web analytics

പൊലീസ് ഉദ്യോഗസ്ഥക്ക് പാമ്പുകടിയേറ്റു

പൊലീസ് ഉദ്യോഗസ്ഥക്ക് പാമ്പുകടിയേറ്റു

തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥക്ക് പാമ്പുകടിയേറ്റു.

ഇന്നലെ രാത്രിയിലാണ് സംഭവം. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥയെയാണ് പാമ്പ് കടിച്ചത്.

ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സെക്രട്ടേറിയേറ്റിൽ പാമ്പ്

തിരുവനന്തപുരം: സെക്രട്ടേറിയേറ്റ് പരിസരത്തു നിന്നും പാമ്പുകളെ പിടികൂടുന്നത് നിത്യ സംഭവമാണ്.

ഇന്ന് രാവിലെ പത്തരയോടെ ഭക്ഷ്യവകുപ്പിൽ ദർബാർ ഹാളിന് പിൻഭാഗത്താണ് ജീവനക്കാർ പാമ്പിനെ കണ്ടത്.

പാമ്പുപിടിത്തക്കാരെ എത്തിച്ചശേഷം നടത്തിയ പരിശോധനയിൽ പാമ്പിനെ കണ്ടെത്തി. തുടർന്ന് അരമണിക്കൂറിലധികം പാടുപെട്ടാണ് പിടികൂടിയത്.

ചേരപ്പാമ്പിനെയാണ് സെക്രട്ടേറിയേറ്റ് പരിസരത്തു നിന്നും കണ്ടെത്തിയത് എന്നാണ് സൂചന. ഫയൽറാക്കുകൾ കൂട്ടിയിട്ട സ്ഥലത്താണ് പാമ്പ് ഉണ്ടായിരുന്നതെന്നാണ് പുറത്തുവരുന്ന വിവരം.

സെക്രട്ടേറിയറ്റിൽ ഇതേഭാഗത്ത് ഏതാനും മാസങ്ങൾക്ക് മുമ്പും പാമ്പിനെ കണ്ടെത്തിയിരുന്നു. സെക്രട്ടേറിയേറ്റ് പരിസരത്ത് നിന്നും പാമ്പുകളെ പിടികൂടുന്നത് പുതിയ സംഭവമല്ല.

ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെ പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസ് പരിസരത്തും പാമ്പുകളെ കണ്ടെത്തി.

ചുരുട്ട ഇനത്തിലുള്ളതായിരുന്നു കണ്ടെത്തിയത്.

പക്ഷെ തിരച്ചിലിനിടയിൽ പാമ്പ് ചത്തു. പെട്ടി മറിഞ്ഞുവീണാണ്‌ പാമ്പ് ചത്തതെന്നും, അതല്ല ജീവനക്കാർ തല്ലിക്കൊന്നതാണെന്നും പറയുന്നുണ്ട്.

പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം അസിസ്‌റ്റൻ്റ് എൻജിനീയറുടെ ഓഫിസിൽ നിന്നും കഴിഞ്ഞ് വർഷമാണ് പാമ്പിനെ പിടികൂടിയത്.

ജല വിഭവ വകുപ്പ് ഓഫിസിന് സമീപം പാമ്പിനെ കണ്ടിരുന്നെങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല. പിടികൂടാൻ കഴിഞ്ഞിരുന്നില്ല.

കെഎസ്ആർടിസി സ്കാനിയ ബസിൽ പാമ്പിനെ കടത്തി; രണ്ട് ജീവനക്കാർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: കെഎസ്ആർടിസി സ്‌കാനിയ ബസിൽ പാമ്പിനെ കടത്തിയതിന് ജീവനക്കാർക്കെതിരെ നടപടി.

പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കെഎസ്ആർടിസി വിജിലൻസ് വിഭാഗം പരിശോധന നടത്തിയത്.

തുടർന്ന് രണ്ട് ജീവനക്കാരെ സസ്‌പെൻഡ് ചെയ്യുകയായിരുന്നു. സംശയാസ്‌പദമായ പാഴ്സൽ കണ്ടെത്തിയതിനെ തുടർന്ന് കേസ് പൊലീസിന് കൈമാറി.

പരിശോധനയിൽ വീടുകളിൽ വളർത്തുന്ന ഇനത്തിൽപെട്ട പാമ്പാണെന്ന് ബോധ്യപ്പെടുകയായിരുന്നു.

ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് മടങ്ങിയ സ്കാനിയ സർവീസിലാണ് സംഭവം.

ഈ ബസിൽ ഇത്തരത്തിലുള്ള അനധികൃത പാഴ്സലുകൾ പതിവായി എത്തിക്കുന്നതായി വിജിലൻസിന് വിവരം ലഭിച്ചിരുന്നു.

ജീവനക്കാർക്ക് കൈക്കൂലി നൽകിയാണ് പാഴ്സലുകൾ കടത്തുന്നതെന്നാണ് ഉയർന്നു വരുന്ന ആക്ഷേപം. പാഴ്സൽ വാങ്ങാനെത്തിയ ആളെയും ചോദ്യം ചെയ്ത് വിട്ടയച്ചു.

തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റാൻറിന് സമീപം ബസ് തടഞ്ഞ് നടത്തിയ പരിശോധനയിലാണ് പാഴ്സൽ കണ്ടെത്തി.

പക്ഷി ആണെന്ന് പറഞ്ഞാണ് പാഴ്സൽ ഏൽപിച്ചതെന്നാണ് ബസ് ജീവനക്കാർ വിജിലൻസിന് മൊഴി നൽകിയത്.

കേസിൽ പൊലീസ് തുടർ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

എൽ.പി വിഭാഗം ക്ലാസ് മുറിയിൽ മൂർഖൻ

വടക്കേക്കാട്: ഹയർ സെക്കൻഡറി സ്കൂളിലെ ക്ലാസ് മുറിയിൽ നിന്ന് ഉഗ്ര വിഷമുള്ള മൂർഖൻ പാമ്പിനെ കണ്ടെത്തി.

വടക്കേക്കാട് തിരുവളയന്നൂർ ഹയർ സെക്കൻഡറി സ്കൂളിലാണ്‌ സംഭവം. എൽ.പി വിഭാഗം ക്ലാസ് മുറിയിൽ നിന്നാണ് പാമ്പിനെ കണ്ടെത്തിയത്.

ശനിയാഴ്ച രാവിലെയാണ് സംഭവം. സ്കൂൾ അധികൃതരാണ് ബെഞ്ചിനടിയിൽ കിടന്നിരുന്ന പാമ്പിനെ കണ്ടെത്തിയത്.

തുടർന്ന് ഗുരുവായൂർ സിവിൽ ഡിഫൻസ് അംഗം പ്രബിഷ് സ്ഥലത്തെത്തി പാമ്പിനെ പിടികൂടുകയായിരുന്നു.

മൂന്നാം തവണയാണ് തിരുവളയന്നൂർ സ്കൂളിലെ ക്ലാസ് മുറികളിൽ നിന്ന് പാമ്പിനെ കണ്ടത്തുന്നത്.

ശനിയാഴ്ച്ച സ്കൂൾ അവധിയായതിനാൽ കുട്ടികൾ ആരും ഉണ്ടായിരുന്നില്ല. അതിനാൽ തന്നെ വൻ അപകടമാണ് ഒഴിവായത്.

English Summary :

A woman police officer on duty at the Secretariat was bitten by a snake. The incident occurred last night while she was on duty

spot_imgspot_img
spot_imgspot_img

Latest news

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

അടുത്ത പ്രമുഖൻ എ പത്മകുമാർ

അടുത്ത പ്രമുഖൻ എ പത്മകുമാർ പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡിന്റെ...

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം കൊച്ചി: ഭർത്താവിന്റെ സംരക്ഷണയിലാണെന്ന കാരണത്താൽ...

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല ഡല്‍ഹി:...

Other news

റോക്കറ്റ് പോലെ പാഞ്ഞ് സ്വര്‍ണവില

റോക്കറ്റ് പോലെ പാഞ്ഞ് സ്വര്‍ണവില കൊച്ചി: ഇന്നലെ നേരിയ ഇടിവ് രേഖപ്പെടുത്തിയ...

ശബരിമല സ്വര്‍ണക്കൊള്ള; നിര്‍ണായക അറസ്റ്റ് ഉടന്‍

ശബരിമല സ്വര്‍ണക്കൊള്ള; നിര്‍ണായക അറസ്റ്റ് ഉടന്‍ പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക...

ഡല്‍ഹിയിൽ ഇന്ന് സിപിഎം പോളിറ്റ് ബ്യൂറോ യോഗം; തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും പിഎം ശ്രീ വിവാദവും ചർച്ചയ്‌ക്ക്

ഡല്‍ഹിയിൽ ഇന്ന് സിപിഎം പോളിറ്റ് ബ്യൂറോ യോഗം; തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും...

വാട്‌സ്ആപ്പ് ചാറ്റിലൂടെ പ്രണയത്തിലായ കാമുകി, കാമുകന്റെ പുത്തന്‍ സ്‌കൂട്ടറുമായി കടന്നു

വാട്‌സ്ആപ്പ് ചാറ്റിലൂടെ പ്രണയത്തിലായ കാമുകി, കാമുകന്റെ പുത്തന്‍ സ്‌കൂട്ടറുമായി കടന്നു കൊച്ചി: വാട്‌സ്ആപ്പിൽ...

സ്‌ഫോടനത്തിന് മുമ്പ് പള്ളിയിലുമെത്തി, ഉമര്‍ നബിയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

സ്‌ഫോടനത്തിന് മുമ്പ് പള്ളിയിലുമെത്തി, ഉമര്‍ നബിയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് ന്യൂഡൽഹി: ചെങ്കോട്ട...

ന്യൂഡൽഹിയിൽ വീണ്ടും സ്ഫോടന ശബ്ദം; രാജ്യതലസ്ഥാനത്ത് ഭീകര ശ്രമങ്ങൾക്ക് പിന്നാലെ വ്യാപക പരിശോധന

രാജ്യതലസ്ഥാനത്ത് ഭീകര ശ്രമങ്ങൾക്ക് പിന്നാലെ വ്യാപക പരിശോധന ന്യൂഡൽഹി∙ രാജ്യതലസ്ഥാനത്ത് വീണ്ടും...

Related Articles

Popular Categories

spot_imgspot_img