web analytics

വിപഞ്ചിക മണിയൻ്റെ ശബ്ദ സന്ദേശം പുറത്ത്

വിപഞ്ചിക മണിയൻ്റെ ശബ്ദ സന്ദേശം പുറത്ത്

കൊല്ലം: ‘അച്ഛന് കുറേ കാശ് വേണം, വലിയ വണ്ടി വേണം, വലിയ ഫ്ളാറ്റ് വേണം സുഖിക്കണം. മകൾക്ക് ഒരു ബോഡി ഗാർഡിനേയും വേണം. എന്റെ ലോക്കറിന്റെ കീ അയാളുടെ കൈയിലായിരുന്നു. അത് ഞാൻ വാങ്ങിച്ചു. സ്വർണം ഞാൻ കൊടുത്തിട്ടില്ല.

എനിക്ക് നിധീഷ് ഒന്നും വാങ്ങിച്ച് തരാൻ പാടില്ല, എന്നെ എങ്ങോട്ടും കൊണ്ടുപോകാൻ പാടില്ല. ഇത് എന്റെ ഭാര്യാണ്, എൻ്റെ കുഞ്ഞാണ് എന്ന ചിന്ത നിധീഷിനില്ല. സ്വയം അടിച്ച് പൊളിച്ച്‌ നടക്കണം. ദിവസങ്ങൾ കഴിഞ്ഞ് വീട്ടിലെത്തണം.

കുഞ്ഞ് ആയതിന് മുമ്പ് ഇത്രയും പ്രശ്‌നം ഉണ്ടായിരുന്നില്ല. വീട്ടുകാരുടെ പ്രശ്‌നം മാത്രമേ ഉണ്ടായിരുന്നുള്ളൂ. കുഞ്ഞായതിന് ശേഷം അവനുംകൂടെ ചേർന്നു’… വിദേശത്തുവച്ച് കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശിയായ യുവതിയുടെ ശബ്ദ സന്ദേശമാണ് ഇത്.

കൊല്ലം കൊറ്റംകര കേരളപുരം സ്വദേശിനി രജിത ഭവനിൽ വിപഞ്ചിക മണിയൻ (33), മകൾ വൈഭവി നിധീഷ് (ഒന്നര) എന്നിവരെയാണ് അൽ നഹ്ദയിലെ താമസസ്ഥലത്ത് കഴിഞ്ഞ ദിവസം മരിച്ചനിലയിൽ കണ്ടെത്തിയത്.

സംഭവത്തിൽ ഭർതൃപീഡനത്തെ തുടർന്നാണ് വിപഞ്ചിക ആത്മഹത്യ ചെയ്‌തതെന്ന് ആരോപിച്ച് വിപഞ്ചികയുടെ കുടുംബം രംഗത്തെത്തി. ഇതുമായി ബന്ധപ്പെട്ട വിപഞ്ചികയുടെ ശബ്ദ സന്ദേശവും കുടുംബം പുറത്ത് വിട്ടിട്ടുണ്ട്.

മരണത്തിൽ ദുരൂഹത ആരോപിച്ച് യുഎഇയിലെ ഇന്ത്യൻ എംബസി, മുഖ്യമന്ത്രി, സിറ്റി പോലീസ് കമ്മിഷണർ എന്നിവർക്ക് കുടുംബം പരാതി നൽകി.

ദുബായിലെ ഒരു സ്വകാര്യസ്ഥാപനത്തിൽ ഫയലിങ് ക്ലാർക്കായിരുന്നു വിപഞ്ചിക. ദുബായിൽത്തന്നെ ജോലിചെയ്യുന്ന കോട്ടയം നാൽക്കവല സ്വദേശി നിധീഷ് വലിയവീട്ടിലാണ് ഭർത്താവ്.

ഇരുവരും വേർപിരിഞ്ഞ് താമസിക്കുകയായിരുന്നുവെന്നാണ് വിവരം. ഏഴുവർഷമായി വിപഞ്ചിക യുഎഇയിലാണ് ജോലിചെയ്യുന്നത്. നാലരവർഷം മുൻപായിരുന്നു ഇരുവരുടെയും വിവാഹം.

വിവാഹമോചനത്തിനായി ഇരുവരും നിയമനടപടികൾ ആരംഭിച്ചിരുന്നു. അതിനിടയിലാണ് കുഞ്ഞിനെ കൊലപ്പെടുത്തി വിപഞ്ചിക ആത്മഹത്യാ ചെയ്തത്.

നിതീഷുമായുള്ള ബന്ധത്തിൽ പ്രശ്നങ്ങളുണ്ടായിരുന്നു. സ്ത്രീധനത്തിൻറെ പേരിലും സാമ്പത്തിക കാര്യങ്ങളിലും സ്ഥിരമായി ഇരുവരും തമ്മിൽ വഴക്കുകളുണ്ടായിരുന്നു.

കുഞ്ഞിൻറെ കാര്യത്തിൽ പോലും വേണ്ടത്ര ശ്രദ്ധ നിതീഷിനുണ്ടായിരുന്നില്ല എന്നും വ്യക്തമാക്കുന്ന ഓഡിയോ സന്ദേശങ്ങളടക്കം കൈവശമുണ്ടെന്ന് വിപഞ്ചികയുടെ ബന്ധുക്കൾ പറയുന്നു.

നിലവിൽ വിപഞ്ചികയുടെയും കുഞ്ഞിൻറെയും മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുവരുന്നതിൽ തീരുമാനമായിട്ടില്ല. വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കണമെന്ന് ബന്ധുക്കൾ പറയുന്നു.

എന്നാൽ കുഞ്ഞിനെ ഷാർജയിൽ തന്നെ സംസ്കരിക്കണമെന്ന നിലപാടിലാണ് നിതീഷിൻറെ കുടുംബമെന്നാണ് അറിയുന്നത്. ഇക്കാര്യത്തിൽ വ്യക്തത വന്നതിനു ശേഷമാകും മൃതദേഹങ്ങൾ എവിടെ സംസ്കരിക്കുമെന്ന കാര്യത്തിൽ തീരുമാനമാകുക.

പ്രവാസി മലയാളി യുവതി ജീവനൊടുക്കി

ഷാർജ: മലയാളി യുവതിയെയും മകളെയും തൂങ്ങിമരിച്ച നിലയിൽ ഷാർജയിലെ ഫ്ലാറ്റിൽ കണ്ടെത്തി.

കൊല്ലം കേരളപുരം സ്വദേശിയും കൊട്ടാരക്കര ചന്ദനത്തോപ്പ് രജിത ഭവനവാസിനിയുമായ വിപഞ്ചിക മണിയൻ (33) ആണ് മരിച്ചത്. കൂടെ മരിച്ചത് 1.5 വയസുകാരിയായ മകൾ വൈഭവിയാണ്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ഷാർജ അൽ നഹ്ദയിലെ ഫ്ലാറ്റിലായിരുന്നു സംഭവം. മകളുടെ കഴുത്തിൽ കയറിട്ട് തൂക്കി കൊന്നശേഷം, അമ്മയും തൂങ്ങി മരിച്ചതായി സംശയിക്കുന്നു.

സംഭവസ്ഥലം പരിശോധിച്ച ഡോക്ടർ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, യുവതിയുടെ കഴുത്തിൽ ആത്മഹത്യയുടെ വ്യക്തമായ അടയാളങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

വിപഞ്ചിക ദുബായിലെ ഒരു സ്വകാര്യ കമ്പനിയിലെ എച്ച്ആർ വിഭാഗത്തിൽ ജോലി ചെയ്തിരുന്നു. ഭർത്താവ് നിതീഷ് വലിയവീട്ടിൽ ദുബായിലെ മറ്റൊരു സ്വകാര്യ കമ്പനിയിൽ ഫെസിലിറ്റീസ് എൻജിനീയറായി ജോലി ചെയ്യുന്നു.

കഴിഞ്ഞ കുറച്ച് കാലമായി ദമ്പതികൾ തമ്മിൽ ബന്ധം വഷളായിരുന്നു. ഇരുവരും വെവ്വേറെ താമസിച്ചിരുന്നതായും അറിയുന്നു.

English Summary:

A young Malayali woman and her one-and-a-half-year-old daughter were found hanging in their flat in Sharjah. The deceased have been identified as Vipanchika Maniyan (33), a native of Kottarakkara and wife of Nitheesh Valyaveettil from Kerala Puram, Kollam

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന്...

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്?

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്? കൊച്ചി:...

ദേവസ്വം ബോർഡിലെ ശമ്പളം കൊണ്ട് മാത്രം ഇത്രയുമധികം സമ്പാദിക്കാനാകുമോ

ദേവസ്വം ബോർഡിലെ ശമ്പളം കൊണ്ട് മാത്രം ഇത്രയുമധികം സമ്പാദിക്കാനാകുമോ കോട്ടയം: പെരുന്നയിലെ ഒരു...

Other news

മലയാളികളുടെ പ്രിയ നടി സലീമയ്ക്ക് കാൻസർ; സഹായം ആവശ്യപ്പെട്ട് സുഹൃത്തുക്കൾ

മലയാളികളുടെ പ്രിയ നടി സലീമയ്ക്ക് കാൻസർ; സഹായം ആവശ്യപ്പെട്ട് സുഹൃത്തുക്കൾ ചുരുക്കം സിനിമകളിലൂടെ...

രാധാ യാദവിന്റെ തകര്‍പ്പൻ ബൗളിംഗ്; ബംഗ്ലാദേശ് തകര്‍ന്നടിഞ്ഞു — ഇന്ത്യയ്ക്ക് 120 റണ്‍സ് വിജലക്ഷ്യം വനിതാ ലോകകപ്പില്‍

രാധാ യാദവിന്റെ തകര്‍പ്പൻ ബൗളിംഗ്; ബംഗ്ലാദേശ് തകര്‍ന്നടിഞ്ഞു — ഇന്ത്യയ്ക്ക് 120...

വീട് വൃത്തിയാക്കിയില്ല; ഭർത്താവിൻ്റെ കഴുത്തില്‍ കത്തിക്ക് കുത്തി ഭാര്യ

വീട് വൃത്തിയാക്കിയില്ല; ഭർത്താവിൻ്റെ കഴുത്തില്‍ കത്തിക്ക് കുത്തി ഭാര്യ കുടുംബതർക്കത്തിന്റെ പേരിൽ ഭർത്താവിനെ...

മഹാ നടന്മാര്‍ കേള്‍ക്കണം:അതിദരിദ്ര വിമുക്ത പ്രഖ്യാപനം വലിയ നുണ,ആശാ പ്രവര്‍ത്തകരുടെ തുറന്ന കത്ത് വൈറൽ

മഹാ നടന്മാര്‍ കേള്‍ക്കണം:അതിദരിദ്ര വിമുക്ത പ്രഖ്യാപനം വലിയ നുണ,ആശാ പ്രവര്‍ത്തകരുടെ തുറന്ന...

മണ്ണിടിച്ചിലിൽ ജീവൻ നഷ്ടപ്പെട്ട ബിജുവിന് അന്ത്യാഞ്ജലി;അവസാനമായി ഒരു നോക്ക് കാണാൻ എത്തിയത് വൻ ജനാവലി

ഇടുക്കി: അടിമാലിക്കടുത്ത് കൂമ്പൻപാറയിൽ മണ്ണിടിച്ചിലിൽ മരിച്ച ബിജുവിന്റെ മൃതദേഹം ഇന്ന് വൻ...

വീട് വൃത്തിയാക്കിയില്ല, യുഎസിൽ ഇന്ത്യൻ വംശജയായ ഭര്‍ത്താവിനെ കത്തി കൊണ്ട് കുത്തി യുവതി

വീട് വൃത്തിയാക്കിയില്ല, യുഎസിൽ ഭര്‍ത്താവിനെ കത്തി കൊണ്ട് കുത്തി യുവതി യുഎസിലെ നോർത്ത്...

Related Articles

Popular Categories

spot_imgspot_img