ന്യൂഡൽഹി: ഇന്ത്യയുടെ അഭിമാന താരമായ അഭിനവ് ബിന്ദ്രയ്ക്ക് അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റിയുടെ പരമോന്നത ആദരം. Abhinav Bindra receives highest honor from International Olympic Committee
ഐഒസിയുടെ പരമോന്നത ബഹുമതിയായ ഒളിമ്പിക് ഓർഡർ അഭിനവ് ബിന്ദ്രയ്ക്ക് സമ്മാനിക്കും. പാരീസിൽ ചേർന്ന അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി എക്സിക്യൂട്ടീവ് ബോർഡിന്റേതാണ് തീരുമാനം.
ഓഗസ്റ്റ് 10 ന് പാരീസിൽ വെച്ചു നടക്കുന്ന ഐഒസി സെഷനിൽ അഭിനവ് ബിന്ദ്രയ്ക്ക് പുരസ്കാരം സമ്മാനിക്കും. 2008 ലെ ബീജിങ് ഒളിമ്പിക്സിൽ ഷൂട്ടിങ് ഇനത്തിലെ സ്വർണ മെഡൽ ജേതാവാണ് അഭിനവ് ബിന്ദ്ര. ഒളിമ്പിക്സ് ചരിത്രത്തിൽ ഇന്ത്യയുടെ ആദ്യത്തെ വ്യക്തിഗത സ്വർണ മെഡൽ നേട്ടത്തിന് ഉടമ കൂടിയാണ് ഇദ്ദേഹം.
മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്; പ്രതീക്ഷയോടെ കേരളം
അതേസമയം കേന്ദ്ര കായിക മന്ത്രി മൻസൂഖ് മാണ്ഡവ്യ ഉൾപ്പെടെയുള്ള പ്രമുഖർ അഭിനവ് ബിന്ദ്രയെ അഭിനന്ദിച്ചു. ഒളിമ്പിക്സുമായി ബന്ധപ്പെട്ട് ഇപ്പോൾ പാരീസിലാണ് അഭിനവ് ബിന്ദ്രയുള്ളത്.