അടുക്കളയിൽ കളിക്കുന്നതിനിടയിൽ രണ്ടര വയസുകാരിയുടെ തലയിൽ കുടുങ്ങിയത് സ്റ്റീൽ പാത്രം; മാതാപിതാക്കളും അയൽക്കാരും പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും തല പുറത്തെടുക്കാനായില്ല; ഒടുവിൽ രക്ഷകരായി അവരെത്തി, കേരള ഫയർഫോഴ്സ്…

കോഴിക്കോട്: അടുക്കളയിൽ കളിക്കുന്നതിനിടയിൽ രണ്ടര വയസുകാരിയുടെ തലയിൽ പാത്രം കുടുങ്ങി.താമരശ്ശേരി അടിവാരം സ്വദേശി കൂളമടത്ത് പുളിക്കൽ ജംഷീദിന്റെ മകൾ അസാ സഹറയുടെ തലയിലാണ് സ്റ്റീൽ പാത്രം കുടുങ്ങിയത്.

ഇന്ന് രാവിലെ 9.30ഓടെയാണ് സംഭവം. വീട്ടിലെ അടുക്കളയിൽ കളിക്കുന്നതിനിടയിൽ രണ്ടര വയസുകാരിയുടെ തലയിൽ അബദ്ധത്തിൽ സ്റ്റീൽ പാത്രം കുടുങ്ങുകയായിരുന്നു. വീട്ടുകാരും അയൽക്കാരും ഏറെ നേരെ ശ്രമിച്ചിട്ടും തല പുറത്തെടുക്കാൻ സാധിച്ചില്ല.

ഇതോടെയാണ് വീട്ടുകാർ അഗ്നിരക്ഷാസേനയുടെ സഹായം തേടിയത്. തലയിൽ സ്റ്റീൽ പാത്രം കുടുങ്ങിയ കുഞ്ഞുമായി ജംഷീദ് മുക്കം അഗ്നിരക്ഷാ നിലയത്തിൽ എത്തി. ഒട്ടും വൈകാതെ തന്നെ അഗ്നിരക്ഷാ സേനാംഗങ്ങൾ കത്രിക, കട്ടർ തുടങ്ങിയ ഉപകരണങ്ങൾ ഉപയോഗിച്ച് പാത്രം മുറിച്ചെടുത്ത് കുഞ്ഞിനെ രക്ഷിക്കുകയായിരുന്നു.

സ്റ്റേഷൻ ഓഫീസർ എം അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിലുള്ള അ​ഗ്നിരാക്ഷാ സേനാംഗങ്ങൾ ആണ് രക്ഷാപ്രവർത്തനം നടത്തിയത്. സീനിയർ ഫയർ ഓഫീസർ എൻ രാജേഷ്, സേനാംഗങ്ങളായ പിടി ശ്രീജേഷ്, എംസി സജിത്ത് ലാൽ, എഎസ് പ്രദീപ്, വി സലീം, പി നിയാസ്, വൈപി ഷറഫുദ്ധീൻ എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായത്.

spot_imgspot_img
spot_imgspot_img

Latest news

ഏഴു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചത് രണ്ട് വർഷത്തോളം; അച്ഛൻ അറസ്റ്റിൽ

പാലക്കാട്: ഏഴു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ. പാലക്കാട്...

അനാമികയുടെ മരണം; പ്രിൻസിപ്പാളിനും അസോസിയേറ്റ് പ്രൊഫസർക്കും സസ്പെൻഷൻ

ബെം​ഗളൂരു: കർണാടകയിൽ മലയാളി നഴ്സിങ് വിദ്യാർത്ഥി അനാമിക ജീവനൊടുക്കിയ സംഭവത്തിൽ നഴ്സിങ്...

റഷ്യൻ കൂലിപ്പട്ടാളത്തിൽ നിന്ന് മടങ്ങിയെത്തിയ യുവാവ് മരിച്ച നിലയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് റഷ്യൻ കൂലിപ്പട്ടാളത്തിൽ നിന്ന് മടങ്ങിയെത്തിയ യുവാവിനെ മരിച്ച നിലയിൽ...

താരങ്ങൾ പ്രതിഫലം കുറയ്ക്കണം; സംസ്ഥാനത്ത് ജൂണ്‍ ഒന്നുമുതല്‍ സിനിമാ സമരം

കൊച്ചി: സംസ്ഥാനത്ത് ജൂണ്‍ ഒന്നുമുതല്‍ സിനിമാ സമരത്തിന് ആഹ്വാനം. സിനിമാ സംഘടനകളുടെ...

ബംഗ്ലാദേശിൽ വൻ കലാപം: മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വസതി ഇടിച്ചുനിരത്തി; ചരിത്രം മായ്ക്കാൻ നിങ്ങൾക്ക് കഴിയില്ലെന്ന് ഹസീന

സമൂഹമാധ്യമത്തിലൂടെ രാജ്യത്തെ ജനങ്ങളോട് സംസാരിക്കുന്നതിനിടെ ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ...

Other news

ഏഴു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചത് രണ്ട് വർഷത്തോളം; അച്ഛൻ അറസ്റ്റിൽ

പാലക്കാട്: ഏഴു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ. പാലക്കാട്...

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി‍​ഡ​ൻറി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി; പി. ​വി. ശ്രീ​നി​ജി​ൻ എം​എ​ൽ​എ​യ്ക്കെ​തി​രെ കേ​സെ​ടു​ത്ത് പോലീസ്

കൊ​ച്ചി: കു​ന്ന​ത്തു​നാ​ട് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി‍​ഡ​ൻറി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന പ​രാ​തി​യി​ൽ പി. ​വി....

മുഖത്തേറ്റ ആഴത്തിലുള്ള മുറിവിൽ പാടുകൾ ഒഴിവാക്കാൻ തുന്നലിന് പകരം ഫെവി ക്വിക്ക് പശ

ബംഗളുരു: ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ ഏഴ് വയസുകാരന്റെ മുറിവിലാണ് തുന്നലിടുന്നതിന് പകരം...

പാറശാല ഷാരോണ്‍ വധക്കേസ്; ഹൈക്കോടതിയിൽ അപ്പീൽ നൽകി പ്രതി ഗ്രീഷ്മ

കൊച്ചി: പാറശാല ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി....

യു.കെയിൽ യുവ മലയാളി എൻജിനീയർക്ക് ദാരുണാന്ത്യം ! 36 കാരനായ പാലക്കാട് സ്വദേശിയുടെ അപ്രതീക്ഷിത വേർപാട് ടെന്നീസ് കളിക്കിടെ

യു കെയിൽ മലയാളി യുവാവിന് അപ്രതീക്ഷിത വേർപാട്. സ്കോട്ട്ലൻഡ് മലയാളിയായ നാറ്റ്വെസ്‌റ്...

Related Articles

Popular Categories

spot_imgspot_img