web analytics

പെൺശബ്ദത്തിൽ യുവാവുമായി പ്രണയത്തിലായി; തട്ടിയെടുത്തത് ഒരു ലക്ഷത്തോളം രൂപ; യുവാവ് അറസ്റ്റിൽ; പ്രചോദനം ആ സിനിമ !

സ്ത്രീകളുടെ ശബ്ദം അനുകരിച്ചു പുരുഷന്മാരെ പറ്റിക്കുന്ന നായകന്റെ കഥ പറഞ്ഞ സിനിമയാണ് ആയുഷ്‍മാൻ ഖുറാന അഭിനയിച്ച ‘ഡ്രീം ​ഗേൾ’. ഈ സിനിമ കണ്ട് അതുപോലെ ആളുകളെ പെണ്ശബ്ദത്തിൽ പറ്റിച്ചതിന് ഒരു യുവാവ് അറസ്റ്റിലായിരിക്കുകയാണ്. കോലാറിൽ നിന്നുള്ള ഒരു യുവാവാണ് തട്ടിപ്പിന് അറസ്റ്റിലായിരിക്കുന്നത്. ലാൽഘട്ടി നിവാസിയായ അമൻ നാംദേവാണ് പറ്റിക്കപ്പെട്ടത്. ഇയാൾ തന്നെയാണ് പൊലീസിനെ സമീപിച്ചതും.

സിനിമകണ്ട്‌ തട്ടിപ്പിനിറങ്ങിയ ഇയാൾ സോഷ്യൽ മീഡിയയിലൂടെയും ഫോൺ കോളുകളിലൂടെയുമാണ് സ്ത്രീയായി ആൾമാറാട്ടം നടത്തി യുവാവിനെ പറ്റിച്ചത്. തുടർന്ന് സ്ത്രീയുടെ ശബ്ദത്തിൽ ഇയാൾ ഒരു യുവാവുമായി സൗഹൃം സ്ഥാപിക്കുകയായിരുന്നു. പെണ്ണിന്റെ ശബ്ദത്തിൽ ഇയാളെ വിളിക്കുകയും ചെയ്തു. ഒടുവിൽ യുവാവിൽ നിന്നും 80,000 രൂപ തട്ടിയെടുക്കുകയായിരുന്നു എന്നും പൊലീസ് പറയുന്നു.

ശിവാനി രഘുവംശി എന്ന പെൺകുട്ടിയുമായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ താൻ സൗഹൃദം സ്ഥാപിച്ചിരുന്നതായി അമൻ നാംദേവ് പൊലീസിനോട് പറഞ്ഞു. കുറച്ച് ദിവസം ചാറ്റ് ചെയ്ത് കഴിഞ്ഞപ്പോൾ അവൾ‌ തന്നെ വിവാഹം കഴിക്കണമെന്ന് അമനോട് ആവശ്യപ്പെട്ട് തുടങ്ങി. പറ്റില്ലെന്ന് പറഞ്ഞതോടെ താൻ ആത്മഹത്യ ചെയ്യുമെന്ന് ശിവാനി ഭീഷണിപ്പെടുത്തിയത്രെ. കൂടാതെ പതിനായിരം രൂപയും ആവശ്യപ്പെട്ടു.

അമൻ പണം ഓൺലൈൻ പേമെന്റായി അയച്ചുനൽകുകയും ചെയ്തു. കുറച്ച് ദിവസങ്ങൾക്ക് ശേഷം ശിവാനിയുടെ സഹോദരൻ എന്ന് അവകാശപ്പെട്ടുകൊണ്ട് അശു മെഹ്ര എന്നൊരാൾ വിളിച്ചു. ശിവാനി തൂങ്ങി മരിക്കാൻ ശ്രമിച്ചു, ആശുപത്രിയിലാണ്, സർജറിക്ക് 70,000 രൂപ വേണം എന്നാണ് അയാൾ അമനോട് ആവശ്യപ്പെട്ടത്. അതും അമൻ നൽകിയത്രെ. അമന്റെ പരാതിയെ തുടർന്ന് പൊലീസ് അശു മെഹ്രയെ അറസ്റ്റ് ചെയ്തു. കോ-ഇ-ഫിസ പൊലീസാണ് വ്യാഴാഴ്ച ഇയാളെ അറസ്റ്റ് ചെയ്തതായി അറിയിച്ചത്.

Read also: ഒരു മെയ്യാണ്, പിരിയാൻ വയ്യ; ഒരാളെ തന്നെ വിവാഹം ചെയ്യാന്‍ തീരുമാനിച്ച് ഇരട്ടകളായ യുവതികൾ; തയ്യാറെന്നു യുവാവും !

spot_imgspot_img
spot_imgspot_img

Latest news

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

പാലക്കാട്ട് പണവിതരണ വിവാദം: ‘കൈയിലുണ്ടായിരുന്നത് പെൻഷൻ പണം’, കോൺഗ്രസ് ആരോപണം തള്ളി വയോധിക!

പാലക്കാട്ട് പണവിതരണ വിവാദം: 'കൈയിലുണ്ടായിരുന്നത് പെൻഷൻ പണം', കോൺഗ്രസ് ആരോപണം തള്ളി...

Other news

നിശ്ചയിച്ച വിവാഹത്തിൽ നിന്ന് പിൻമാറിയതിന് എച്ച്ഐവി രക്തം കുത്തിവച്ചു; മാനസിക സമ്മർദത്തിൽ യുവതി ആത്മഹത്യ ചെയ്തു

നിശ്ചയിച്ച വിവാഹത്തിൽ നിന്ന് പിൻമാറിയതിന് എച്ച്ഐവി രക്തം കുത്തിവച്ചു; മാനസിക സമ്മർദത്തിൽ...

യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയാര്? കോൺഗ്രസിൽ തർക്കം മുറുകുന്നു

യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയാര്? കോൺഗ്രസിൽ തർക്കം മുറുകുന്നു തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം...

‘ജനനായകൻ’ ലീക്ക്: ഡൗൺലോഡ്/ഷെയർ ചെയ്‌താൽ കടുത്ത നടപടി; മുന്നറിയിപ്പുമായി നിർമാതാക്കൾ

‘ജനനായകൻ’ ലീക്ക്: ഡൗൺലോഡ്/ഷെയർ ചെയ്‌താൽ കടുത്ത നടപടി; മുന്നറിയിപ്പുമായി നിർമാതാക്കൾ കൊച്ചി: ‘ജനനായകൻ’...

പെരുമ്പാവൂരിന്റെ സ്വന്തം ധനകാര്യ വിദഗ്‌ദ്ധൻ കെ കെ കൃഷ്ണകുമാർ അന്തരിച്ചു; ഗവേഷണ രംഗത്ത് മൂന്ന് പതിറ്റാണ്ട് സേവനം

പെരുമ്പാവൂരിന്റെ സ്വന്തം ധനകാര്യ വിദഗ്‌ദ്ധൻ കെ കെ കൃഷ്ണകുമാർ അന്തരിച്ചു; ഗവേഷണ...

വേനൽമഴ തുടരും; ചൂട് കനക്കുന്നു, പാലക്കാട് 40.1°C

വേനൽമഴ തുടരും; ചൂട് കനക്കുന്നു, പാലക്കാട് 40.1°C തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ തുടരുന്നതിനൊപ്പം ചൂടിന്റെ...

Related Articles

Popular Categories

spot_imgspot_img