കോട്ടയം: പാമ്പാടിയിൽ പള്ളിയുടെ വാതിൽ കത്തിച്ച് കവർച്ച. പാമ്പാടി സെന്റ് ജോൺസ് പള്ളിയിലാണ് സംഭവം. പള്ളിയുടെ വാതിലിന്റെ ഒരു ഭാഗം കത്തിച്ച ശേഷം ദ്വാരത്തിലൂടെയാണ് മോഷ്ടാവ് അകത്ത് കടന്നത്. പ്രധാന ഭണ്ഡാരത്തിന്റെ താഴ് തകർത്ത ശേഷമാണ് പണം അപഹരിച്ചത്.
മൂന്നു മാസമായി ഭണ്ഡാരത്തിൽ നിന്നും പണം എടുത്തിട്ടുണ്ടായിരുന്നില്ലെന്ന് പള്ളി ഭാരവാഹികൾ പറഞ്ഞു. ഏകദേശം 12000 രൂപയോളംമോഷണം പോയതായാണ് പ്രഥമിക വിവരം.
വളരെയേറെ സമയമെടുത്താണ് കവർച്ച നടത്തിയത്. വാതിൽ കത്തിതീരുന്നതു വരെ കാത്തുനിന്ന് ദ്വാരമുണ്ടാക്കിയ ശേഷമാണ് അകത്ത് കടന്നത്. ഇതെല്ലാം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് തന്നെയാണ് പോലീസ് അന്വേഷണം മുന്നോട്ട് പോകുന്നത്.