പിഞ്ചു കുഞ്ഞുങ്ങളടക്കം ക്രൂരമായി കൊലചെയ്യപ്പെടുന്ന ഗസ്സയിലെ സ്ഥിതി മറ്റിടങ്ങളെ പോലെയല്ല, മരണം കൺമുന്നിൽ കണ്ടാണ് അവിടത്തെ കുഞ്ഞുങ്ങൾ വളരുന്നത്. അതിനിടക്കാണ് 10 വയസുകാരിയുടെ റഷയെന്ന കുഞ്ഞു പെൺകുട്ടിയുടെ വിൽപത്രം ലോകത്തിനു മുന്നിൽ വേദനയായി തീരുന്നത്. A will written by a 10-year-old girl in Gaza just before her death
”എനിക്ക് മാസം തരുന്ന 50 ഷെകലിന്റെ പോക്കറ്റ് മണിയിൽ 25 ഷെകൽ വീതം റഹഫ്, സാറ, ജൂഡി, ലാന എന്നിവർക്ക് നൽകണം. എന്റെ സഹോദരൻ അഹ്മദിനോട് ദേഷ്യപ്പെടരുത്. എന്റെ കഥകളും നോട്ടുപുസ്തകങ്ങളും റഹഫിന് നൽകണം. കളിപ്പാട്ടങ്ങൾ ബതൂലിനും.”- നോട്ട്ബുക്കിന്റെ പേജിലെഴുതിയ കുറിപ്പിൽ അവൾ പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്.
2023 ഒക്ടോബർ ഏഴു മുതൽ ഇസ്രായേൽ ഗസ്സയിൽ നടത്തിയ ആക്രമണത്തിൽ 16,700ലധികം കുട്ടികളുടെ ജീവനാണ് നഷ്ടമായത്. 17,000 കുട്ടികൾക്കെങ്കിലും മാതാപിതാക്കളെയും നഷ്ടമായി.
സെപ്റ്റംബർ 30ന് ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിലാണ് റഷയും സഹോദരൻ അഹ്മദും കൊല്ലപ്പെട്ടത്.റഷയും അഹ്മദും തമ്മിൽ ഒരു വയസിന്റെ വ്യത്യാസമേയുള്ളൂ. ആക്രമണത്തിൽ അഹ്മദ് രക്ഷപ്പെടുമെന്നാണ് റഷ കരുതിയത്. എന്നാൽ അതുണ്ടായില്ല.