കൊച്ചി: മൂന്നു ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ ഇന്നലെ ചെറിയ വർധനവ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഇതിനു പിന്നാലെ ഇന്ന് വില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 120 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. 57,080 രൂപയാണ് ഇന്ന് ഒരുപവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണിവില. ഒരു ഗ്രാം സ്വർണത്തിന് 15 രൂപ കുറഞ്ഞ് 7135 രൂപയിലെത്തി.
ഇന്നലെ 80 രൂപയുടെ നേരിയ വർദ്ധനവാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ ഇന്ന് 18 കാരറ്റ് സ്വർണത്തിനും വില വ്യതാസമുണ്ടായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 5890 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
ഡിസംബർ 11,12 തിയ്യതികളിലാണ് സംസ്ഥാനത്ത് ഈ മാസത്തെ ഉയർന്ന സ്വർണ്ണ വില രേഖപ്പെടുത്തിയിരിക്കുന്നത്. ഈ ദിവസങ്ങളിൽ പവന് 58,280 രൂപയും ഗ്രാമിന് 7,285 രൂപയുമായിരുന്നു നിരക്ക്. ഈ മാസത്തെ താഴ്ന്ന വില ഡിസംബർ രണ്ടാം തിയ്യതിയാണ് രേഖപ്പെടുത്തിയത്. അന്ന് പവന് 56,720 രൂപയും, ഗ്രാമിന് 7,090 രൂപയുമായിരുന്നു നിരക്കുകൾ.