ബന്ധുവായ യുവാവിന് മുന്നറിയിപ്പ് നൽകാനായി, വളർത്തുനായയെ കെട്ടിത്തൂക്കി കൊന്ന ശേഷം മൃതദേഹത്തിൽ കുറിപ്പ് എഴുതിവെച്ച് യുവാവ്. നാരങ്ങാനം സ്വദേശിയായ വിനോദ് കുമാര്‍ എന്നയാളാണ് ക്രൂരതയ്ക്ക് പിന്നിൽ. ഏപ്രില്‍ ഒമ്പതിനാണ് ഇയാള്‍ നായയെ കെട്ടിത്തൂക്കി കൊന്നത്. കസവുമുണ്ടിന്റെ കരയുള്ള ഭാഗം കീറിയെടുത്ത് വീടിന്റെ മുന്‍വശത്തായി നായയെ കെട്ടിത്തൂക്കി കൊല്ലുകയായിരുന്നു. തുടർന്നു നായയുടെ ശരീരത്തിൽ ഇയാൾ കുറിപ്പും വെച്ചു. എന്നാൽ, താൻ നായയെ കെട്ടിതൂക്കി കൊന്നതല്ല, ചത്ത ശേഷം കെട്ടി തൂക്കുകയായിരുന്നുവെന്നാണ് ഇയാൾ പറയുന്നത്.
‘ഞാന്‍ കുട്ടന്‍, ആറന്മുള നാരങ്ങാനം തൈപ്പറമ്പില്‍ നാലാം വാര്‍ഡ് സ്വദേശിയായ ഞാന്‍ ആത്മഹത്യ ചെയ്യുന്നു. കുചേലന്‍ വിനോദിനെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതില്‍ മനംനൊന്താണ് ആത്മഹത്യ ചെയ്യുന്നത്,’ എന്നാണ് കുറിപ്പില്‍ എഴുതിയിരിക്കുന്നത്. ഇയാൾ മാനസികാസ്വാസ്ഥ്യം ഉള്ളയാളാണെന്നു സംശയിക്കുന്നു.
ബഹറിനില്‍ ജോലി ചെയ്തിരുന്ന വിനോദ്, കൊറോണയെത്തുടർന്നു ജോലി നഷ്ടപ്പെട്ടതിനെത്തുടര്‍ന്നാണ് നാട്ടിലെത്തിയത്. പിനീട് പല ബിസിനസുകളുൾ ചെയ്ത ഇയാൾ ഒടുവിൽ ലോട്ടറി കച്ചവടംതുടങ്ങി. ലോട്ടറിക്കച്ചവടക്കാരനായ തന്റെ ടിക്കറ്റിന് ലോട്ടറിയൊന്നും അടിക്കുന്നില്ല എന്നും ലോട്ടറി വകുപ്പ് ജനങ്ങളെ വഞ്ചിക്കുകയാണെന്നും ആരോപിച്ച് ഇയാൾ പത്തനംതിട്ട ലോട്ടറി ഓഫീസിലെത്തി ബഹളമുണ്ടാക്കിരിയുന്നു. അന്ന് അവിടുത്തെ കമ്പ്യൂട്ടറുകള്‍ നശിപ്പിക്കുകയും ഓഫീസ് തല്ലിത്തകര്‍ക്കുകയും ചെയ്തിരുന്നു. ഈ കേസില്‍ പോലീസ് അറസ്റ്റു ചെയ്ത ഇയാള്‍ ആറുമാസം പൂജപ്പുര ജയിലിൽ ശിക്ഷ അനുഭവിച്ച് അടുത്തിടെയാണ് പുറത്തിറങ്ങിയത്.