ഇടുക്കി കോമ്പയാർ സ്വദേശിനിയായ വീട്ടമ്മ തന്റെ വീട്ടിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന 18 ലക്ഷം രൂപ പകൽ രണ്ടു മണിയോടുകൂടി ബൈക്കിൽ ഹെൽമറ്റ് ധരിച്ചുവന്ന രണ്ട് യുവാക്കൾ തന്റെ മുഖത്തും വീടിനകത്തും മുളകുപൊടി എറിഞ്ഞ് കവർച്ച ചെയ്തു എന്ന് അവകാശപ്പെട്ട് പരാതി നൽകിയ സംഭവം പൊളിച്ചടുക്കി പോലീസ്. A twist in the incident of stealing 18 lakh rupees after throwing chili powder at a housewife in Idukki
പരാതി വ്യാജമാണെന്ന് മണിക്കൂറുകൾക്കുള്ളിൽ കട്ടപ്പന ഡി.വൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തി. സംഭവം അറിഞ്ഞ പോലീസ് നടത്തിയ അന്വേഷണത്തിൽ വീട്ടമ്മ ഓണച്ചിട്ടി നടത്തിയ ഇനത്തിൽ നെടുങ്കണ്ടത്തും പരിസരപ്രദേശങ്ങളിലും ഉള്ള വ്യാപാരികൾ ഉൾപ്പെടെ ഉള്ള 156 ഓളം ആളുകൾക്ക് ചിട്ടി തീർന്നതിനാൽ ചിട്ടിപ്പണം നൽകാൻ ഉണ്ടായിരുന്നത് കണ്ടെത്തി.
ഓണത്തിന് പണം നൽകാൻ സാധിക്കാതെ വന്നതിനാൽ പണം കൊള്ളയടിക്കപ്പെട്ടു എന്ന കഥ മെനയുകയായിരുന്നു.
പോലീസ് സംഭവ സ്ഥലത്ത് ഉടനടി എത്തി സൂക്ഷ്മതയോടും ജാഗ്രതയോടും കൂടി നടത്തിയ അന്വേഷണമാണ് മണിക്കൂറുകൾ പ്രദേശത്തെ മുൾമുനയിൽ നിർത്തിയ കൊള്ളയുടെ കഥ പുറത്തുവരാൻ കാരണം.