യുദ്ധവിമാനം കൊണ്ടുപോകാന്‍ ബ്രിട്ടണില്‍നിന്നുള്ള സംഘമെത്തി

യുദ്ധവിമാനം കൊണ്ടുപോകാന്‍ ബ്രിട്ടണില്‍നിന്നുള്ള സംഘമെത്തി

തിരുവനന്തപുരം: കഴിഞ്ഞ മാസം തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കിയ

ബ്രിട്ടീഷ് യുദ്ധവിമാനമായ എഫ്-35 ബിയെ കൊണ്ടുപോകാന്‍ ബ്രിട്ടണില്‍നിന്നുള്ള സംഘമെത്തി.

ഇരുപത് ദിവസത്തോളമായി തിരുവനന്തപുരം വിമാനത്താവളത്തിൽ കുടങ്ങിക്കിടക്കുന്ന

അതീവ സുരക്ഷാ സാങ്കേതികവിദ്യയുള്ള യുദ്ധവിമാനം തിരികെ കൊണ്ടുപോകാന്‍ അറ്റ്ലസ് ZM417

എന്ന പ്രത്യേക വിമാനത്തിലാണ് ബ്രിട്ടീഷ് വിദഗ്ദ്ധസംഘം എത്തിയത്.

എഫ്-35 ബിയുടെ ചിറകുകള്‍ അഴിച്ചുമാറ്റിയ ശേഷം സൈനിക വിമാനത്തില്‍ ബ്രിട്ടണിലേക്കു കൊണ്ടുപോകാനാണ് ഇപ്പോഴത്തെ തീരുമാനം.

തിരുവനന്തപുരം ചാക്കയിലെ എയര്‍ ഇന്ത്യ ഹാങ്ങറില്‍ വിമാനമെത്തിച്ച് തകരാര്‍ പരിഹരിക്കാനുള്ള ശ്രമവും നടത്തുമെന്നാണ് വിവരം.

ഇതിനായി ഇന്ത്യന്‍ അധികൃതര്‍ അനുമതി നല്‍കിക്കഴിഞ്ഞു. ബ്രിട്ടീഷ് സംഘം ഒരാഴ്ചയോളം കേരളത്തില്‍ തുടരുമെന്നാണ് സൂചന.

അറബിക്കടലില്‍ നങ്കൂരമിട്ടിരുന്ന എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സ് എന്ന വിമാനവാഹിനി

കപ്പലില്‍നിന്ന് പറന്നുയര്‍ന്ന വിമാനമാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കിയത്

അറബിക്കടലിൽ സൈനികാഭ്യാസം നടത്തുന്നതിനിടെ ഇന്ധനം കുറഞ്ഞു

തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തിയ ബ്രിട്ടീഷ് യുദ്ധവിമാനം സാങ്കേതിക തകരാർ പരിഹരിക്കാനാവാത്തതിനാൽ ഇന്നലെയും തിരികെപ്പോയില്ല.

അറബിക്കടലിൽ സൈനികാഭ്യാസം നടത്തുന്നതിനിടെയാണ് യുദ്ധവിമാനം ഇന്ധനം കുറഞ്ഞ് അപകടാവസ്ഥയിലായത്.

അമേരിക്കൻ നിർമ്മിത എഫ്-35 യുദ്ധവിമാനത്തിന്റെ തകരാർ പരിഹരിക്കാൻ മൂന്ന് എൻജിനിയർമാരും ഒരു പൈലറ്റുമടങ്ങിയ ബ്രിട്ടീഷ് സംഘം എത്തിയിരുന്നു.

ഇന്ത്യൻ വ്യോമസേനാ എൻജിനിയർമാരുടെ സഹായത്തോടെ അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും ഇന്നലെ പറന്നുയരാനായില്ല.

ശേഷിക്കുന്ന തകരാർ കൂടി പരിഹരിച്ച് ഇന്ന് വിമാനം കടലിൽ നൂറു നോട്ടിക്കൽമൈൽ അകലെ നങ്കൂരമിട്ടിരിക്കുന്ന

എച്ച്എംഎസ് പ്രിൻസ് ഒഫ് വെയിൽസ് എന്ന പടക്കപ്പലിലേക്ക് പറക്കുമെന്നാണ് വിവരം.

അറബിക്കടലിൽ ഇന്ത്യൻ നാവികസേനയും ബ്രിട്ടീഷ് നാവികസേനയും ഒരുമിച്ച് പാസെക്‌സ് എന്ന പേരിൽ സംയുക്ത സൈനികാഭ്യാസം നടത്തിയിരുന്നു.

ഇതിന്റെ ഭാഗമായെത്തിയ പടക്കപ്പലിൽ നിന്നാണ് വിമാനം നിരീക്ഷണപ്പറക്കലിനായി പറന്നുയർന്നത്.

എന്നാൽ പ്രതികൂല കാലാവസ്ഥ കാരണം തിരികെ കപ്പലിൽ ഇറങ്ങാനായില്ല.

ഒടുവിൽ ഇന്ധനം തീരാറായതോടെ, പൈലറ്റ് തിരുവനന്തപുരത്ത് ഇറങ്ങാൻ അനുമതി തേടുകയായിരുന്നു.

എഫ്-35 ഉടൻ അമേരിക്ക ഇന്ത്യയ്ക്ക് കൈമാറും

ലോകത്തെ തന്നെ ഏറ്റവും അത്യാധുനിക യുദ്ധവിമാനങ്ങളിലൊന്നായ എഫ്-35 ഉടൻ അമേരിക്ക ഇന്ത്യയ്ക്ക് കൈമാറും.

ഇതോടെ ഇന്ത്യൻ വ്യോമസേനയുടെ പ്രഹരശേഷി പതിൻമടങ്ങ് വർദ്ധിക്കും.

റഷ്യയുടെ അഞ്ചാം തലമുറ യുദ്ധവിമാനമായ എസ്.യു 57നോട് കിട പിടിക്കുന്നതാണ് എഫ് 35. എസ്.യു 57 തരാൻ റഷ്യയും തയ്യാറാണ്.

എന്നാൽ ഫ്രാൻസിന്റെ റാഫേൽ ഇന്ത്യൻസേനയുടെ ഭാഗമാണ്.

ശബ്ദത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന ഈ യുദ്ധ വിമാനങ്ങൾക്ക് 50,000 അടി ഉയരത്തിൽ വരെ പറക്കാനാവും.

English Summary :

A team from Britain has arrived to transport the British fighter aircraft F-35B, which was brought down at Thiruvananthapuram airport last month

spot_imgspot_img
spot_imgspot_img

Latest news

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

Other news

യാനിക് സിന്നറെ പരാജയപ്പെടുത്തി കാർലോസ് അൽകാരസ്

യാനിക് സിന്നറെ പരാജയപ്പെടുത്തി കാർലോസ് അൽകാരസ് ന്യൂയോർക്ക്:യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് ഫൈനലിൽ...

ഇടുക്കിയിൽ നിയമങ്ങൾ കാറ്റിൽ പറത്തി വീണ്ടും ട്രെക്കിങ് ജീപ്പുകൾ

ഇടുക്കിയിൽ നിയമങ്ങൾ കാറ്റിൽ പറത്തി വീണ്ടും ട്രെക്കിങ് ജീപ്പുകൾ കാന്തല്ലൂർ, മറയൂർ മേഖലയിൽ...

സംസ്ഥാനത്ത് ഇന്നും നാളെയും പ്രാദേശിക അവധി

സംസ്ഥാനത്ത് ഇന്നും നാളെയും പ്രാദേശിക അവധി തിരുവനന്തപുരം: കേരളത്തിൽ ഓണാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ...

അരമണികുലുക്കി കുടവയര്‍ കുലുക്കി ഇന്ന് പുലിക്കൂട്ടമിറങ്ങും

അരമണികുലുക്കി കുടവയര്‍ കുലുക്കി ഇന്ന് പുലിക്കൂട്ടമിറങ്ങും തൃശൂര്‍: ഓണാഘോഷങ്ങളുടെ ഭാഗമായി തൃശൂരിലെ വിശ്വപ്രസിദ്ധമായ...

സുജിത്തിന് മോതിരം നൽകി കെ.സി വേണുഗോപാൽ

സുജിത്തിന് മോതിരം നൽകി കെ.സി വേണുഗോപാൽ തൃശൂർ: കുന്നംകുളം പൊലീസ് ക്രൂരമായി മർദിച്ച...

ഓണത്തിന് മലയാളി കുടിച്ചത് 920 കോടിയുടെ മദ്യം

ഓണത്തിന് മലയാളി കുടിച്ചത് 920 കോടിയുടെ മദ്യം തിരുവനന്തപുരം: ഈ വർഷത്തെ ഓണക്കാലത്ത്...

Related Articles

Popular Categories

spot_imgspot_img