web analytics

ശുചി മുറിയിൽ നിന്നും ഇറങ്ങവെ കാൽ വഴുതി ട്രെയിനിൽ നിന്നു വീണ വിദ്യാര്‍ഥി മറ്റൊരു ട്രെയിൻ തട്ടി മരിച്ചു; അർധരാത്രിയിലെ അപകടം ആരും അറിഞ്ഞില്ല

കോഴിക്കോട്: ട്രെയിനിൽ നിന്നു വീണ വിദ്യാര്‍ഥി മറ്റൊരു ട്രെയിൻ തട്ടി മരിച്ചു. കോഴിക്കോടാണ് ദാരുണ സംഭവം. ഏറ്റുമാനൂർ പാറോലിക്കൽ പഴയ എംസി റോഡിൽ വടക്കേ തകടിയേൽ നോയൽ ജോബി (21) ആണ് മരിച്ചത്.A student who fell from a train was hit by another train and died

ബുധനാഴ്ച അർധ രാത്രിയോടെ മീഞ്ചന്ത മേൽപ്പാലത്തിനു സമീപമാണ് അപകടം. പാലാ ചൂണ്ടച്ചേരി സെന്റ് ജോസഫ്സ് കോളജ് ഓഫ് എൻജിനീയറങ്ങിലെ അവസാന വർഷ വിദ്യാർഥിയാണ്. മ​ഗളൂരുവിൽ നിന്നു ഏറ്റുമാനൂരിലേക്ക് പോകുകയായിരുന്നു.

കഴിഞ്ഞ 23നു ഇൻഡസ്ട്രിയൽ വിസിറ്റിനായി മം​ഗളൂരുവിലേക്ക് പോയതാണ്. അവിടെ നിന്നു നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. ശുചിമുറിയിൽ പോയി മടങ്ങുന്നതിനിടെ കാൽ വഴുതി വീണതാകാം എന്നാണ് പൊലീസിന്റെ പ്രാഥമനിക നി​ഗമനം.

നോയലിന്റെ ഒപ്പമുണ്ടായിരുന്നവർ അപകടം അറിഞ്ഞിരുന്നില്ല. ഇവർ എറണാകുളത്തെത്തിയപ്പോൾ അപകട വിവരം പൊലീസ് വിളിച്ചറിയിക്കുകയായിരുന്നു.

പിതാവ് ജോബി മാത്യ മെഡിക്കൽ എജ്യുക്കേഷൻ ഡിപ്പാർട്മെന്റ് ടെക്നിക്കൽ ഓഫീസറും തിരുവനന്തപുരം മെഡിക്കൽ കോളജ് ബയോ മെഡിക്കൽ ഡിപ്പാർട്മെന്റ് മേധാവിയുമാണ്.

മാതാവ് ഏറ്റുമാനൂർ അമ്പാട്ട് മാലിയിൽ ഡൽറ്റി ജോബി (പാലാ മാർ സ്ലീവാ നഴ്സിങ് കോളജ് വൈസ് പ്രിൻസിപ്പൽ. സഹോദരൻ: ജോയൽ ബേബി (സോഫ്റ്റ്‍വെയർ എൻജിനീയർ). സംസ്കാരം ഇന്ന് വൈകീട്ട് ഏറ്റുമാനൂർ ക്രിസ്തുരാജ പള്ളിയിൽ.

spot_imgspot_img
spot_imgspot_img

Latest news

ഇറാനിലെ എണ്ണസംഭരണ കേന്ദ്രങ്ങളിൽ യുഎസ്–ഇസ്രയേൽ മിന്നലാക്രമണം; ബ്രിട്ടനോട് കടുത്ത നീരസവുമായി ട്രംപ്

ഇറാനിലെ എണ്ണസംഭരണ കേന്ദ്രങ്ങളിൽ യുഎസ്–ഇസ്രയേൽ മിന്നലാക്രമണം; ബ്രിട്ടനോട് കടുത്ത നീരസവുമായി ട്രംപ് ടെഹ്‌റാൻ:...

പശ്ചിമേഷ്യയിൽ നിന്ന് ശുഭവാർത്ത! ശത്രുത അവസാനിപ്പിച്ച് ഇറാൻ; അയൽരാജ്യങ്ങളോട് ക്ഷമാപണം

പശ്ചിമേഷ്യയിൽ നിന്ന് ശുഭവാർത്ത! ശത്രുത അവസാനിപ്പിച്ച് ഇറാൻ; അയൽരാജ്യങ്ങളോട് ക്ഷമാപണം പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയ്ക്ക്...

പാചക വാതക വില വീണ്ടും കൂട്ടി; ഗാർഹിക സിലിണ്ടറിന് 60 രൂപ വർധന

പാചക വാതക വില വീണ്ടും കൂട്ടി; ഗാർഹിക സിലിണ്ടറിന് 60 രൂപ...

അമേരിക്കയെ നേരിട്ട് വെല്ലുവിളിച്ച് ഇറാൻ!

ടെഹ്റാൻ: ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാന്റെ യുദ്ധക്കപ്പൽ അമേരിക്ക തകർത്ത സംഭവത്തിന് പിന്നാലെ,...

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ ലോകകപ്പ് ഫൈനലില്‍

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ...

Other news

ഇറാനിലെ എണ്ണസംഭരണ കേന്ദ്രങ്ങളിൽ യുഎസ്–ഇസ്രയേൽ മിന്നലാക്രമണം; ബ്രിട്ടനോട് കടുത്ത നീരസവുമായി ട്രംപ്

ഇറാനിലെ എണ്ണസംഭരണ കേന്ദ്രങ്ങളിൽ യുഎസ്–ഇസ്രയേൽ മിന്നലാക്രമണം; ബ്രിട്ടനോട് കടുത്ത നീരസവുമായി ട്രംപ് ടെഹ്‌റാൻ:...

സുഹൃത്തുക്കളുമായും ബന്ധുക്കളുമായും സന്തോഷകരമായ സമയം; ഇന്നത്തെ നക്ഷത്രഫലം

സുഹൃത്തുക്കളുമായും ബന്ധുക്കളുമായും സന്തോഷകരമായ സമയം; ഇന്നത്തെ നക്ഷത്രഫലം ജീവിതത്തിലെ ദിവസേനയുള്ള തീരുമാനങ്ങൾക്കും പ്രവൃത്തികൾക്കും...

തടവുകാർക്കും ഇനി ‘ഫ്രഷ്’ മീൻ! ജയിലുകളിലേക്ക് മത്സ്യഫെഡിന്റെ വക സ്പെഷ്യൽ ഡെലിവറി; മെനുവിൽ വൻ മാറ്റം

കണ്ണൂർ: സംസ്ഥാനത്തെ ജയിലുകളിൽ ഇനി മുതൽ മീൻ കറിക്കും വറുത്ത മീനിനും...

ഭർത്താവ് വിട്ടുപോയപ്പോൾ കരിക്ക് കച്ചവടം തുടങ്ങി; 100-ലധികം തെങ്ങിൽ കയറി കുടുംബം പോറ്റുന്ന അനിതയുടെ പോരാട്ടം

ഭർത്താവ് വിട്ടുപോയപ്പോൾ കരിക്ക് കച്ചവടം തുടങ്ങി; 100-ലധികം തെങ്ങിൽ കയറി കുടുംബം...

“നിന്റെ നിറം പോര” എന്ന് പറഞ്ഞവരിൽ നിന്ന് അന്താരാഷ്ട്ര റാംപിലേക്ക്; അമിത അന്ന സാബുവിന്റെ സ്വപ്നയാത്ര

കൊല്ലം: ദുബായിൽ നടന്ന അന്താരാഷ്ട്ര ഫാഷൻ ഷോയിൽ പ്രശസ്ത ബ്രാൻഡിനെ പ്രതിനിധീകരിച്ച്...

Related Articles

Popular Categories

spot_imgspot_img