ഇടുക്കി ചേറ്റുകുഴിയിൽ ട്രാൻസ്‌ഫോർമറിലെ ഫ്യൂസ് ഊരിമാറ്റിയ ശേഷം മോഷണം നടത്തുന്ന കള്ളൻ പോലീസിനും നാട്ടുകാർക്കും ഒരുപോലെ തലവേദനയാകുന്നു. A village in Idukki in fear of a tricky thief
തലയിൽ ചാക്കുപോലെയുള്ള വസ്തുവിട്ട് തല മറച്ച് എത്തുന്ന കള്ളൻ ആദ്യം ട്രാൻസ്‌ഫോർമറിൽ കയറി ഫ്യൂസ് ഊരിമാറ്റി ഇരുട്ടാക്കും പിന്നെ പ്രദേശത്തെ അഞ്ചും ആറും സ്ഥാപനങ്ങളിൽ കയറി മോഷ്ടിക്കും.
ബുധനാഴ്ച അർധരാത്രിയിൽ ചേറ്റുകുഴി സഹകരണമ ആശുപത്രിക്ക് സമീപമെത്തിയ കള്ളൻ പ്രദേശത്തെ രണ്ട് ട്രാൻസ്‌ഫോർമറുകളിലെ ഫ്യൂസ് ഊരിമാറ്റി. തുടർന്ന് അഞ്ചോളം കടകളിൽ കയറി മോഷ്ടിച്ചു. വിവിധ കടകളിൽ നിന്നായി മേശയിൽ സൂക്ഷിച്ചിരുന്ന പണമാണ് മോഷ്ടാവ് അപഹരിച്ചിട്ടുള്ളത്.
വണ്ടൻമേട്, കമ്പംമെട്ട് പോലീസ് സ്റ്റേഷനുകളുടെ അതിർത്തി മേഖലയായ ഇവിടെ ഇതിനു മുൻപും വ്യാപാരസ്ഥാപനങ്ങളിൽ മോഷണം നടന്നിട്ടുണ്ട്.