കൊല്ലം: അഷ്ടമുടി സഹകരണ ആശുപത്രിൽ വീണ്ടും ചികിത്സാ പിഴവ് ആരോപിച്ച് യുവതി.
കൈയ്ക്ക് ശസ്ത്രക്രിയ നടത്തിയ യുവതിക്ക് വിരലുകളുടെ ചലനശേഷി നഷ്ടപ്പെട്ടെന്നാണ് പരാതി.
പരവൂർ സ്വദേശി വിനീതയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. സീനിയർ ന്യൂറോ സർജൻ ഡോക്ടർ ജേക്കബ് ജോണിനെതിരെ തന്നെയാണ് വീണ്ടും ആരോപണം.
കാർപൽ സിൻഡ്രോം ബാധിച്ചതിനെ തുടർന്ന് ആയിരുന്നു വിനീതയ്ക്ക് കൈയ്ക്ക് ശസ്ത്രക്രിയ നടത്തിയത്.
ശസ്ത്രക്രിയ കഴിഞ്ഞ് ഡിസ്ചാർജ് ചെയ്തതിന് പിന്നാലെ വേദന അനുഭവപ്പെടുകയായിരുന്നു, പിന്നീട് മുറിവ് പഴുക്കാനും തുടങ്ങി.
മൂന്ന് തുന്നലുകൾ മതിയാകും എന്ന് ആശുപത്രി അധികൃതർ പറഞ്ഞിടത്ത് 13 തുന്നൽ വേണ്ടി വന്നു.
ഡോക്ടർ ജേക്കബ് ജോണിന് പകരം ജൂനിയർ ഡോക്ടറാണ് ശാസ്ത്രക്രിയ നടത്തിയത് എന്നും ആക്ഷേപമുണ്ട്.
മുറിവിൽ അണുബാധയുണ്ടായതോടെ മറ്റൊരു ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.
വിരലുകളുടെ ചലന ശേഷി നഷ്ടപ്പെട്ടതോടെ തയ്യൽ തൊഴിലാളി ആയ വിനീതയുടെ ജീവിതം തന്നെ ദുരിതത്തിൽ ആയി.
ഫിസിയോതെറാപ്പിയിലൂടെ കൈവിരലുകൾ ചലിപ്പിക്കാൻ ഉള്ള ശ്രമമാണ് ഇപ്പോൾ. പരാതി പുറത്തു പറയരുത് എന്ന് ആശുപത്രി അധികൃതർ വിളിച്ച് വിലക്കിയതായും ആക്ഷേപമുണ്ട്. എന്നാൽ ചികിത്സാ പിഴവ് ഉണ്ടായില്ലെന്ന് വാദത്തിൽ ഉറച്ചുനിൽക്കുകയാണ് ആശുപത്രി.
English Summary :
A young woman lost mobility in her fingers after undergoing surgery on her hand, highlighting yet another case of medical negligence