കോട്ടയം: യുവതിയും അമ്മയും സഞ്ചരിച്ച സ്‌കൂട്ടറിൽ ക്രെയിൻ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം. കറുകച്ചാൽ കൂത്രപ്പള്ളി തട്ടാരടിയിൽ ജോർജിന്റെ മകൾ നോയൽ (20) ആണ് മരിച്ചത്. നോയലിന്റെ അമ്മ ജോളി പരിക്കുകളോടെ രക്ഷപ്പെട്ടു.A young woman and her mother met a tragic end when a crane hit their scooter
ചങ്ങനാശേരി -വാഴൂർ റോഡിൽ കറുകച്ചാൽ പഞ്ചായത്തിനു സമീപം തിങ്കളാഴ്ച വൈകിട്ട് ഏട്ടരയോടെ ആയിരുന്നു അപകടം. കറുകച്ചാലിൽനിന്ന് സാധനങ്ങൾ വാങ്ങി സ്‌കൂട്ടറിൽ വീട്ടിലേക്ക് പോകുമ്പോൾ ആയിരുന്നു സംഭവം.