പേട്ടയിൽ നിന്നും രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ മുഖ്യപ്രതി പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയിൽ നിന്നും രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ മുഖ്യപ്രതി പിടിയിൽ. ഇയാളെ കൊല്ലത്ത് നിന്നാണ് പൊലീസ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. പ്രതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ ആറ് മണിക്ക് കമ്മീഷണർ മാധ്യമങ്ങളെ കാണും. രണ്ടാഴ്ച മുൻപാണ് സഹോദരങ്ങൾക്കൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. തുടർന്ന് 20 മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് കൊച്ചുവേളി റെയിൽവേ സ്റ്റേഷന് സമീപത്തു നിന്നുള്ള ഓടയിൽ നിന്ന് കുട്ടിയെ കണ്ടെത്തുന്നത്. പൊലീസ് പരിശോധന ശക്തമായതോടെ കുട്ടിയെ പ്രതികൾ ഇവിടെ കൊണ്ടുവന്ന് വെച്ചതാകാമെന്നായിരുന്നു പൊലീസിന്റെ നി​ഗമനം. രണ്ടാഴ്ച നീണ്ടുനിന്ന അന്വേഷണത്തിനൊടുവിലാണ് ഇപ്പോൾ പ്രതി പിടിയിലായിരിക്കുന്നു എന്ന വാർത്ത പൊലീസ് ഉദ്യോ​ഗസ്ഥർ പങ്കുവെക്കുന്നത്. ഡിസിപി നിധിൻ രാജിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ആണ് പ്രതിയെ പിടികൂടിയിരിക്കുന്നത്. പ്രതിയെക്കുറിച്ചുള്ള വിശദാംശങ്ങൾ ആറ് മണിക്ക് കമ്മീഷണർ വിശദമാക്കും.

കുട്ടിയും സഹോദരങ്ങളും ഇപ്പോൾ ശിശു ക്ഷേമ സമിതിയുടെ സംരക്ഷണയിലാണുള്ളത്. കുട്ടിയെ ഉപദ്രവിക്കാനുള്ള ഉദേശ്യത്തോടെയാണ് തട്ടി കൊണ്ടു പോയതെന്നും കുട്ടി കരഞ്ഞപ്പോൾ ഉപേക്ഷിച്ചുവെന്നും റിപ്പോർട്ട് പുറത്തുവരുന്നുണ്ട്. കുട്ടി കരഞ്ഞപ്പോൾ വായ പൊത്തി പിടിക്കുകയും അബോധാവസ്ഥയിൽ ആയപ്പോൾ ഉപേക്ഷിക്കുകയും ചെയ്യുകയായിരുന്നു. ഇന്ന് രാവിലെയാണ് പ്രതിയെ പിടികൂടിയത്. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

 

spot_imgspot_img
spot_imgspot_img

Latest news

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

Other news

പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദനം

പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദനം കോഴിക്കോട്: പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വാഗമണ്ണിൽ പണം വെച്ച് ചീട്ടുകളി

വാഗമണ്ണിൽ പണം വെച്ച് ചീട്ടുകളി വാഗമണ്ണിൽ പണം വെച്ച് ചീട്ടു കളിച്ച 20...

ഷാർജയിലെ ഫ്ലാറ്റിൽ തീപിടുത്തം; യുവതി മരിച്ചു

ഷാർജയിലെ ഫ്ലാറ്റിൽ തീപിടുത്തം; യുവതി മരിച്ചു ഷാർജയിലെ ഉണ്ടായ തീപിടിത്തത്തിൽ 46 വയസ്സുള്ള...

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..?

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..? അമേരിക്കൻ സ്വദേശിനിയായ ക്രിസ്റ്റൻ ഫിഷർ കഴിഞ്ഞ...

മുഖ്യമന്ത്രി നാളെ തിരിച്ചെത്തും

മുഖ്യമന്ത്രി നാളെ തിരിച്ചെത്തും ദുബായ്: യുഎസിലെ ചികിത്സ പൂർത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയനും...

Related Articles

Popular Categories

spot_imgspot_img