ഇടുക്കി ബൈസൺവാലിയിൽ കർണാടകയിൽ നിന്നും വിനോദ സഞ്ചാരികളുമായി എത്തിയ വാൻ വീട്ടിലേക്ക് ഇടിച്ച് കയറി ഒരാൾ മരിച്ചു. കർണ്ണാടക സ്വദേശിയായ ജീവൻ ഗൗഡ ആണ് മരിച്ചത്. അപകടത്തിൽ നിന്ന് വീട്ടുകാർ അത്ഭുതകരമായി രക്ഷപെടുകയായിരുന്നു. വാഹനം ഇടിച്ചുകയറുന്ന സമയത്ത് വീടിന്റെ മുൻവശത്ത് ഉണ്ടായിരുന്നവർ ഓടിമാറിയതിനാൽ വൻ അപകടമാണ് ഓഴിവായത്. ഞായറാഴ്ച്ച രാത്രിയാണ് അപകടം. മൂന്നാർ സന്ദർശനത്തിന് ശേഷം, ചെമ്മണ്ണാർ- ഗ്യാപ് റോഡ് വഴി മടങ്ങിയ വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് ബൈസൺവാലി പറയൻകുഴി ശശിയുടെ വീട്ടിലേയ്ക്ക് ഇടിച്ച കയറുകയായിരുന്നു.
ഗ്യാപ് റോഡിൽ നിന്ന് കുത്തനെയുള്ള ഇറക്കത്തിൽ കാക്കാകട ഭാഗത്ത് ആണ് വാഹനം അപകടത്തിൽ പെട്ടത്. അഞ്ച് കുട്ടികൾ ഉൾപ്പടെ 12 പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. പരുക്കേറ്റവരെ ഉടൻ തന്നെ അടിമാലിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ ഗൗഡയുടെ മരണം സംഭവിയ്ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റവരെ വിദഗ്ദ്ധ ചികിത്സയ്ക്കയി എറണാകുളത്തേക്ക് കൊണ്ടുപോയി. മുറ്റത്ത് നിർത്തിയിട്ടിരുന്ന മൂന്ന് ഇരുചക്ര വാഹനങ്ങളും തകർന്നു.
Read also: ഇടുക്കിയിൽ അന്തര്‍ സംസ്ഥാന കഞ്ചാവ് കടത്ത് ലോബിയുമായി ബന്ധമുള്ള യുവാവ് ഏഴരക്കിലോ കഞ്ചാവുമായി പിടിയിൽ