യുകെ മലയാളികൾ സ്ഥിരം ഇരകൾ; ഷിനോയി വീണ്ടും പിടിയിൽ; ഇനിയും ഇയാളുടെ തട്ടിപ്പിൽ വീഴരുതെ…

കൊച്ചി: വിമാനടിക്കറ്റുകൾ ബുക്കുചെയ്ത് കൊടുക്കുന്നതിന്റെ മറവിൽ തട്ടിപ്പ്. പ്രവാസി മലയാളികളെ കബളിപ്പിച്ച് പണം തട്ടുന്നത് സ്ഥിരമാക്കിയ കൊച്ചിയിലെ ട്രാവൽ ഏജൻസി ഉടമയെ എറണാകുളം സൗത്ത് പൊലീസ് വീണ്ടും അറസ്റ്റ്ചെയ്തു.

ഒൻപതാമത്തെ തട്ടിപ്പുകേസിലാണ് രവിപുരം സിറാ ഇന്റർനാഷണൽ ട്രാവൽ ഏജൻസി ഉടമ വടക്കൻപറവൂർ കൈതാരം സ്വദേശി ഷിനോയിയെയാണ് (41) സൗത്ത് ഇൻസ്പെക്ടർ പി.ആർ. സന്തോഷിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. ഇയാളുടെ ഭാര്യ ഉണ്ണിമായ കേസിലെ മൂന്നാംപ്രതിയാണ്.

പൊലീസ് പറയുന്നത് ഇങ്ങനെ: ബ്രിട്ടൺ, അമേരിക്ക, യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്കും അവിടെനിന്ന് ഇന്ത്യയിലേക്കും വിമാനടിക്കറ്റുകൾ ആവശ്യമുള്ള മലയാളികളാണ് തട്ടിപ്പിന് ഇരയാകുന്നത്.

ഓൺലൈനിലും സമൂഹമാദ്ധ്യമങ്ങൾ വഴിയും പരസ്യങ്ങളിലൂടെ ഇവരുമായി ബന്ധപ്പെട്ട് ടിക്കറ്റിനുള്ള പണം വാങ്ങുകയും അവസാനനിമിഷം പണം തിരികെനൽകാതെ ടിക്കറ്റ് റദ്ദാക്കിയുമാണ് ഇയാൾ കബളിപ്പിക്കുന്നത്.

ചില യാത്രക്കാരിൽ നിന്ന് തലേദിവസം വിളിച്ച് അധികനിരക്ക് ഈടാക്കിയതായും പരാതിയുണ്ട്.

ടിക്കറ്റിനത്തിൽ 1.33 ലക്ഷം രൂപ നഷ്ടപ്പെട്ട ബ്രിട്ടനിലെ പ്രവാസിമലയാളി കോട്ടയം പനമറ്റം എലിക്കുളം ചെത്തിമറ്റതിൽ ജോമോൻ മാത്യു നൽകിയ പരാതിയിലാണ് ഇത്തവണ ഇയാളെ അറസ്റ്റിലായത്.

മേയ് 5ന് ജോമോനും മകൾക്കും നാട്ടിൽവരാനും 25ന് ജോമോന്റെ അമ്മയ്ക്ക് ഇവർ‌ക്കൊപ്പം യു.കെയിലേക്ക് പോകാനും അഞ്ച് ടിക്കറ്റുകൾക്കാണ് ഇവർക്ക് മൂന്നുതവണയായി പണം അയച്ചുകൊടുത്തത്.

ആദ്യതവണ പണം അയച്ചപ്പോൾ വിശ്വാസിപ്പിക്കാൻ സാംപിളായി വ്യാജടിക്കറ്റ് അയച്ചുകൊടുത്തിരുന്നു. പണം നൽകിയിട്ടും ടിക്കറ്റ് കിട്ടാതിരുന്നതിനെ തുടർന്നാണ് ജോമോൻ പരാതിനൽകിയത്.

ഇയാൾ രവിപുരത്തും കടവന്ത്രയിലും ട്രാവൽ ഏജൻസികൾ നടത്തുന്നുണ്ട്. പുതിയ ശാഖ ആലുവയിൽ ഉടൻ തുറക്കുമെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

ട്വിറ്റർ ഉൾപ്പെടെ സമൂഹമാദ്ധ്യമങ്ങളിൽ വിവിധ ട്രാവൽ ഏജൻസികളുടെ പേരുകളിലും പ്രവാസികളെ കാൻവാസ് ചെയ്യുന്നുണ്ട്.

ഇയാൾ നടത്തിയ തട്ടിപ്പിൽ പത്താമത്തെ പരാതി കിട്ടിയിട്ടുണ്ടെന്നും ഉടൻ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു

English Summary :

A travel agency owner from Kochi has been arrested again by the Ernakulam South Police for allegedly scamming expatriate Malayalis by promising flight tickets and then cheating them. The accused reportedly made it a habit to deceive people under the pretext of booking air tickets.

spot_imgspot_img
spot_imgspot_img

Latest news

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ തിരുവനന്തപുരം: എഡിഎമ്മായിരുന്ന നവീൻ ബാബുവിൻറെ ആത്മഹത്യയുമായി...

പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും

പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥി...

ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം

ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം കൊച്ചി: കുപ്പിയിലാക്കി കള്ള് ബ്രാൻഡ്...

Other news

അതുല്യയുടെ മൃതദേഹം റീ പോസ്റ്റ്മോര്‍ട്ടം ചെയ്യും

അതുല്യയുടെ മൃതദേഹം റീ പോസ്റ്റ്മോര്‍ട്ടം ചെയ്യും ഷാര്‍ജയില്‍ ജീവനൊടുക്കിയ കൊല്ലം ചവറ തെക്കുംഭാഗം...

മുംബൈ ട്രെയിൻ സ്ഫോടനക്കേസ്

മുംബൈ ട്രെയിൻ സ്ഫോടനക്കേസ് മുംബൈ: 2006 ൽ മുംബൈയിൽ നടന്ന ട്രെയിൻ സ്‌ഫോടന...

അതുല്യയുടെമരണം: ഭർത്താവിനെ പിരിച്ചുവിട്ടു

അതുല്യയുടെമരണം: ഭർത്താവിനെ പിരിച്ചുവിട്ടു ഷാർജ റോളയിൽ കൊല്ലം സ്വദേശിനിയായ അതുല്യ സതീഷ് മരിച്ച...

31കാരനെ വിവാഹം കഴിച്ച 18 കാരി രാധിക

31കാരനെ വിവാഹം കഴിച്ച 18 കാരി രാധിക മലയാളി പ്രേക്ഷകർക്ക് എക്കാലവും പ്രിയപ്പെട്ടവരാണ്...

22 കാരിയുടെ ആവശ്യംകേട്ട് അമ്പരന്ന് ആളുകൾ

22 കാരിയുടെ ആവശ്യംകേട്ട് അമ്പരന്ന് ആളുകൾ “തനിക്കിപ്പോൾ ഇനി ഒമ്പത് മാസം മാത്രമേ...

മകനുമായി പുഴയിൽ ചാടി യുവതി ആത്മഹത്യ ചെയ്തത്

മകനുമായി പുഴയിൽ ചാടി യുവതി ആത്മഹത്യ ചെയ്തത് കണ്ണൂർ: മൂന്നുവയസുകാരൻ മകനുമായി പുഴയിൽ...

Related Articles

Popular Categories

spot_imgspot_img