ഭാര്യയെ കുത്തിയശേഷം ഒളിച്ചു യുവാവ്
ഇടുക്കി കട്ടപ്പനക്കടുത്ത് വാഴവരയിൽ പ്രശ്‌നങ്ങളെത്തുടർന്ന് ഭാര്യയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പോലീസ് വന്നപ്പോൾ ഏലത്തോട്ടത്തിൽ ഒളിച്ചു.
വാകപ്പടി കുളത്തപ്പാറ വീട്ടിൽ സുനിൽ കുമാറാണ് ഭാര്യയെ കത്തികൊണ്ട് കുത്തിയത്. ചൊവ്വാഴ്ച രാത്രി ഒൻപതിനാണ് പ്രതി ഭാര്യയുമായി തർക്കമുണ്ടായത്.
ഒടുവിൽ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. കുത്തേറ്റ മോളമ്മയെ പ്രദേശവാസികളും പോലീസും ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കട്ടപ്പന പോലീസ് സ്ഥലത്തെത്തിയതും പ്രതി സമീപത്തെ ഏലത്തോട്ടത്തിൽ ഒളിച്ചു.
ഡാമിലേക്ക് ഒഴുകുന്ന ആറ്റിൽ ചാടി മധ്യവയസ്കൻ
പ്രതി ഒളിച്ച ഏലത്തോട്ടത്തെക്കുറിച്ച് വിവരം ലഭിച്ച പോലീസ് രാത്രി തോട്ടം ആകെ അരിച്ചു പെറുക്കി. തുടർന്ന് രാത്രി ഒന്നിന് പ്രതിയെ പോലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.
കട്ടപ്പന സിഐ ടി.സി.മുരുകൻ, എസ്‌ഐ എബി ജോർജ്ജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
സ്റ്റേഷനറി സ്ഥാപനത്തിൽ മിന്നൽ പരിശോധന; അനധികൃത മരുന്നുകൾ കണ്ടെത്തി
ഇടുക്കി നെടുങ്കണ്ടം ആനക്കല്ലിൽ പ്രവർത്തിക്കുന്ന സെന്റ് ജോർജ് സ്റ്റോഴ്സ് എന്ന സ്റ്റേഷനറി സ്ഥാപനത്തിൽ ഡ്രഗ്സ് കണ്ട്രോൾ വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ അനധികൃത മരുന്നുകൾ കണ്ടെത്തി.
ഡ്രഗ് ലൈസൻസ് ഇല്ലാതെ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന ഷെഡ്യൂൾ എച്ച്. വിഭാഗത്തിൽ പെട്ട വിവിധയിനം ഗുളികകൾ, ക്യാപ്സൂളുകൾ, ഓയിൻമെൻ്റുകൾ എന്നിവയാണ് പിടിച്ചെടുത്തത്.
തുടർന്ന് സ്ഥാപന ഉടമ ഉല്ലാസ് ജെയിംസ് എന്ന വ്യക്തിക്കെതിരെ ഡ്രഗ്സ് കൺട്രോൾ വിഭാഗം നിയമനടപടി സ്വീകരിച്ചു. 9500/- രൂപ വില മതിക്കുന്ന മരുന്നുകൾ പരിശോധനയിൽ പിടിച്ചെടുത്തു.
ഡോക്ടറുടെ കുറിപ്പടിയോട് കൂടി മാത്രം വിൽപ്പന നടത്താൻ പാടുള്ള വിവിധയിനം മരുന്നുകളാണ് പരിശോധനയിൽ പിടിച്ചെടുത്തത്. ഡ്രഗ്സ് കണ്ട്രോൾ ഇന്റലിജൻസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന.
ഇടുക്കി ജില്ലാ ഡ്രഗ്സ് ഇൻസ്‌പെക്ടർ, ശ്രീ.മാർട്ടിൻ ജോസഫ് ആണ് നിയമ നടപടികൾ സ്വീകരിച്ചത്. ഇന്റലിജൻസ് വിഭാഗം ഡ്രഗ്സ് ഇൻസ്‌പെക്ടർ നവീൻ. കെ. ആർ. എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
സോഷ്യൽമീഡിയ ഇളക്കിമറിച്ച കുഞ്ഞ് അമരക്കാരൻ
വള്ളംകളിയുടെ ആവേശം മലയാളികൾക്ക് പുതുമയല്ല. സ്ഥലത്തെ പ്രമാണിമാർ വള്ളത്തിൻ്റെ അമരത്തും കയറും.
എന്നാൽ, ഇൻ ഡൊനീഷ്യയിലെ ഒരു കുഞ്ഞമരക്കാരൻ വള്ളത്തുഞ്ചത്തുനിന്ന് തലയെടുപ്പോടെ നടത്തിയ നൃത്തച്ചുവടുകൾ ഒപ്പമുള്ള തുഴച്ചിൽക്കാരെ മാത്രമല്ല, ലോകത്തെയാകെ ആനന്ദനൃത്തം ചവിട്ടിച്ചു.
റയ്യാൻ അർക്കാൻ ധിഖ എന്ന പതിനൊന്നുകാരനാണ് ഒരു റീലിലൂടെ ലോകത്താകെ ഇളക്കി മറിച്ചത്. ജനുവരിയിലാണ് റിയാവിൽ പരമ്പരാഗത വള്ളംകളിയായ പാക്കു ജലൂർ നടന്നത്.
കുതിച്ചു പായുന്ന ബോട്ടുകളിലൊന്നിൻ്റെ അമരത്ത് കറുത്ത കണ്ണടയുംവെ ച്ച് സ്റ്റൈലിൽ ആത്മവിശ്വാസത്തോടെ നിൽക്കുന്ന ധിഖ ഒപ്പമുള്ള തുഴച്ചിൽക്കാരെമാത്രമല്ല, ലോകത്തെയാകെ തന്റെ നൃത്ത ച്ചുവടുകളിലൂടെ കൈയിലെടുത്തു.
സന്യാസിമാരെ ഹണിട്രാപ്പിൽ കുരുക്കി
‘ടുകാങ് താരി’യായ ധിഖ യുടെ വീഡിയോ സാമൂഹികമാ ധ്യമങ്ങളിൽ തരംഗമായതോടെ വീട്ടമ്മമാർ മുതൽ ബൈക്ക് റൈ ഡർമാർ വരെ, സ്കൂൾ കുട്ടികൾ മുതൽ സെലിബ്രിറ്റികൾ വരെ അതേറ്റുപിടിച്ചു.
ലോകത്തിൻ്റെ നാനാകോണുകളിലുമുള്ളവർ നൃത്തച്ചുവടുകൾ അനുകരിച്ച് റീലുകളിറക്കി. അവനെ നെറ്റിസൺ സ് ‘ദ അൾട്ടിമേറ്റ് ഓറ ഫാർമർ’ എന്നുവിളിച്ചു.
തികഞ്ഞ ആത്മ വിശ്വാസത്തോടെയും ഊർജ്ത്തോടെയും ശാന്തതയോടെയുമുള്ള ഒരാളുടെ പ്രവൃത്തി അറിഞ്ഞോ അറിയാതെയോ മറ്റുള്ളവരെ സ്വാധീനിക്കും വിധമാകുമ്പോഴാണ് അതിനെ ‘ഓറ ഫാർമിങ് എന്നുപറയുന്നത്.