും; ജാഗ്രത നിർദേശം തിരുവനന്തപുരം:...

കോൺഗ്രസ് പട്ടികയിൽ നിർണായക വഴിത്തിരിവ്; പെരുമ്പാവൂർ ഉൾപ്പെടെ ആറു തർക്ക സീറ്റുകളിലെ അന്തിമ തീരുമാനം ഇന്ന്

കോൺഗ്രസ് പട്ടികയിൽ നിർണായക വഴിത്തിരിവ്; പെരുമ്പാവൂർ ഉൾപ്പെടെ ആറു തർക്ക സീറ്റുകളിലെ...

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല കൊച്ചി:...

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത ന്യൂഡൽഹി: പെരുമ്പാവൂർ...

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന് രോഗികളെ ഒഴിപ്പിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന്...

Other news

വി. സുരേന്ദ്രൻ പിള്ളയെ രംഗത്തിറക്കാൻ സിപിഎമ്മും ബിജെപിയും; തിരുവനന്തപുരം സീറ്റിൽ സ്വതന്ത്ര സാധ്യത

വി. സുരേന്ദ്രൻ പിള്ളയെ രംഗത്തിറക്കാൻ സിപിഎമ്മും ബിജെപിയും; തിരുവനന്തപുരം സീറ്റിൽ സ്വതന്ത്ര...

വന്ദന ദാസ് വധക്കേസ്: ‘കുറ്റം മനഃപൂർവ്വമല്ല’; ശിക്ഷയിൽ ഇളവ് തേടി പ്രതി സന്ദീപ്

വന്ദന ദാസ് വധക്കേസ്: ‘കുറ്റം മനഃപൂർവ്വമല്ല’; ശിക്ഷയിൽ ഇളവ് തേടി പ്രതി...

ടൂറിസ്റ്റ് ബസുകൾ വീണ്ടും ‘കളർഫുൾ’ ആക്കാനുള്ള നീക്കം തകർന്നു!

ടൂറിസ്റ്റ് ബസുകൾ വീണ്ടും ‘കളർഫുൾ’ ആക്കാനുള്ള നീക്കം തകർന്നു! തിരുവനന്തപുരം: ടൂറിസ്റ്റ് ബസുകളുടെ...

മോദി–സുല്‍ത്താന്‍ ഹൈതം ഫോണ്‍ സംഭാഷണം; ഇന്ത്യ–ഒമാന്‍ ബന്ധം ശക്തിപ്പെടുത്താന്‍ തീരുമാനം

മോദി–സുല്‍ത്താന്‍ ഹൈതം ഫോണ്‍ സംഭാഷണം; ഇന്ത്യ–ഒമാന്‍ ബന്ധം ശക്തിപ്പെടുത്താന്‍ തീരുമാനം മസ്‌കത്ത്: ഇന്ത്യയും ഒമാനും...

വിമാനയാത്രക്കാർക്ക് ആശ്വാസം: സീറ്റ് ബുക്കിംഗിൽ പുതിയ നിയമവുമായി കേന്ദ്രം

ന്യൂഡൽഹി: വിമാനയാത്രക്കാരുടെ പോക്കറ്റ് ചോർത്തുന്ന വിമാനക്കമ്പനികളുടെ 'സീറ്റ് കച്ചവടത്തിന്' മൂക്കുകയറിട്ട് കേന്ദ്ര...

Related Articles

Popular Categories

spot_imgspot_img