ഇടുക്കിയിൽ വണ്ടന്‍മേട് കുളിക്കാൻ ചെക്ക്ഡാമില്‍ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. അണക്കര ചെല്ലാര്‍കോവില്‍ കോണോത്തറ ജോണ്‍സണിന്റെ മകന്‍ ക്രിസ്റ്റിന്‍ തോമസ് (23) ആണ് മരിച്ചത്.കുളിക്കാനിറങ്ങിയ ജസ്റ്റില്‍ കയത്തില്‍ അകപ്പെടുകയായിരുന്നു. A young man drowned while taking a bath in Vandanmedu check dam, Idukki
കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെയായിരുന്നു അപകടം.
വണ്ടന്‍മേട് പുളിയന്‍മല ഹേമക്കടവിനു സമീപം തോട്ടില്‍ നിര്‍മിച്ചിരിക്കുന്ന ചെക്ക് ഡാമില്‍ ആണ് സംഭവം.
പുറ്റടി ഗവ.ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. നാട്ടുകാരും കട്ടപ്പനയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് ക്രിസ്റ്റിന്‍ തോമസിന്‍റെ മൃതദേഹം പുറത്തെടുത്തത്.