News4media TOP NEWS
തീരാനോവായി പാലക്കാട്ടെ അപകടം; നാലു വിദ്യാർത്ഥിനികളുടെയും സംസ്കാരം നാളെ, സ്കൂളിൽ പൊതുദർശനമില്ല രജിസ്‌ട്രേഷന്‍ കഴിയാത്ത പുതിയ ഥാറുമായി യുവാക്കളുടെ അഭ്യാസപ്രകടനം; ടയറിന് തീപിടിച്ചു, പിന്നാലെ വാഹനം പൂർണമായും കത്തിനശിച്ചു ചരിത്രത്തിലേക്ക് കരുക്കൾ നീക്കി പതിനെട്ടുകാരൻ; ചെസിൽ ലോക ചാമ്പ്യനായി ഇന്ത്യയുടെ ഗുകേഷ്, തോൽപ്പിച്ചത് ചൈനയുടെ ഡിങ് ലിറനെ ‘സന്ദീപ് പുറത്തിറങ്ങുന്നത് സമൂഹത്തിന് ഭീഷണി’; ഡോ. വന്ദന കൊലക്കേസ് പ്രതിയ്ക്ക് ജാമ്യം നൽകരുതെന്ന് സർക്കാർ സുപ്രീം കോടതിയിൽ

ഏഴംഗ ഐ.പി.എസ് സംഘത്തിന് മുന്നിൽ വെല്ലുവിളികൾ ഏറെ; ചാനലുകൾക്ക് മുന്നിൽ അതിജീവിതകൾ ഉന്നയിക്കുന്ന ആരോപണത്തിൽ സ്വമേധയാ കേസെടുത്താൽ കോടതിയിൽ അത് നിലനിൽക്കില്ല

ഏഴംഗ ഐ.പി.എസ് സംഘത്തിന് മുന്നിൽ വെല്ലുവിളികൾ ഏറെ; ചാനലുകൾക്ക് മുന്നിൽ അതിജീവിതകൾ ഉന്നയിക്കുന്ന ആരോപണത്തിൽ സ്വമേധയാ കേസെടുത്താൽ കോടതിയിൽ അത് നിലനിൽക്കില്ല
August 26, 2024

തിരുവനന്തപുരം: സിനിമ മേഖലയിലെ സ്ത്രീകളുടെ വെളിപ്പെടുത്തലുകളും പരാതികളും അന്വേഷിക്കാൻ നിയോഗിച്ച പ്രത്യേക സംഘത്തിന്റെ മുമ്പിലുള്ളത് കടുത്ത വെല്ലുവിളികൾ.A special team appointed to investigate the revelations and complaints of women in the film industry faces tough challenges

പ്രമുഖർക്കെതിരെ ആരോപണങ്ങളുമായി നടിമാർ രംഗത്തെത്തിയെങ്കിലും ഇവർ പരാതികളുമായി രംഗത്തെത്തുമോ എന്ന ആശങ്ക പൊലീസിനുണ്ട്.

പരാതികൾ ലഭിച്ചില്ലെങ്കിൽപ്പോലും പ്രാഥമികാന്വേഷണം നടത്തി മൊഴി രേഖപ്പെടുത്താനാണ് പൊലീസ് ഉദ്ദേശിക്കുന്നത്.

സംവിധായകൻ രഞ്ജിത്തിനെതിരെ ആരോപണമുന്നയിച്ച ബംഗാളി നടി ശ്രീലേഖ മിത്ര, നടൻ സിദ്ദിഖിനെതിരെ ആരോപണമുന്നയിച്ച രേവതി സമ്പത്ത് എന്നിവർ പൊലീസിന് പരാതി നൽകില്ലെന്ന കാര്യം ഇതിനോടകം വ്യക്തമാക്കിക്കഴിഞ്ഞു.

ഇപ്പോൾ ഉയർന്നുവന്നിരിക്കുന്ന ആരോപണങ്ങളിൽ പ്രാഥമികാന്വേഷണം നടത്താൻ തടസ്സമില്ലെങ്കിലും പരാതി നൽകിയില്ലെങ്കിൽ കേസെടുക്കുന്നതിന് സാങ്കേതികവും നിയമപരവുമായ തടസ്സമുണ്ടെന്നാണ് പൊലീസ് വിലയിരുത്തൽ.

ചാനലുകൾക്ക് മുന്നിൽ അതിജീവിതകൾ ഉന്നയിക്കുന്ന ആരോപണത്തിൽ സ്വമേധയാ കേസെടുത്താൽ കോടതിയിൽ അത് നിലനിൽക്കില്ലെന്നാണ് പൊലീസ് ചൂണ്ടിക്കാണിക്കുന്ന പ്രശ്‌നം. അതിനാൽ പരാതി നൽകാൻ തയ്യാറാകുന്നവർ തങ്ങളെ സമീപിക്കട്ടെയെന്നാണ് പൊലീസ് നിലപാട്.

എന്നാൽ ശ്രീലേഖ മിത്ര, രേവതി സമ്പത്ത് തുടങ്ങിയവർക്ക് ഇപ്പോൾ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളിൽ പരാതിയുണ്ടോ എന്നും മൊഴി നൽകാൻ തയ്യാറാണോ എന്നും പൊലീസ് നേരിട്ട് തിരക്കും.

പരാതി ലഭിച്ചില്ലെങ്കിൽ അത് നിയമോപദേശത്തിനായി വിടും. നിയമോപദേശം ലഭിച്ചശേഷം സർക്കാർ നിർദേശം വന്നാൽ പ്രാഥമികാന്വേഷണം നടത്താനോ കേസെടുക്കാനോ പൊലീസ് തയ്യാറാകും.

അതിജീവിതകൾക്ക് സ്വകാര്യത ഉറപ്പുവരുത്താനും വിശ്വാസ്യത ഉണ്ടാകാനും വേണ്ടി നാല് വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥരെ പ്രത്യേക സംഘത്തിൽ ഉൾപ്പെടുത്തിക്കഴിഞ്ഞു. എന്നാൽ ഹേമാ കമ്മിറ്റിക്ക് മുമ്പാകെ സാക്ഷികൾ തുറന്നുപറഞ്ഞ ലൈംഗികാതിക്രമങ്ങളിൽ ഇപ്പോൾ കേസെടുക്കില്ല. ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയമാണിത് എന്നതാണ് തടസ്സം.

Related Articles
News4media
  • Kerala
  • News
  • Top News

തീരാനോവായി പാലക്കാട്ടെ അപകടം; നാലു വിദ്യാർത്ഥിനികളുടെയും സംസ്കാരം നാളെ, സ്കൂളിൽ പൊതുദർശനമില്ല

News4media
  • Kerala
  • News
  • Top News

രജിസ്‌ട്രേഷന്‍ കഴിയാത്ത പുതിയ ഥാറുമായി യുവാക്കളുടെ അഭ്യാസപ്രകടനം; ടയറിന് തീപിടിച്ചു, പിന്നാലെ വാഹനം ...

News4media
  • Editors Choice
  • Kerala
  • News

മികവുള്ള വിദ്യാർഥികൾ മാത്രം എപ്ലസ്; ചോദ്യങ്ങളിൽ 20 ശതമാനം പഠിതാവിന് വെല്ലുവിളി ഉയർത്തുന്നവ; ഇനി സ്കൂ...

News4media
  • Featured News
  • India
  • News

ജയ്പൂരിൽ മാളൂട്ടി സിനിമ മോഡൽ രക്ഷാപ്രവർത്തനം വിഫലം; കുഴൽക്കിണറിൽ നിന്നും പുറത്തെടുത്ത 5 വയസുകാരൻ മരി...

News4media
  • Featured News
  • Kerala
  • News

വഖഫ് അധിനിവേശത്തിനെതിരെ നടക്കുന്ന സമരം ദേശീയ തലത്തിലേക്ക് എത്തിച്ചത് ഷോൺ ജോർജ് ആണെന്ന് സഹ പ്രഭാരി അപ...

News4media
  • Featured News
  • International

സിറിയയില്‍ കനത്ത ആക്രമണം അഴിച്ചുവിട്ട് ഇസ്രയേല്‍; രണ്ടു ദിവസങ്ങളിൽ നടന്നത് 480 ഓളം ആക്രമണങ്ങൾ; 15 ഓള...

© Copyright News4media 2024. Designed and Developed by Horizon Digital