പ്രണയത്തിനു ജാതിയോ മതമോ ഭാഷയോ ദേശങ്ങളോ ഒന്നുമില്ല. അത്തരത്തിലൊരു വാർത്തായണിപ്പോൾ പുറത്തുവരുന്നത്. ഗ്രീക്ക് യുവതിക്ക് ആലുവയിൽ താലിചാർത്തി മലയാളി യുവാവ്. ചുണങ്ങംവേലി സ്വദേശി അഭിനവ് സുരേഷും ഗ്രീക്ക് സ്വദേശിനി പരസ്കെയിയും തമ്മിലുള്ള വിവാഹമാണ് നടന്നത്.
വർഷങ്ങളായി ഇംഗ്ലണ്ടിലാണ് അഭിനവ് ജോലി ചെയ്യുന്നത്. അവിടെ തന്നെ ജോലി ചെയ്യുന്ന പരസ്കെയിയും തമ്മിലുള്ള സൗഹൃദം പ്രണയമായി മാറുകയായിരുന്നു. പിന്നീട് വിവാഹം കഴിക്കാൻ തീരുമാനിച്ചു. ഹിന്ദുമതാചാരപ്രകാരം ആലുവ ചീരക്കട ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിലായിരുന്നു ചടങ്ങുകൾ.
ക്ഷേത്രം തന്ത്രി ഇടപ്പള്ളി മനദേവനാരായണൻ, മേൽശാന്തി ഇടവഴി പുറത്ത് രഞ്ജിത് നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ പഞ്ചഗവ്യം നവകം, ഷഷ്ഠി പൂജ എന്നിവയും നടന്നു. ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനവും ഇതോടൊപ്പം നടന്നു.
ഗ്രീക്കിൽ നിന്നും പരസ്കെയിയുടെ കുടുംബാംഗങ്ങൾ ചടങ്ങിനെത്തി. ക്ഷേത്രം ഭാരവാഹികളായ എ.എസ് സലിമോൻ, കെ.കെ മോഹനൻ, ടി.പി സന്തോഷ്, കെ.എൻ നാരായണൻ തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി.
ലണ്ടൻ തേംസ് നദിയിൽ 11 വയസുകാരി പെൺകുട്ടിയെ കാണാതായി…! പോലീസ് പറയുന്നത്:
ലണ്ടൻ തേംസ് നദിയിൽ കാണാതായ പെൺകുട്ടിയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടു പോലീസ്. 11 വയസുകാരിയായ കാലിയ കോവ എന്ന കുട്ടിയെയാണ് കാണാതായത്. കുട്ടിയുടെ ഫോട്ടോ ഉൾപ്പെടെയുള്ള വിവരങ്ങൾ ആണ് മെട്രോപൊളിറ്റൻ പോലീസ് പുറത്തുവിട്ടത്.
തിങ്കളാഴ്ചയാണ് ഈസ്റ്റ് ലണ്ടനിലെ ലണ്ടൻ സിറ്റി എയർപോർട്ടിന് സമീപമുള്ള ബാർജ്ഹൗസ് കോസ്‌വേയ്‌ക്ക് സമീപം കളിച്ചുകൊണ്ടിരിക്കെ പെൺകുട്ടി നദിയിൽ വീണത്.
നദിയുടെ സമീപത്ത് നിന്ന് ഷൂസ്, സോക്സ്, കോട്ട്, ഫോൺ എന്നിവ കണ്ടെത്തിയതായും അവ പോലീസിന് കൈമാറിയതായും പ്രദേശവാസിയായ സ്ത്രീ പറഞ്ഞു. തിങ്കളാഴ്ച ഏകദേശം ഒരു മണിക്ക് സംഭവം നടന്ന ഉടനെ പോലീസിന് വിവരം ലഭിച്ചിരുന്നു.
അത്യാഹിതം സംഭവിച്ച ഉടനെ തന്നെ അടിയന്തിര സേവനങ്ങൾ പെൺകുട്ടിക്കായി തിരച്ചിൽ ആരംഭിച്ചു. ലണ്ടൻ ആംബുലൻസ് സർവീസ്, ലണ്ടൻ ഫയർ ബ്രിഗേഡ് (എൽഎഫ്ബി), ആർഎൻഎൽഐ എന്നിവയിൽ നിന്നുള്ള ജീവനക്കാർ രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നെങ്കിലും ഫലമുണ്ടായില്ല.