ചാക്കിൽക്കെട്ടി സൂക്ഷിച്ചത് 64 കുപ്പി മദ്യം; വാങ്ങിയത് ആലപ്പുഴയിലെ ബിവറേജുകളിൽ നിന്നും; ലക്ഷ്യം ഡ്രൈഡെ വിൽപ്പന; കൊറ്റംകുളങ്ങര സുധീഷ് പിടിയിൽ

ആലപ്പുഴ: ഡ്രൈ ഡേ ദിനത്തിൽ വിൽക്കുന്നതിനായി അനധികൃതമായി മദ്യം സൂക്ഷിച്ചതിന് യുവാവ് അറസ്റ്റിൽ. കൊറ്റംകുളങ്ങര വാർഡ് കൊട്ടക്കാട്ട് വെളി വീട്ടിൽ സുധീഷ് കുമാറാണ് പിടിയിലായത്. 64 കുപ്പികളിലായാണ് വീട്ടിൽ മദ്യം സൂക്ഷിച്ചിരുന്നത്. ആലപ്പുഴയിലെ വിവിധ ബീവറേജ് വിൽപന കേന്ദ്രങ്ങളിൽ നിന്നാണ് മദ്യം വാങ്ങി ഡ്രൈ ഡേ ദിനത്തിൽ വിൽക്കുന്നതിനായി സൂക്ഷിച്ചിരുന്നത്. സുധീഷ് കുമാറിന്റെ നിർമാണത്തിലിരിക്കുന്ന വീടിനോട് ചേർന്നുള്ള ഷെഡിൽ ചാക്കുകളിലായാണ് മദ്യം സൂക്ഷിച്ചിരുന്നത്. ആലപ്പുഴ റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഇ.കെ അനിലും സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടന്നത്. പരിശോധനാ സംഘത്തിൽസിവിൽ എക്സൈസ് ഓഫീസർമാരായ ഷെഫീഖ്, പ്രതീഷ് പി. നായർ, ടി.എ അനിൽകുമാർ, പ്രിവന്റിവ് ഓഫീസർ (ഗ്രേഡ്) ബി.എം ബിയാസ്, അസി. എക്സൈസ് ഇൻസ്പെക്ടർമാരായ ജി. ജയകുമാർ, കെ.ഐ. ആന്റണി, വനിത സിവിൽ എക്സൈസ് ഓഫീസർ എം. അനിത എന്നിവർ പങ്കെടുത്തു. സുധീഷ് കുമാറിനെ കോടതിയിൽ ഹാജരാക്കി.

spot_imgspot_img
spot_imgspot_img

Latest news

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

Other news

Related Articles

Popular Categories

spot_imgspot_img