ആലപ്പുഴ: സൈനിക റിക്രൂട്ട്മെന്റിൽ പങ്കെടുക്കാൻ പോകവെ കാർ അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു.A young man who went to participate in army recruitment met with a tragic accident
ഇലിപ്പക്കുളം സോപാനത്തിൽ ആദിത്യനാണ് (അപ്പു–20) മരിച്ചത്. ആദിത്യന് ഒപ്പം ഉണ്ടായിരുന്ന രണ്ടു യുവാക്കളെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വള്ളികുന്നത്തുനിന്നു ആയിരുന്നു ഇവരുടെ യാത്ര.ആന്ധ്രപ്രദേശിലെ ചിറ്റൂരിൽ കഴിഞ്ഞദിവസം രാത്രിയായിരുന്നു അപകടം.
സൈനിക റിക്രൂട്ട്മെന്റിനായി ഊട്ടിയിൽ പോയ യുവാക്കൾ അവിടെനിന്ന് ആന്ധ്രയിലേക്കു പോവുകയായിരുന്നു.
ഓവർടേക്ക് ചെയ്യുന്നതിനിടെ മുന്നിലെ വാഹനത്തിലിടിച്ച് കാർ നിയന്ത്രണം വിട്ട് മറിഞ്ഞായിരുന്നു അപകടം.