‘2024 YR4’ ഭീഷണിയോ? ഭൂമിയിൽ പതിക്കാൻ സാധ്യത കൂടി

കാലിഫോർണിയ: 2032-ൽ ‘2024 YR4’ എന്ന ഛിന്നഗ്രഹം ഭൂമിയിൽ പതിക്കാൻ എത്ര ശതമാനം സാധ്യതയുണ്ടെന്ന് നാസ സൂക്ഷ്മമായി പരിശോധിച്ചുവരികയാണ്.

ഭൂമിയിൽ പതിക്കാൻ നേരിയ സാധ്യത മാത്രമെ ഉള്ളുവെങ്കിലും ഈ ഛിന്നഗ്രഹത്തെ Asteroid 2024 YR4 കുറിച്ച് നാസ വിശദമായിത്തന്നെ പഠിക്കുന്നുണ്ട്.

ഭൂമിയിൽ പതിക്കാൻ 1.3 ശതമാനം മാത്രം സാധ്യതയാണ് മുമ്പ് കണക്കാക്കിയിരുന്നത്. എന്നാൽ ഇപ്പോൾ സാധ്യത 2.3 ശതമാനത്തിലേക്ക് ഉയർന്നതായാണ് നാസ പറയുന്നു.

2032 ഡിസംബറിൽ ഭൂമിയിൽ പതിക്കാൻ 2.3 ശതമാനം സാധ്യതയാണ് നാസ 2024 വൈആർ4 ഛിന്നഗ്രഹത്തിന് ഇപ്പോൾ കൽപിക്കുന്നത്. അന്താരാഷ്ട്ര ആസ്ട്രോയ്ഡ് നെറ്റ്‌വർക്കിൻറെ ഭാഗമായി ഭൂമിയിലുള്ള ടെലിസ്കോപ്പുകൾ ഉപയോഗിച്ച് 2024 വൈആർ4-നെ നാസ ഏപ്രിൽ മാസം അവസാനം വരെ നിരീക്ഷിക്കാനാണ് തീരുമാനം.

ഇതിന് ശേഷം മറയുന്ന ഈ ഛിന്നഗ്രഹം പിന്നീട് 2028 ജൂണിൽ മാത്രമേ ഭൂമിയിൽ നിന്ന് കാണാനാകൂ എന്നാണ് നാസയുടെ അനുമാനം. 2025 മാർച്ചിൽ നാസയുടെ ജെയിംസ് വെബ്ബ് ടെലിസ്കോപ്പും വൈആർ4 ഛിന്നഗ്രഹത്തെ വിശദമായി നിരീക്ഷിക്കും.

Asteroid 2024 YR4-ൻറെ വലിപ്പം കൃത്യമായി രേഖപ്പെടുത്തുകയാണ് ജെഡബ്ല്യൂഎസ്‌ടിയുടെ ലക്ഷ്യം. 130 മുതൽ 300 അടി വരെ വലിപ്പം ഈ ഛിന്നഗ്രഹത്തിനുണ്ട് എന്നാണ് നിലവിലെ അനുമാനം.

2024 വൈആർ4 ഛിന്നഗ്രഹത്തിൻറെ ഭ്രമണപാത കൃത്യമായി മനസിലാക്കാൻ നാസയിലെ ജ്യോതിശാസ്ത്രജ്ഞർക്ക് കഴിയുന്നതോടെ ഭൂമിയിൽ പതിക്കാനുള്ള സാധ്യതതയും അതോടെ വ്യക്തമാവും.

ഈ ഛിന്നഗ്രഹത്തിൻറെ ആഘാത സാധ്യത കൂടാനും കുറയാനും തുടർ പഠനങ്ങളിൽ സാധ്യത ഏറെയാണ്.

മുമ്പ് നാസ ചെയ്തിരുന്നത് പോലെ, ഇംപാക്ട് ഹസ്സാർഡുകളുടെ പട്ടികയിൽ നിന്ന് 2024 വൈആർ4 ഛിന്നഗ്രഹത്തെ ഭാവിയിൽ നീക്കം ചെയ്യുകയും നാസ ചെയ്തേക്കാം.

എന്തായാലും നാസയുടെ സെൻറർ ഫോർ നീയർ-എർത്ത് ഒബ്‌ജറ്റീവ്സ് സ്റ്റഡീസ് 2024 വൈആർ-നെ അതിസൂക്ഷ്‌മം നിരീക്ഷിക്കാനാണ് തീരുമാനം.

spot_imgspot_img
spot_imgspot_img

Latest news

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

Other news

താല്‍പര്യമില്ലാതെയാണോ മോഹൻലാൽ ദൃശ്യത്തിൽ അഭിനയിച്ചത്

താല്‍പര്യമില്ലാതെയാണോ മോഹൻലാൽ ദൃശ്യത്തിൽ അഭിനയിച്ചത് മലയാള സിനിമയിലെ ഹിറ്റ് സംവിധായകനെന്ന വിശേഷണം സ്വന്തമാക്കിയ...

കൊല്ലത്തെ ഏറ്റുമുട്ടൽ; അധ്യാപകനെതിരെ നടപടി

കൊല്ലത്തെ ഏറ്റുമുട്ടൽ; അധ്യാപകനെതിരെ നടപടി കൊല്ലം: അഞ്ചാലുംമൂട് സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥിയെ...

ക്രെയിനിലെ ബക്കറ്റ് സീറ്റ് പൊട്ടി വീണു

ക്രെയിനിലെ ബക്കറ്റ് സീറ്റ് പൊട്ടി വീണു കാസർകോട്: ദേശീയപാതയിലെ വഴിവിളക്കിന്റെ അറ്റകുറ്റപ്പണിക്കിടെ ക്രെയിനിന്റെ...

വീട്ടമ്മയുടെ കൈ ഒടിഞ്ഞു; പൊലീസുകാരൻ റിമാൻഡിൽ

വീട്ടമ്മയുടെ കൈ ഒടിഞ്ഞു; പൊലീസുകാരൻ റിമാൻഡിൽ കോന്നി: വീട്ടമ്മയെ ആക്രമിച്ച് കൈ പൊട്ടിച്ച...

വാഹനാപകടത്തിൽ കായികതാരത്തിന് ദാരുണാന്ത്യം

വാഹനാപകടത്തിൽ കായികതാരത്തിന് ദാരുണാന്ത്യം ആലപ്പുഴ: കണ്ടെയ്നർ ലോറി സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ കായികതാരം...

ഒടുവിൽ രാജ്യത്ത് ഐ ഫോൺ 17 എത്തി

ഒടുവിൽ രാജ്യത്ത് ഐ ഫോൺ 17 എത്തി ആരാധകരുടെ കാത്തിരിപ്പിനൊടുവിൽ ഒട്ടേറെ ഫീച്ചറുകളുമായി...

Related Articles

Popular Categories

spot_imgspot_img