അവധിയെടുത്തത് ഒരു ദിവസം മാത്രം, 104 ദിവസം തുടർച്ചയായി വിശ്രമമില്ലാതെ തുടര്‍ച്ചയായി ജോലി ചെയ്തു; യുവാവിന് ദാരുണാന്ത്യം

104 ദിവസം തുടർച്ചയായി വിശ്രമമില്ലാതെ തുടര്‍ച്ചയായി ജോലി ചെയ്ത യുവാവിന് ഒടുവിൽ ദാരുണാന്ത്യം. ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലാണ് സംഭവം നടന്നത്. വിശ്രമമില്ലാതെ ജോലി ചെയ്ത അബാവോ എന്ന 30 കാരന്‍ അവയവങ്ങള്‍ ആണ് തകരാറിലായതിനെത്തുടര്‍ന്നു മരണപ്പെട്ടത്. 104 ദിവസത്തെ ജോലിയ്ക്കിടെ ഒരു ദിവസം മാത്രമാണ് ഇദ്ദേഹം അവധിയെടുത്തത്. A young man who worked continuously for 104 days without rest met a tragic end

ചൈനയിലെ ഒരു കമ്പനിയില്‍ പെയിന്ററായാണ് അബാവോ ജോലി ചെയ്തുവന്നിരുന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് അബാവോ കമ്പനിയുമായി കരാറില്‍ ഒപ്പുവെയ്ച്ചത്. കരാര്‍ അനുസരിച്ച് ഷെജിയാങ് പ്രവിശ്യയിലെ ഷൗഷാനിലെ ഒരു പ്രോജക്ടില്‍ അദ്ദേഹം ജോലി ചെയ്ത് തുടങ്ങി.

മെയ് മാസം വരെ ലീവെടുക്കാതെയാണ് അബാവോ ജോലി ചെയ്തത്. എന്നാല്‍ മെയ് 25ന് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടു. ഇതിനെത്തുടർന്ന് അബാവോ അവധിയെടുത്തു. എന്നാല്‍ മൂന്നാം ദിവസം ഇദ്ദേഹം ബോധംകെട്ട് വീഴുകയായിരുന്നു.

ഉടന്‍ തന്നെ സഹപ്രവര്‍ത്തകര്‍ അബാവോയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിശദമായ പരിശോധനയിൽ അബാവോയ്ക്ക് ശ്വാസകോശത്തില്‍ അണുബാധയുണ്ടായതായി കണ്ടെത്തിയത്.

ചികിത്സയിലായിരുന്ന അബാവോ ജൂണ്‍ 1 ന് മരണത്തിന് കീഴടങ്ങി. യുവാവിന്റെ മരണത്തോടെ ചൈനയിലെ തൊഴില്‍ സംസ്‌കാരത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ സജീവമാകുകയാണ്.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

ഭാര്യയുടെയും മകളുടെയും മുഖത്ത് മുളകുപൊടിയിട്ടു

ഭാര്യയുടെയും മകളുടെയും മുഖത്ത് മുളകുപൊടിയിട്ടു അകന്നുകഴിയുന്ന വിരോധത്തിൽ ഭാര്യയുടെയും 17 കാരിയായ മകളുടെയും...

വിപഞ്ചികയുടെയും കുഞ്ഞിന്‍റെയും മൃതദേഹങ്ങൾ വീണ്ടും പോസ്റ്റ്മോർട്ടം നടത്തും

കൊല്ലം: ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച വിപഞ്ചികയുടെയും കുഞ്ഞിന്‍റെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ച് വീണ്ടും...

സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ കാര്‍ കത്തുമോ?

സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ കാര്‍ കത്തുമോ? പാലക്കാട്: പൊല്‍പ്പുള്ളിയില്‍ കാര്‍ പൊട്ടിത്തെറിച്ച് രണ്ട് കുട്ടികള്‍...

ഞെട്ടിച്ച് പുതിയ തീരുവയുമായി ട്രംപ്…!

ഞെട്ടിച്ച് പുതിയ തീരുവയുമായി ട്രംപ് യൂറോപ്യൻ യൂണിയനിൽ നിന്നും മെക്‌സിക്കോയിൽ നിന്നുമുള്ള ഇറക്കുമതി...

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ്

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ് ആലപ്പുഴ: ദേശാടനപ്പക്ഷികൾ, ആലപ്പുഴ നഗരത്തിലും ഉൾപ്രദേശങ്ങളിലും തമ്പടിക്കാൻ തുടങ്ങിയതോടെ...

ഇന്ന് ശക്തമായ മഴ; മുന്നറിയിപ്പ് ഏഴ് ജില്ലകളിൽ

ഇന്ന് ശക്തമായ മഴ; മുന്നറിയിപ്പ് ഏഴ് ജില്ലകളിൽ തിരുവനന്തപുരം: കേരളത്തിൽ കാലവർഷം വീണ്ടും...

Related Articles

Popular Categories

spot_imgspot_img