മദ്യം കടത്താൻ പല രീതികൾ പ്രയോഗിക്കുന്നത് നാം കണ്ടിട്ടുണ്ട്. എന്നാൽ ഇത് അതിനെയെല്ലാം കടത്തിവെട്ടുന്ന ഒന്നായിപ്പോയി. ഇത്തവണ യുവാവ് മദ്യം കടത്തിയത് കൃത്രിമ കാലിനുള്ളിൽ വച്ചാണ്. A young man was arrested for smuggling alcohol inside his artificial leg
ബീഹാറിലെ ബങ്ക ജില്ലയിലെ ബൗൺസി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. മഹേഷ് കുമാർ ലാൽ എന്ന ഭിന്നശേഷിക്കാരനാണ് അറസ്റ്റിലായത്.
സ്കൂട്ടറിലെത്തിയ ഭിന്നശേഷിക്കാരനായ യുവാവ് പൊലീസിനെ കണ്ടതോടെ പരിഭ്രാന്തനായി. രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് ലാലിനെ പിടികൂടി.
വിശദമായി പരിശോധിച്ചപ്പോൾ ലാൽ ധരിച്ചിരുന്നത് പ്ലാസ്റ്റിക് കൃത്രിമ കാലാണെന്ന് പോലീസ് കണ്ടെത്തി. ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് കൂടുതൽ വിശദമായി പരിശോധിച്ചു.
ഇതിനിടെ കൃത്രിമകാൽ എടുത്തപ്പോഴാണ് നിരവധി വിദേശ മദ്യത്തിൻ്റെ കുപ്പികൾ കൃതൃമ കാലിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്.
പരസ്യം ചെയ്യൽ
തൻ്റെ കൃത്രിമ കാല് ഉപയോഗിച്ച് ഇത്തരത്തിൽ നിരവധി തവണ മദ്യം കടത്തിയിട്ടുണ്ടെന്ന് ലാൽ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ജാർഖണ്ഡിൽ നിന്ന് ഭഗൽപൂരിലേക്ക് കുപ്പികൾ കടത്തിയതായും ഇയാൾ പറഞ്ഞു.
ജാർഖണ്ഡ് അതിർത്തിയോട് ചേർന്നുള്ള ഹൻസ്ദിഹ- ഭഗൽപൂർ പ്രധാന റോഡില്‍ വാഹന പരിശോധന നടത്തിയ പൊലീസാണ് ലാലിനെ അറസ്റ്റ് ചെയ്തത്.