web analytics

അഭിഷേക് ശർമ്മയ്ക്ക് ‘ഡക്ക്’ പെരുമഴ; സഹോദരിക്കെതിരെ തിരിഞ്ഞ് സോഷ്യൽ മീഡിയ ട്രോളന്മാർ

അഭിഷേക് ശർമ്മയ്ക്ക് ‘ഡക്ക്’ പെരുമഴ; സഹോദരിക്കെതിരെ തിരിഞ്ഞ് സോഷ്യൽ മീഡിയ ട്രോളന്മാർ

അഭിഷേക് ശര്‍മയുടെ ലോകകപ്പ് പ്രകടനം പ്രതീക്ഷയ്‌ക്കൊത്തില്ലാത്ത സാഹചര്യത്തിൽ താരത്തിന്റെ സഹോദരി കോമളിനെതിരെ സമൂഹമാധ്യമങ്ങളിൽ ട്രോളുകളും വിമർശനങ്ങളും ഉയരുന്നു.

ടൂർണമെന്റിൽ സ്റ്റാർ പ്രകടനം നടത്തുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. എന്നാൽ മൂന്ന് മത്സരങ്ങളിൽ പൂജ്യത്തിന് പുറത്തായതും ഒരു മത്സരത്തിൽ പുറത്തിരുത്തപ്പെട്ടതുമാണ് വിമർശനങ്ങൾക്ക് ഇടയാക്കിയത്.

സമൂഹമാധ്യമമായ എക്സിൽ ഉൾപ്പെടെ ചിലർ കോമൾ സഹോദരനെ പിന്തുടർന്ന് മത്സരങ്ങൾ കാണാൻ എത്തുന്നത് ശ്രദ്ധതിരിക്കുമെന്ന ആരോപണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.

ഫിസിയോതെറാപ്പിസ്റ്റായ കോമൾ ഐപിഎൽ മത്സരങ്ങൾക്കിടയിലും സഹോദരനെ പ്രോത്സാഹിപ്പിക്കാൻ ഗാലറിയിൽ എത്താറുണ്ട്.

എന്നാൽ ബിസിസിഐ ചട്ടപ്രകാരം താരങ്ങളുടെ കുടുംബാംഗങ്ങൾക്ക് മത്സരങ്ങൾ കാണുന്നതിൽ വിലക്കില്ല; പ്രത്യേകിച്ച് ഇന്ത്യയിൽ നടക്കുന്ന മത്സരങ്ങളിൽ കുടുംബാംഗങ്ങൾ സാന്നിധ്യമറിയിക്കുന്നത് സാധാരണമാണ്.

താരങ്ങളുടെ പ്രകടനം മോശമായാൽ അവരുടെ കുടുംബാംഗങ്ങളെ കുറ്റപ്പെടുത്തുന്ന പ്രവണതി പുതുമയല്ല. മുൻപ് വിരാട് കോലിയുടെ പ്രകടനത്തെ തുടർന്ന് ഭാര്യ അനുഷ്ക ശർമ്മക്കും സമാന വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു.

കുടുംബത്തിന്റെ സാന്നിധ്യം താരങ്ങൾക്ക് മാനസിക പിന്തുണ നൽകുന്നതാണെന്നും പ്രകടനം മോശമായപ്പോൾ വിമർശിക്കുന്നവർ നല്ല പ്രകടനം വന്നാൽ പ്രശംസിക്കാത്തത് എന്തുകൊണ്ടാണെന്നും കോലി ഒരിക്കൽ പ്രതികരിച്ചിരുന്നു.

ഇതിനിടെ സൂപ്പർ എട്ട് മത്സരങ്ങൾ ആരംഭിക്കാനിരിക്കെ അഭിഷേകിന്റെ ഫോം ഇന്ത്യയ്ക്ക് ആശങ്കയാകുന്നു.

യുഎസ്എ, പാക്കിസ്ഥാൻ, നെതർലാൻഡ്സ് ടീമുകൾക്കെതിരെ പൂജ്യത്തിന് പുറത്തായതോടെ ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ടി20 ‘ഡക്ക്’ നേടിയ ഓപ്പണർമാരുടെ പട്ടികയിൽ അദ്ദേഹം ഇടം നേടി.

ഈ പട്ടികയിൽ പാക്കിസ്ഥാന്റെ സയീം അയൂബ് ആറു തവണ പൂജ്യത്തിന് പുറത്തായി ഒന്നാം സ്ഥാനത്തും, അഞ്ച് തവണ പുറത്തായ അഭിഷേക് രണ്ടാമതുമാണ്.

English Summary:

Indian cricketer Abhishek Sharma is facing online criticism after failing to perform in the World Cup, with trolls unfairly targeting his sister Komal. He registered three ducks and was dropped for one match, raising concerns for India ahead of the Super Eight stage. Critics have blamed his sister’s presence in stadiums, though family attendance is allowed and common. Similar backlash has occurred before, notably toward Anushka Sharma during Virat Kohli’s poor form.

abhishek-sharma-trolls-sister-komal-world-cup

Abhishek Sharma, Indian Cricket, T20 World Cup, Social Media Troll, Cricket News, Sports News

spot_imgspot_img
spot_imgspot_img

Latest news

ശബരിമല ‘ആടിയ നെയ്യ്’ ക്രമക്കേട്: കണക്കുകളിൽ ₹25.52 ലക്ഷം രൂപയുടെ വ്യത്യാസം കണ്ടെത്തി

ശബരിമല ‘ആടിയ നെയ്യ്’ ക്രമക്കേട്: കണക്കുകളിൽ ₹25.52 ലക്ഷം രൂപയുടെ വ്യത്യാസം...

‘സാഗർ കവചം’ അഭ്യാസം പൂർത്തിയായി; കേരള തീരസുരക്ഷാ സജ്ജീകരണം വിലയിരുത്തി നാവികസേന

‘സാഗർ കവചം’ അഭ്യാസം പൂർത്തിയായി; കേരള തീരസുരക്ഷാ സജ്ജീകരണം വിലയിരുത്തി നാവികസേന കൊച്ചി:...

ശ്രദ്ധിക്കുക! ‘നടരാജ് പെൻസിൽ’ കമ്പനിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്നു

ശ്രദ്ധിക്കുക! ‘നടരാജ് പെൻസിൽ’ കമ്പനിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ജോലി വാഗ്ദാനം...

യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെന്ന് ഇറാൻ; മൂന്ന് നിർണായക നിബന്ധനകൾ മുന്നോട്ടുവച്ച് പ്രസിഡന്റ്

യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെന്ന് ഇറാൻ; മൂന്ന് നിർണായക നിബന്ധനകൾ മുന്നോട്ടുവച്ച് പ്രസിഡന്റ് അമേരിക്ക–ഇസ്രയേൽ–ഇറാൻ...

Other news

Related Articles

Popular Categories

spot_imgspot_img