web analytics

അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു: സംഭവം പൂന്തുറയിൽ

പൂന്തുറയിൽ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിന് യുവാവിനെ വെട്ടുകത്തികൊണ്ട് വെട്ടിപരിക്കേൽപ്പിച്ചു. തലയുടെ മുൻഭാഗത്തും ഇടതുകാലിലുമാണ് വെട്ടിയത്. സംഭവുമായി ബന്ധപ്പെട്ട് മുട്ടത്തറ സ്വദേശി സബീറിനെ പൂന്തുറ പോലീസ് അറസ്റ്റുചെയ്തു. ഇയാൾക്കൊപ്പമുണ്ടായിരുന്ന യുവാവിനായി പോലീസ് തിരച്ചിലാരംഭിച്ചു.

കമലേശ്വരം ഗംഗാനഗർ സ്വദേശി വിനേഷിനെ(29) ആണ് പ്രതികൾ വെട്ടിയത്. ബുധനാഴ്ച രാത്രി ഒൻപതോടെ മുട്ടത്തറ എം.എൽഎ റോഡിലാണ് സംഭവം.

പഴഞ്ചിറ ദേവി ക്ഷേത്രത്തിലെ ഉൽസവത്തോടനുബന്ധിച്ച് സുഹ്യത്തുക്കളോടൊപ്പം റോഡിൽ നിൽക്കവെ സ്‌കൂട്ടറിൽ എത്തിയ പ്രതികൾ വിനേഷുമായി തർക്കത്തിലേർപ്പെട്ടു.

തുടർന്ന് രാത്രി 11 ഓടെ വെട്ടുകത്തിയുമായി വിനേഷിനെ വെട്ടിപരിക്കേൽപ്പിക്കുകയായിരുന്നുവെന്ന് പൂന്തുറ പോലീസ് പറഞ്ഞു. പ്രതിക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തു.

ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്: കോട്ടയം സ്വദേശി യുവതിയിൽ നിന്നും തട്ടിയത്
93 ലക്ഷം ! അറസ്റ്റിൽ

മുംബൈ ക്രൈം ബ്രാഞ്ചിലെ ഉദ്യോഗസ്ഥരാണെന്നും, മുംബൈ ക്രൈം ബ്രാഞ്ചിൽ രജിസ്റ്റർ ചെയ്ത കേസിലേക്ക് ഡിജിറ്റൽ അറസ്റ്റ് ചെയ്യുകയാണെന്ന് ഭീഷണിപ്പെടുത്തി എടപ്പാൾ സ്വദേശിനിയിൽ നിന്നും 93 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ കോട്ടയം തലപ്പലം, അഞ്ഞൂറ്റിമംഗലം കുന്നുംപുറത്ത് ആൽബിൻ ജോണി(34)നെ മലപ്പുറം സൈബർ പോലീസ് അറസ്റ്റ് ചെയ്തു.

മലപ്പുറം സൈബർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ക്രൈം നമ്പർ 02/2025 കേസിലേക്കാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. വിവിധ നമ്പറുകളിൽ നിന്നും പരാതിക്കാരിയുടെ മൊബൈലിലേക്ക് വിളിച്ച പ്രതികൾ, പരാതിക്കാരിക്കെതിരെ മുബൈയില്‍ ഒരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നു ഭീഷണിപ്പെടുത്തി.

ഇപ്പോൾ ഉപയോഗിക്കുന്ന നമ്പർ വിവിധ കേസുകളിൽ ഉൾപ്പെട്ട നമ്പർ ആണെന്നും, നിലവിലുള്ള മൊബൈല്‍ നമ്പര്‍ ഉടനെ ഡിസ്കണക്ട് ആകും എന്നും ഭീഷണിപ്പെടുത്തുകയും, പോലീസ് ഓഫീസറുടെ വേഷത്തില്‍ വാട്ട്‌സ്ആപ്പിലൂടെ വീഡിയോ കോൾ ചെയ്ത് പരാതിക്കാരിയോട് ആധാർ കാർഡ് കാണിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

പരാതിക്കാരി ആധാർ കാർഡ് കാണിച്ചതിൽ അവർ കേസിൽ ഉൾപ്പെട്ടതിന് അവരുടെ കൈയിൽ തെളിവുകളുണ്ടെന്നും ആയതിന് അറസ്റ്റ് വാറണ്ട് നിലവിലുള്ളതായും കേസില്‍ പരാതിക്കാരിയെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുമെന്നും പറയുകയും ചെയ്യുകയായിരുന്നു.

പല പ്രാവിശ്യം പ്രതികൾ വീഡിയോ കോളുകളും വോയിസ് കോളുകളും ചെയ്ത് പരാതിക്കാരിയെ ഡിജിറ്റൽ അറസ്റ്റിലാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് നിരന്തരം പണം ആവശ്യപ്പെടുകയും ചെയ്തു.

കേസ്സ് അവസാനിപ്പിക്കുന്നതിന് പണം ആവശ്യപ്പെടുന്നത് എന്ന് പ്രതികൾ പറഞ്ഞ് പരാതിക്കാരിയെ ഭീഷണിപ്പെടുത്തി തുടര്‍ന്ന് പരാതിക്കാരി കടുത്ത മാനസിക സമ്മർദ്ദത്തിലായി പ്രതിളുടെ അക്കൌണ്ടുകളിലേക്ക് 93 ലക്ഷം രൂപ അയച്ചു.

മലപ്പുറം ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥ് ഐ.പി.എസിന്റെ നിർദ്ദേശ പ്രകാരം മലപ്പുറം ഡി.സി.ആര്‍.ബി ഡിവൈഎസ്പി വി. ജയചന്ദ്രന്റെ മേല്‍നോട്ടത്തില്‍, സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ചിത്തരഞ്ജന്‍. ഐ സിയുടെ നേതൃത്വത്തിൽ നടത്തിയ സമഗ്രമായ അന്വേഷണത്തില്‍ സൈബര്‍ പോലീസ് ടീം എസ്.ഐമാരായ അബ്ദുല്‍ ലത്തീഫ്, നജുമുദ്ധീന്‍. കെ.വി.എം, എ.എസ്.ഐ റിയാസ് ബാബു, സി.പി.ഒ മാരായ കൃഷ്ണേന്ദു, മന്‍സൂര്‍ അയ്യോളി, റിജില്‍ രാജ്, വിഷ്ണു ശങ്കര്‍, ജയപ്രകാശ്, എന്നിവര്‍ നടത്തി അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ്ചെയ്തത്.

spot_imgspot_img
spot_imgspot_img

Latest news

ബാരാമതിയിൽ വിമാനപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ കൊല്ലപ്പെട്ടു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി...

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ കൊച്ചി: സ്ത്രീധനം...

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക് എട്ടിന്റെ പണി

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക്...

ദീപക് ജീവനൊടുക്കിയ സംഭവം: പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ തള്ളി കോടതി; റിമാൻഡിൽത്തന്നെ

ഷിംജിതയുടെ ജാമ്യഅപേക്ഷ തള്ളി കോടതി കോഴിക്കോട്: സ്വകാര്യ ബസിൽ യാത്ര ചെയ്യുന്നതിനിടെ...

വാദിക്കും പ്രതിക്കും പദ്മ; തുല്യനിലയിൽ വിലയിരുത്തപ്പെടേണ്ടവരാണോ ഇവർ

വാദിക്കും പ്രതിക്കും പദ്മ; തുല്യനിലയിൽ വിലയിരുത്തപ്പെടേണ്ടവരാണോ ഇവർ മൈക്രോഫിനാൻസ് കേസിൽ വാദിയായിരുന്ന വിഎസ്...

Other news

ഹെൽമറ്റ് ഓൺ – സേഫ് റൈഡ്; പിടിയിലായത് 50,969 പേർ; പിഴ 2,55,97,600

ഹെൽമറ്റ് ഓൺ – സേഫ് റൈഡ്; പിടിയിലായത് 50,969 പേർ; പിഴ...

രാഹുൽ മാങ്കൂട്ടത്തിലിന് താൽകാലിക ആശ്വാസം: മൂന്നാം ബലാത്സംഗ കേസിൽ ജാമ്യം

രാഹുൽ മാങ്കൂട്ടത്തിലിന് മൂന്നാം ബലാത്സംഗ കേസിൽ ജാമ്യം പത്തനംതിട്ട: പാലക്കാട് എംഎൽഎ രാഹുൽ...

കോടികൾ വിലമതിക്കുന്ന ചിത്രങ്ങൾ അതും രാജാ രവിവർമ്മയുടെ; ഇക്കണക്കിനാണെങ്കിൽ നശിച്ച് നാറാണ കല്ല് കാണും

കോടികൾ വിലമതിക്കുന്ന ചിത്രങ്ങൾ അതും രാജാ രവിവർമ്മയുടെ; ഇക്കണക്കിനാണെങ്കിൽ നശിച്ച് നാറാണ...

കോഴിയുമായി ഓടിയ ജഡയുള്ള മൃഗത്തിന്റെ പിന്നാലെ രായമംഗലത്തുകാർ

കോഴിയുമായി ഓടിയ ജഡയുള്ള മൃഗത്തിന്റെ പിന്നാലെ രായമംഗലത്തുകാർ രായമംഗലം ∙ ഒരു കോഴിയുടെ...

മാർച്ചിനിടെ ഡിസിസി പ്രസിഡന്റിനെ ഓടയിൽ തള്ളിയിട്ടെന്ന്; ഇടുക്കിയിൽ പോലീസിനെതിരെ കൊലവിളി പ്രസംഗം

ഇടുക്കി താലൂക്ക് ഓഫീസിലേയ്ക്ക് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം ശബരിമല സ്വർണ്ണ...

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം തുടങ്ങുന്നു; ഇന്ന് രാഷ്ട്രപതിയുടെ നയപ്രഖ്യാപനം

ന്യൂഡൽഹി: സാധാരണക്കാരന്റെ നെഞ്ചിടിപ്പ് കൂട്ടി പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകുന്നു. ...

Related Articles

Popular Categories

spot_imgspot_img