ത​ണ്ട​പ്പേ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് വേണോ, 500 രൂപ കൈക്കൂലി വേണം; വി​ല്ലേ​ജ് ഫീ​ൽ​ഡ് അ​സി​സ്റ്റ​ന്റ് പിടിയിൽ

ഒ​റ്റ​പ്പാ​ലം: പാലക്കാട് വാ​ണി​യം​കു​ളത്ത് കൈ​ക്കൂ​ലി വാങ്ങുന്നതിനിടയിൽ വി​ല്ലേ​ജ് ഫീ​ൽ​ഡ് അ​സി​സ്റ്റ​ന്റ് വി​ജി​ല​ൻ​സിന്റെ പിടിയിൽ.

500 രൂ​പ കൈക്കൂലി വാ​ങ്ങു​ന്ന​തി​നി​ടെയാണ് വി​ല്ലേ​ജ് ഫീ​ൽ​ഡ് അ​സി​സ്റ്റ​ന്റ് ഫസലിനെ വിജിലൻസ് കയ്യോടെ പിടികൂടിയത്.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​യിരുന്നു സം​ഭ​വം നടന്നത്. കോ​ത​കു​റു​ശ്ശി സ്വ​ദേ​ശി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യിരുന്നു നടപടി.

ത​ണ്ട​പ്പേ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് ആവശ്യപ്പെട്ടയാളോടാണ് കൈക്കൂലി നൽകാൻ ഇയാൾ ആവശ്യപ്പെട്ടത്.

പ​രാ​തി​ക്കാ​ര​ന്റെ പി​താ​വി​ന്റെ പേ​രി​ലു​ള്ള 63 സെ​ന്റി​ന് ത​ണ്ട​പ്പേ​ർ ല​ഭി​ക്കാ​നാ​യി ഈ മാസം 9​ന് വി​ല്ലേ​ജ് ഓ​ഫി​സി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചു.

സ്ഥ​ല​പ​രി​ശോ​ധ​ന ക​ഴി​ഞ്ഞ​തോ​ടെ ത​ണ്ട​പ്പേ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്ക​ണ​മെ​ങ്കി​ൽ 1,000 രൂ​പ കൈ​ക്കൂ​ലി​യാ​യി ഫ​സ​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

പ​രാ​തി​ക്കാ​ര​നി​ൽ​നി​ന്നും കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന 500 രൂ​പ അ​പ്പോ​ൾ വാ​ങ്ങു​ക​യും ബാ​ക്കി സ​ർ​ട്ടി​ഫി​ക്ക​റ്റി​നാ​യി വ​രു​മ്പോ​ൾ ന​ൽ​ക​ണ​മെ​ന്നും പ​റ​യുകയും ആയിരുന്നു.

പി​ന്നീ​ട് പ​രാ​തി​ക്കാ​ര​ന്റെ ബ​ന്ധു 24ന് ​വി​ല്ലേ​ജ് ഓ​ഫി​സി​ലെ​ത്തി സ​ർ​ട്ടി​ഫി​ക്ക​റ്റ് കൈ​പ്പ​റ്റി​യപ്പോൾ 500 രൂ​പ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും പ​രാ​തി​ക്കാ​ര​ൻ ന​ൽ​കു​മെ​ന്ന് അ​റി​യി​ച്ചു.

തു​ട​ർ​ന്ന് 500 രൂ​പ 28ന് ​വി​ല്ലേ​ജ് ഓ​ഫി​സി​ൽ എ​ത്തി​ച്ചു​ത​ര​ണ​മെ​ന്ന് പ​രാ​തി​ക്കാ​ര​നെ ഫ​സ​ൽ വി​ളി​ച്ച​റി​യി​ക്കുകയായിരുന്നു. തു​ട​ർ​ന്ന് പ​രാ​തി​ക്കാ​ര​ൻ പാ​ല​ക്കാ​ട് വി​ജി​ല​ൻ​സ് ഡെ​പ്യൂ​ട്ടി പൊ​ലീ​സ് സൂ​പ്ര​ണ്ടി​നെ അ​റി​യി​ക്കുകയായിരുന്നു.

500 രൂ​പ ഫ​സ​ലി​ന്റെ സ്‌​കൂ​ട്ട​റി​ന്റെ മൊ​ബൈ​ൽ ഫോ​ൺ ഹോ​ൾ​ഡ​റി​ൽ വെ​ക്കാ​ൻ നി​ർ​ദേ​ശി​ക്കു​ക​യായിരുന്നു.

ഈ തു​ക ഫ​സ​ൽ എ​ടു​ക്കാ​ൻ നേ​രം വി​ജി​ല​ൻ​സ് കൈ​യോ​ടെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. പ്ര​തി​യെ തൃ​ശൂ​രി​ലെ വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്ന് സം​ഘം അ​റി​യി​ച്ചു.

English Summary :

In Palakkad’s Vaniyamkulam, a Village Field Assistant named Fazal was caught red-handed by the Vigilance while accepting a bribe of ₹500.

spot_imgspot_img
spot_imgspot_img

Latest news

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍ തിരുവനന്തപുരം: മരിച്ച മുൻ മുഖ്യമന്ത്രി വിഎസ്...

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി...

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

Other news

വാട്സാപ്പ് ഇനിമുതൽ വെബ് റാപ്പർ വഴി

വാട്സാപ്പ് ഇനിമുതൽ വെബ് റാപ്പർ വഴി കംപ്യൂട്ടറിൽ വാട്‌സാപ് ഉപയോഗിക്കാൻ ഇന്ത്യക്കാരിൽ ഏറെയും...

ഈ എട്ടു ജില്ലക്കാർ കുട എടുക്കാൻ മറക്കണ്ട

ഈ എട്ടു ജില്ലക്കാർ കുട എടുക്കാൻ മറക്കണ്ട തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ...

വേവിക്കാത്ത കക്കയിറച്ചിയിൽ ഭീകരൻ ബാക്ടീരിയ

വേവിക്കാത്ത കക്കയിറച്ചിയിൽ ഭീകരൻ ബാക്ടീരിയ രോഗ വാഹകരായ പലതരത്തിലുള്ള ബാക്ടീരിയകൾ മനുഷ്യ ശരീരത്തിൽ...

18കാരി മരിച്ച നിലയിൽ

18കാരി മരിച്ച നിലയിൽ തിരുവനന്തപുരം: ഐടിഐ വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി....

കെ മുരളീധരനേയും ഉണ്ണിത്താനേയും പുച്ഛിച്ച് തരൂര്‍

കെ മുരളീധരനേയും ഉണ്ണിത്താനേയും പുച്ഛിച്ച് തരൂര്‍ തിരുവനന്തപുരം: മോദി സ്തുതിയുടെ പേരില്‍ രൂക്ഷമായ...

ജെസ്മി, ലൂസി കളപ്പുര ഇപ്പോഴിതാ മരിയ റോസയും

ജെസ്മി, ലൂസി കളപ്പുര ഇപ്പോഴിതാ മരിയ റോസയും കൊച്ചി: തിരുവസ്ത്രം ഉപേക്ഷിച്ച കന്യാസ്ത്രീമാരുടെ...

Related Articles

Popular Categories

spot_imgspot_img