കൊച്ചി: വീടിൻറെ ടെറസിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ യുവാവ് പിടിയിൽ. ആലുവ ചൊവ്വര സ്വദേശി അനീഷിനെ(23) ആണ് എക്സൈസ് കസ്റ്റഡിയിലെടുത്തത്.
വീടിൻറെ ടെറസിൽ ഗ്രോ ബാഗിൽ നട്ടുവളർത്തിയ നിലയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. ചെടി എക്സൈസ് സംഘം പിഴുതുമാറ്റിയിട്ടുണ്ട്