web analytics

പോൾ ചെയ്ത വോട്ടുകളുടെ 65 ശതമാനം നേടി 28 വയസുകാരൻ

പോൾ ചെയ്ത വോട്ടുകളുടെ 65 ശതമാനം നേടി 28 വയസുകാരൻ

പത്തനംതിട്ട ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പോൾ ചെയ്ത വോട്ടുകളുടെ 65 ശതമാനം നേടി 28 വയസുകാരനായ ആരോൺ ബിജിലി പനവേലി കോൺഗ്രസ് രാഷ്ട്രീയത്തിൽ പുതിയ തരംഗമായി മാറി.

റാന്നി അങ്ങാടി ഡിവിഷനിൽ നിന്നാണ് ആരോൺ ചരിത്ര വിജയം സ്വന്തമാക്കിയത്. 11,859 വോട്ടുകളുടെ ഭൂരിപക്ഷമാണ് അദ്ദേഹത്തിന് ലഭിച്ചത്. ഇത് ജില്ലയിൽ തന്നെ ഇത്തവണ ലഭിച്ച ഏറ്റവും വലിയ ഭൂരിപക്ഷമാണ്.

അങ്ങാടി ഡിവിഷനിൽ ആകെ പോൾ ചെയ്ത 34,411 വോട്ടുകളിൽ 21,226 വോട്ടുകൾ നേടിയാണ് ആരോൺ റെക്കോർഡ് കുറിച്ചത്. ശ്രദ്ധേയമായ കാര്യം, എതിരാളികൾക്ക് ലഭിച്ച മൊത്തം വോട്ടിനേക്കാൾ കൂടുതലാണ് ആരോണിന്റെ ഭൂരിപക്ഷം എന്നതാണ്.

എൽഡിഎഫ് സ്ഥാനാർത്ഥി പ്രശാന്ത് ബി. മോളിയ്ക്കലിന് 9,367 വോട്ടുകളും എൻഡിഎ സ്ഥാനാർത്ഥി അനുകുമാറിന് 3,818 വോട്ടുകളുമാണ് ലഭിച്ചത്.

ആരോൺ ബിജിലി പനവേലിയുടെ ആദ്യ തെരഞ്ഞെടുപ്പ് മത്സരമാണിത്. 17 അംഗങ്ങളുള്ള പത്തനംതിട്ട ജില്ലാ പഞ്ചായത്തിൽ 12 സീറ്റുകൾ നേടി യുഡിഎഫ് ഭരണം പിടിച്ചെടുത്തു.

അങ്ങാടി, പഴവങ്ങാടി, നാറാണംമൂഴി, വെച്ചൂച്ചിറ പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് ആരോൺ വിജയിച്ച അങ്ങാടി ഡിവിഷൻ.

രാഷ്ട്രീയ പശ്ചാത്തലവും ആരോണിന് കരുത്തായി. അദ്ദേഹത്തിന്റെ മുത്തച്ഛൻ സണ്ണി പനവേലിയും മുത്തശ്ശി റേച്ചൽ സണ്ണിയും റാന്നിയിൽ നിന്നുള്ള മുൻ എംഎൽഎമാരായിരുന്നു.

പിതാവ് ബിജിലി പനവേലിൽ 2001ൽ നിയമസഭയിലേക്ക് മത്സരിച്ചിരുന്നെങ്കിലും വിജയിക്കാൻ കഴിഞ്ഞിരുന്നില്ല. കൊല്ലം ടികെഎം എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് ആർക്കിടെക്ചറിൽ ബിടെക് നേടിയ ആരോൺ നിലവിൽ പ്രൊഫഷണൽ കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റാണ്.

English Summary

Twenty-eight-year-old Aaron Bijili Panavelil emerged as a major political force after registering a record victory in the Pathanamthitta District Panchayat elections. Contesting from the Ranni Angadi division, Aaron secured 65% of the total polled votes with a massive margin of 11,859 votes—the highest in the district. This was his first electoral contest. With UDF winning 12 out of 17 seats, the coalition took control of the district panchayat. Aaron comes from a prominent political family and is currently the State Vice President of the Professional Congress.

aaron-bijili-panavelil-record-victory-pathanamthitta-district-panchayat

Aaron Bijili Panavelil, Pathanamthitta district panchayat, Ranni Angadi division, Congress, UDF, local body elections, Kerala politics

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കൊള്ള: പി.എസ്. പ്രശാന്തിനെ ചോദ്യം ചെയ്യും 

ശബരിമല സ്വർണക്കൊള്ള: പി.എസ്. പ്രശാന്തിനെ ചോദ്യം ചെയ്യും  തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ...

ആശുപത്രിയിൽ ചികിത്സാ നിരക്കും പാക്കേജ് നിരക്കും; കടുത്ത നടപടി സ്വീകരിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി

ആശുപത്രിയിൽ ചികിത്സാ നിരക്കും പാക്കേജ് നിരക്കും; കടുത്ത നടപടി സ്വീകരിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി ന്യൂഡൽഹി:...

രാജ്യത്ത് ഏറ്റവും കുറവ് മാതൃ മരണ നിരക്ക് കേരളത്തിലെന്ന് കേന്ദ്ര സർക്കാർ

രാജ്യത്ത് ഏറ്റവും കുറവ് മാതൃ മരണ നിരക്ക് കേരളത്തിലെന്ന് കേന്ദ്ര സർക്കാർ ന്യൂഡൽഹി:...

ഇടിമിന്നലോടു കൂടിയ മഴ; പ്രത്യേക ജാഗ്രത നിർദേശം

ഇടിമിന്നലോടു കൂടിയ മഴ; പ്രത്യേക ജാഗ്രത നിർദേശം തിരുവനന്തപുരം: കേരളത്തിൽ ഇന്ന് മഴയ്ക്ക്...

ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടാലും ഇവർക്ക് ജോലി പോകില്ല; ഈ 219 പേർക്ക് ജോലിയിൽ തുടരാം

ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടാലും ഇവർക്ക് ജോലി പോകില്ല; ഈ 219 പേർക്ക് ജോലിയിൽ...

Other news

രാജ്യത്ത് ഏറ്റവും കുറവ് മാതൃ മരണ നിരക്ക് കേരളത്തിലെന്ന് കേന്ദ്ര സർക്കാർ

രാജ്യത്ത് ഏറ്റവും കുറവ് മാതൃ മരണ നിരക്ക് കേരളത്തിലെന്ന് കേന്ദ്ര സർക്കാർ ന്യൂഡൽഹി:...

പ്രതിശ്രുത വധുവിനെ കാണാനായി പോയ യുവാവ് രണ്ടു ദിവസമായി കാണാമറയത്ത്; ആളൊഴിഞ്ഞ ചതുപ്പുനിലത്തിൽ അവശനിലയിൽ കണ്ടെത്തി

പ്രതിശ്രുത വധുവിനെ കാണാനായി പോയ യുവാവിനെ ചതുപ്പുനിലത്തിൽ അവശനിലയിൽ കണ്ടെത്തി മാന്നാർ (ആലപ്പുഴ):...

ആലുവ റെയിൽവേ സ്റ്റേഷനിൽ ഹൈടെൻഷൻ വൈദ്യുതലൈനിലേക്ക് ചാടുമെന്നു യുവാവിന്റെ ഭീഷണി; വൻ അപകടം ഒഴിവായത് ഇങ്ങനെ:

ആലുവ റെയിൽവേ സ്റ്റേഷനിൽ ഹൈടെൻഷൻ വൈദ്യുതലൈനിലേക്ക് ചാടുമെന്നു യുവാവിന്റെ ഭീഷണി കൊച്ചി:...

ശബരിമല സ്വർണക്കൊള്ള: പി.എസ്. പ്രശാന്തിനെ ചോദ്യം ചെയ്യും 

ശബരിമല സ്വർണക്കൊള്ള: പി.എസ്. പ്രശാന്തിനെ ചോദ്യം ചെയ്യും  തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ...

കോഴിക്കോട് ബീച്ച് റോഡിൽ ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

കോഴിക്കോട് ബീച്ച് റോഡിൽ ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം കോഴിക്കോട്:...

Related Articles

Popular Categories

spot_imgspot_img