ഇടുക്കി:ചെറുതോണി വാഴത്തോപ്പിൽ യുവാവിനു സൂര്യാഘാതമേറ്റു. മുളകുവള്ളി കുത്തനാപ്പിള്ളിൽ നിജോ പോളിനാണ് (38) സൂര്യാതപംമൂലം പൊള്ളലേറ്റത്. ആറു ദിവസം മുൻപ് നിജോ പുരയിടത്തിൽ കൃഷിപ്പണികൾ ചെയ്തിരുന്നു. അന്നു വൈകിട്ടു നേരിയ ചൊറിച്ചിലും അസ്വസ്ഥതകളും അനുഭവപ്പെട്ടെങ്കിലും കാര്യമാക്കിയില്ല. പിറ്റേ ദിവസം പൊള്ളൽ കണ്ടതോടെ ഇടുക്കി മെഡിക്കൽ കോളേജിൽ എത്തി. തുടർന്നാണ് സൂര്യാഘാതം സ്ഥിരീകരിച്ചത്.
Read Also: ലോകത്ത് ആദ്യം: ഗർഭഛിദ്രം സ്ത്രീകളുടെ ഭരണഘടാപരമായ അവകാശമാക്കി ഫ്രാൻസ്; ഈഫൽ ടവറിൽ ആഘോഷം