കോഴിക്കോട് മാവൂർ പെരുവയലിൽ ഓട്ടോറിക്ഷയുടെ പിന്നിൽ ഇടിച്ച ബൈക്കിൽ നിന്നും തെറിച്ചുവീണ യുവാവ് മറ്റൊരു ബൈക്ക് ഇടിച്ച് മരിച്ചു. പെരുവയൽ ചിറ്റാരിക്കുഴിയിൽ കൃഷ്ണൻ കുട്ടിയുടെ മകൻ അഭിൻ കൃഷ്ണ (22 ) ആണ് മരിച്ചത്. A young man met a tragic end after his bike hit another bike
ഇന്ന് രാവിലെ 9 മണിക്ക് ജോലി സ്ഥലത്തേക്ക് പോകുമ്പോൾ വീടിന് സമീപത്തു വച്ചായിരുന്നു അപകടം.
റോഡിന് സമീപം ജലജീവൻ മിഷന്റെ കുഴിയുണ്ടായിരുന്നു. കുഴിയുടെ സമീപത്തെത്തിയപ്പോൾ മുന്നിലുണ്ടായിരുന്ന ഓട്ടോറിക്ഷ പെട്ടെന്ന് ബ്രേക്കിട്ടു.
ഇതോടെ പിന്നിൽ ബൈക്കിൽ വന്ന അഭിൻ ബ്രേക്ക് ചവിട്ടിയെങ്കിലും റോഡിൽ മറിഞ്ഞു വീണു. റോഡിലേക്ക് വീണ അഭിന്റെ തലയിൽ എതിർവശത്തു നിന്നും വന്ന ബൈക്ക് ഇടിച്ചു. ഇതോടെ മരണം സംഭവിക്കുകയായിരുന്നു.