യുവാവ് സ്വിഗി ഇൻസ്റ്റമാർട്ട് വഴി ഒരു വർഷം വാങ്ങിയ സാധനം കണ്ട് ഞെട്ടി നെറ്റിസെന്‍സ്
പുതുവർഷത്തിലേക്ക് കടക്കുന്നതിന് മുൻപ് കഴിഞ്ഞ വർഷത്തെ നേട്ടങ്ങളും നഷ്ടങ്ങളും വിലയിരുത്തുന്ന ഘട്ടത്തിലാണ് എല്ലാവരും.
വ്യക്തികളും സ്ഥാപനങ്ങളും ഒരുപോലെ കഴിഞ്ഞ വർഷത്തെ കണക്കുകൾ പരിശോധിച്ച് പുതിയ വർഷം കൂടുതൽ മെച്ചപ്പെടുത്താനുള്ള പദ്ധതികളാണ് തയ്യാറാക്കുന്നത്.
ഈ പതിവിന്റെ ഭാഗമായി പ്രമുഖ ഡെലിവറി ആപ്പായ സ്വിഗ്ഗിയും 2025-ലെ ഉപഭോക്തൃ വാങ്ങലുകളുമായി ബന്ധപ്പെട്ട രസകരമായ കണക്കുകൾ പുറത്തുവിട്ടിരിക്കുകയാണ്.
ഇന്ത്യക്കാർ കഴിഞ്ഞ വർഷം സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് വഴി എന്തെല്ലാം വാങ്ങി എന്നതിന്റെ ഒരു സമഗ്ര ചിത്രം നൽകുന്നതാണ് ഈ കണക്കുകൾ.
ഐഫോണുകൾ മുതൽ പാലും പച്ചക്കറികളും സ്വർണവും വരെ, ദൈനംദിന ആവശ്യവസ്തുക്കളും ആഡംബര വസ്തുക്കളും ഉൾപ്പെടെ എല്ലാം തന്നെ ഇൻസ്റ്റാമാർട്ട് വഴി ഉപഭോക്താക്കൾ ഓർഡർ ചെയ്തിട്ടുണ്ട്.
എന്നാൽ ചില പ്രത്യേക ഓർഡറുകളാണ് സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടുന്നത്. അതിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടത് ചെന്നൈ സ്വദേശിയായ ഒരാളുടെ ഓർഡറാണ്.
പേര്‍ അല്ലെങ്കിൽ ലിംഗം വെളിപ്പെടുത്താത്ത ഈ ഉപഭോക്താവ് 2025-ൽ മാത്രം സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് വഴി ഒരു ലക്ഷം രൂപയ്ക്കും മേൽ മൂല്യമുള്ള കോണ്ടങ്ങൾ വാങ്ങിയെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.
യുവാവ് സ്വിഗി ഇൻസ്റ്റമാർട്ട് വഴി ഒരു വർഷം വാങ്ങിയ സാധനം കണ്ട് ഞെട്ടി നെറ്റിസെന്‍സ്
കൃത്യമായി പറഞ്ഞാൽ 228 വ്യത്യസ്ത ഓർഡറുകളിലൂടെയാണ് ഈ ഉപഭോക്താവ് 1,06,398 രൂപയുടെ കോണ്ടങ്ങൾ വാങ്ങിയത്.
ഇൻസ്റ്റാമാർട്ട് വഴി ഏറ്റവും കൂടുതൽ വിൽപ്പനയാകുന്ന ഉൽപ്പന്നങ്ങളിൽ ഒന്നാണ് കോണ്ടമെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
ശരാശരി 127 ഓർഡറുകളിൽ ഒന്നിൽ കോണ്ടം ഉൾപ്പെടുന്നുവെന്നാണ് റിപ്പോർട്ട്. പ്രത്യേകിച്ച് 2025 സെപ്റ്റംബർ മാസത്തിൽ മറ്റ് മാസങ്ങളെ അപേക്ഷിച്ച് 27 ശതമാനം അധിക വിൽപ്പനയാണ് കോണ്ടങ്ങൾക്ക് ഉണ്ടായത്.
ഇതിന് പുറമേ, മറ്റ് പല രസകരമായ കണക്കുകളും സ്വിഗ്ഗി പുറത്തുവിട്ടിട്ടുണ്ട്. ഒരു ബെംഗളൂരു സ്വദേശിയാണ് ഒറ്റ ഓർഡറിൽ ഏറ്റവും കൂടുതൽ പണം ചെലവഴിച്ച ഉപഭോക്താവ്.
മൂന്ന് ഐഫോണുകൾ ഒരേസമയം ഓർഡർ ചെയ്ത അദ്ദേഹം 4.3 ലക്ഷം രൂപയാണ് ചെലവഴിച്ചത്. രണ്ടാം സ്ഥാനത്ത് നോയിഡയിലെ ഒരു ടെക് പ്രേമിയാണ്, ഒറ്റ ഓർഡറിൽ 2.69 ലക്ഷം രൂപ ചെലവഴിച്ചു.
ബെംഗളൂരു നിവാസികൾ ചെലവഴിക്കുന്നതിൽ മാത്രമല്ല, ഉദാരതയിലും മുന്നിലാണ്. ഒരു ബെംഗളൂരുകാരൻ ഡെലിവറി ടിപ്പുകൾക്ക് മാത്രം 68,600 രൂപ ചെലവഴിച്ചതായി കണക്കുകൾ പറയുന്നു.
മുംബൈയിൽ നിന്നുള്ള ഒരു ഉപഭോക്താവ് റെഡ് ബുൾ ഷുഗർ ഫ്രീയ്ക്കായി മാത്രം 16.3 ലക്ഷം രൂപ ചെലവഴിക്കുകയും ചെയ്തു.
അതേസമയം, ചെന്നൈയിലെ മറ്റൊരു ഉപഭോക്താവ് തന്റെ വളർത്തുമൃഗങ്ങൾക്കായി 2025-ൽ മാത്രം 2.41 ലക്ഷം രൂപയുടെ സാധനങ്ങൾ വാങ്ങിയതായും സ്വിഗ്ഗി വ്യക്തമാക്കി.









