4 വർഷംകൊണ്ട് പോലീസുകാരി തട്ടിയെടുത്തത് 16 ലക്ഷം
കൊച്ചി: പെറ്റി കേസുകളിൽ പിഴയായി ഈടാക്കിയ തുകയുമായി ബന്ധപ്പെട്ട തട്ടിപ്പിനെ തുടർന്ന് വനിതാ പൊലീസുകാരിക്കെതിരെ കേസെടുത്തു. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലാണ് സംഭവം നടന്നത്. സീനിയർ സിവിൽ പൊലീസ് ഓഫീസറായ ശാന്തി കൃഷ്ണനാണ് കേസിൽ പ്രതിയായത്. ബാങ്ക് രസീതിലും ക്യാഷ് ബുക്കിലും കൃത്രിമം വരുത്തിയാണു തട്ടിപ്പ് നടത്തിയതെന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.
2018 മുതൽ 2022 വരെയുളള നാലു വർഷത്തിനിടെ ശാന്തി കൃഷ്ണൻ മൊത്തം 16,76,650 രൂപയാണ് തട്ടിയെടുത്തത്. ഈ റിപ്പോർട്ടിനെ തുടർന്ന് എറണാകുളം റൂറല്‍ എസ്.പി ഇവരെ സസ്‌പെൻഡ് ചെയ്തു. ശാന്തി കൃഷ്ണൻ, മൂവാറ്റുപുഴ ട്രാഫിക് എൻഫോഴ്സ്മെന്റിൽ റൈറ്ററായിരുന്ന കാലത്താണ് തട്ടിപ്പ് നടന്നത്.
തുക തിരികെ കണ്ടെത്തിയതും, പലതവണയായുള്ള കണക്കുപിഴവുകൾ കണ്ടെത്തിയതും ഡിഐജി ഓഫിസിൽ നിന്നുള്ള ഓഡിറ്റിന്റെ ഭാഗമായി നടന്ന പരിശോധനയിലാണ്. ഇ-പോസ് സംവിധാനം നടപ്പിലാകുന്നതിന് മുൻപ്, ട്രാഫിക് കേസുകളിൽ പിഴയായി ഈടാക്കിയ തുക സൂക്ഷിക്കുക അതത് ദിവസം റൈറ്ററുടെ ചുമതലയിലായിരുന്നു. സ്റ്റേഷനിലെ കണക്കുകളിൽ ചേർത്ത ശേഷം റൈറ്റർ തന്നെ ബാങ്കിലേക്ക് അടയ്ക്കേണ്ടതായിരുന്നു ഈ തുക.
ശാന്തി കൃഷ്ണൻ, യഥാർത്ഥ തുക രേഖപ്പെടുത്താതെ ചെലാനിൽ കുറച്ച് തുക മാത്രം ചേർത്ത് ബാങ്കിൽ അടയ്ക്കുകയും, പിന്നീട് ബാങ്ക് രസീതിൽ ബാക്കി തുക കൃത്രിമമായി ചേർക്കുകയുമായിരുന്നു. ഇരട്ട അക്കങ്ങളുള്ള തുകയിലെ ആദ്യ അക്കം ഒഴിവാക്കുന്നതിനും പിന്നീട് അത് ചേർക്കുന്നതിനുമുള്ള കൃത്രിമങ്ങൾ നിരന്തരമായി നടത്തിയിരുന്നു.
ഇവർ സ്ഥലം മാറിയതിന് പിന്നാലെയാണ് ഓഡിറ്റ് നടന്നത്, അതോടെയാണ് വലിയ തട്ടിപ്പ് വെളിപ്പെട്ടത്.
നെടുമ്പാശേരി: കുന്നുകരയിലെ ഫാമിൽ നിന്ന് മൂന്ന് തവണയായി മോഷ്ടിച്ച 29 ആടുകളിൽ 27 എണ്ണവും വാങ്ങിയത് പൊലീസുകാരനെന്ന് റിപ്പോർട്ട്.
മോഷണക്കേസിൽ ജനുവരി 14ന് പിടിയിലായ പ്രതികളുടെ മൊഴി അനുസരിച്ച് ശ്രീമൂലനഗരം സ്വദേശിയായ എറണാകുളം എ.ആർ ക്യാമ്പിലെ സി.പി.ഒയ്ക്കെതിരെ കേസെടുത്തെങ്കിലും ഒന്നര മാസം പിന്നിട്ടിട്ടും അറസ്റ്റ് ചെയ്തിട്ടില്ല.
ഹൈക്കോടതിയെ സമീപിച്ചതിനാലാണ് അറസ്റ്റ് ചെയ്യാത്തതെന്നും കേസന്വേഷിക്കുന്ന ചെങ്ങമനാട് എസ്.ഐ സതീഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. എറണാകുളം സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും അത് ലഭിച്ചില്ല.
പൊലീസ് അസോസിയേഷൻ നേതാവായതിനാലാണ് അറസ്റ്റ് വൈകുന്നതെന്നാണ് ഉയരുന്ന ആരോപണം.
തൻ്റെ പിതാവാണ് ആടിനെ വാങ്ങിയതെന്നും തന്റെ ഫോണിൽ നിന്ന് തുക ഗൂഗിൾ പേ ചെയ്തെന്നുമാണ് പൊലീസുകാരന്റെ വാദം. ജനുവരി 14ന് പുലർച്ചെയാണ് സംഭവം. ആട് മോഷണ ശ്രമത്തിനിടെ കുത്തിയതോട് തിനപ്പുലം ശരത്, ആറ്റുപുറം മാളിയേക്കൽ ഡ്രാഫിൻ, അയ്യമ്പുഴ കടുക്കുളങ്ങര പാനാടൻ വീട്ടിൽ രാഹുൽ, ഇടവനക്കാട് കുഴുപ്പിള്ളി നമ്പൂരി മഠം വീട്ടിൽ ഫാരിസ്, ദേശം പുറയാർ ആവിയൻ പറമ്പിൽ കലേഷ് എന്നിവരാണ് പൊലീസ് പിടിയിലായത്.
എറണാകുളം കുന്നുകര സ്വദേശി ബാബുവിന്റെ ഫാമിൽ നിന്ന് കഴിഞ്ഞ മേയ് മുതലാണ് മൂന്ന് തവണയായി ഇവർ 29 ആടുകളെ മോഷ്ടിച്ചത്.
English Summary :
A woman police officer has been booked for embezzling funds collected as fines in petty cases. The incident took place at the Muvattupuzha police station, where Senior Civil Police Officer Shanthi Krishnan allegedly misappropriated over ₹16.7 lakh by falsifying bank receipts and cash book entries over a period of four years. The fraud came to light during a routine audit conducted by the DIG’s office. She has been suspended by the Ernakulam Rural SP following the revelation