ബിസ്കറ്റ് നിർമ്മാണ യന്ത്രത്തിൽ കുടുങ്ങി മൂന്ന് വയസുകാരനു ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ താനയിലെ അംബർനാഥിലെ ആനന്ദ് നഗറിലുള്ള രാധേ കൃഷ്ണ എന്ന ബിസ്ക്റ്റ് കമ്പനിയിലാണ് സംഭവം നടന്നത്.A three-year-old boy got stuck in a biscuit making machine and met a tragic end
ആയുഷ് ചൌഹാൻ എന്ന കുട്ടിയാണ് മരിച്ചത്. യന്ത്രത്തിന്റെ ബ്ലേഡിൽ കുടുങ്ങി കുട്ടിയുടെ കഴുത്തിനാണ് പരിക്കേറ്റത്.
സംഭവം ഇങ്ങനെ:
ആയുഷിന്റെ കുടുംബം കമ്പനിക്ക് സമീപമായിരുന്നു താമസിച്ചത്. ആയുഷിന്റെ അമ്മ പൂജാ കുമാരിയായിരുന്നു ബിസ്കറ്റ് കമ്പനിയിലെ തൊഴിലാളികൾക്ക് ഉച്ചഭക്ഷണം നൽകിയിരുന്നത്. പൂജാ കുമാരിയുടെ ഏകമകനായിരുന്നു ആയുഷ്.
കഴിഞ്ഞ ദിവസം പൂജ ആയുഷുമായി പതിവുപോലെ ഭക്ഷണം നൽകാൻ എത്തി. ആളുകൾക്ക് ഭക്ഷണം നൽകുന്നതിനിടയിൽ കുട്ടി ബിസ്ക്കറ്റ് യന്ത്രത്തിനടുത്തേക്ക് പോവുകയും പ്രവർത്തിക്കുന്ന യന്ത്രത്തിൽ ചാരിനിന്ന് ബിസ്ക്കറ്റ് എടുക്കാൻ ശ്രമിക്കവെ യന്ത്രത്തിൽ കുടുങ്ങുകയുമായിരുന്നു.
തൊഴിലാളികൾ ഉടൻ തന്നെ മെഷീൻ ഓഫ് ചെയ്ത് കുട്ടിടെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.