web analytics

അങ്കണവാടിയിൽ കളിച്ചുകൊണ്ടിരിക്കെ വീണ് മൂന്നര വയസ്സുകാരന്റെ തലയ്ക്ക് പരിക്ക്; വിവരം അറിയിക്കാന്‍ വെെകിയെന്ന് കുടുംബം, ജീവനക്കാർക്ക് സസ്പെൻഷൻ

കണ്ണൂര്‍: അങ്കണവാടിയില്‍ കളിച്ചുകൊണ്ടിരിക്കെ വീണ് മൂന്നര വയസുകാരന്റെ തലയ്ക്ക് പരിക്ക്. മറ്റുകുട്ടികളോടൊപ്പം ഓടി കളിക്കുന്നതിനിടയില്‍ വീണ് കട്ടിളപ്പടിയില്‍ ഇടിച്ചാണ് പരിക്കേറ്റത്. സംഭവത്തിൽ അങ്കണവാടി വര്‍ക്കറേയും ഹെല്‍പ്പറേയും അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു.(A three-and-a-half-year-old boy suffered a head injury after falling while playing in Anganwadi)

പരിക്കേറ്റ കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ ഉച്ചയ്ക്ക് മുന്‍പാണ് അപകടമുണ്ടായത്. എന്നാൽ വൈകുന്നേരം കുട്ടിയെ വീട്ടിലേക്ക് വിളിക്കാന്‍ ചെന്ന സമയത്ത് മാത്രമാണ് പരിക്കുപറ്റിയ വിവരം വീട്ടുകാരെ അധികൃതര്‍ അറിയിച്ചത്. തുടര്‍ന്ന് വീട്ടുകാര്‍ കുട്ടിയെ വീടിനടുത്തുള്ള ആശുപത്രിയിലും തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചു. ഇവിടെ നിന്ന് വിദഗ്ധ പരിശോധനയ്ക്ക് വേണ്ടി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

സംഭവം ശ്രദ്ധയില്‍പ്പെട്ടയുടനെ മന്ത്രി വീണാ ജോര്‍ജ് അടിയന്തര അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. അന്വേഷണത്തില്‍ ജീവനക്കാർക്ക് വീഴ്ച പറ്റിയെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്നാണ് നടപടിയെടുത്തത്. കുട്ടിയ്ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

spot_imgspot_img
spot_imgspot_img

Latest news

കന്യാകുമാരിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്നതിനിടെ അപകടം; ടൂറിസ്റ്റ് സംഘത്തിലെ ഒരാൾക്ക് ദാരുണാന്ത്യം

കന്യാകുമാരിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്നതിനിടെ അപകടം; ടൂറിസ്റ്റ് സംഘത്തിലെ ഒരാൾക്ക് ദാരുണാന്ത്യം തിരുവനന്തപുരം:...

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ…..

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ….. തിരുവനന്തപുരം:...

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’ വിപണിയിലേക്ക്

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’...

ബാരാമതിയിൽ വിമാനപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ കൊല്ലപ്പെട്ടു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി...

Other news

മാളിക്കടവിൽ യുവതിയെ കൊന്ന സംഭവം; വൈശാഖനും ഭാര്യയും ചേർന്ന് മൃതദേഹം കാറിൽ കയറ്റുന്ന ദൃശ്യങ്ങൾ പുറത്ത്

മാളിക്കടവിൽ യുവതിയെ കൊന്ന സംഭവം; വൈശാഖനും ഭാര്യയും ചേർന്ന് മൃതദേഹം കാറിൽ...

അച്ഛന്റെ സർപ്പസ്തുതി പാട്ടുകൾ ഇന്നും കാതിൽ മുഴങ്ങുന്ന ഓർമകളാണ്… അമ്പലങ്ങളിൽ സർപ്പപ്പാട്ട് പാടുന്ന ഡോക്ടറുടെ കഥ

അച്ഛന്റെ സർപ്പസ്തുതി പാട്ടുകൾ ഇന്നും കാതിൽ മുഴങ്ങുന്ന ഓർമകളാണ്… അമ്പലങ്ങളിൽ സർപ്പപ്പാട്ട്...

പി ടി ഉഷയുടെ ഭർത്താവ് വി ശ്രീനിവാസൻ അന്തരിച്ചു

പി ടി ഉഷയുടെ ഭർത്താവ് വി ശ്രീനിവാസൻ അന്തരിച്ചു കോഴിക്കോട്: രാജ്യസഭാ എംപിയും...

2026 വർഷത്തെ ആദ്യത്തെ വധശിക്ഷ നടപ്പാക്കി അമേരിക്ക; വധിച്ചത് മുൻകാമുകിയേയും പങ്കാളിയേയും വെടിവച്ചു കൊലപ്പെടുത്തിയ ആളെ

2026 വർഷത്തെ ആദ്യത്തെ വധശിക്ഷ നടപ്പാക്കി അമേരിക്ക അമേരിക്കൻ ഐക്യനാടുകളിൽ 2026 വർഷത്തെ...

തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരം: തിളങ്ങി മലയാളി താരങ്ങൾ

തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരം: തിളങ്ങി മലയാളി താരങ്ങൾ ചെന്നൈ: തമിഴ്നാട് സർക്കാരിന്റെ...

വിവാഹം കഴിഞ്ഞ് മൂന്നു മാസം തികയും മുൻപ് ഭാര്യ ആൺസുഹൃത്തിനൊപ്പം ഒഴിച്ചോടി; ഭര്‍ത്താവും വിവാഹദല്ലാളും ജീവനൊടുക്കി

വിവാഹം കഴിഞ്ഞ് മൂന്നു മാസം തികയും മുൻപ് ഭാര്യ ആൺസുഹൃത്തിനൊപ്പം ഒഴിച്ചോടി;...

Related Articles

Popular Categories

spot_imgspot_img