കോട്ടയത്ത് വീട്ടമ്മയെ കബളിപ്പിച്ച് സ്വർണം തട്ടിയെടുത്തവരിൽ ഒരാളുടെ രേഖാചിത്രം പുറത്തുവിട്ടു. കോട്ടയം പുതുപ്പള്ളി ഇരവിനെല്ലൂരിൽ ശനിയാഴ്ചയാണ് സംഭവം നടന്നത്. സ്വർണം പൂജിക്കാനെന്ന പേരിലാണ് വീട്ടമ്മയിൽ നിന്നും രണ്ട് സ്ത്രീകൾ 12 പവൻ തട്ടിയെടുത്തത്.A sketch of one of the people who cheated a housewife in Kottayam and robbed her of gold has been released
വീടിന് ദോഷമുണ്ടെന്നും സ്വർണം പൂജിച്ചാൽ അത് മാറുമെന്നും വിശ്വസിപ്പിച്ചാണ് സ്ത്രീകൾ സ്വർണാഭരണങ്ങൾ കൈക്കലാക്കിയത്. പൂജ ചെയ്തതിന് ശേഷം രണ്ട് ദിവസം കഴിഞ്ഞ് സ്വർണം മടക്കി നൽകാം എന്നാണ് സ്ത്രീകൾ വീട്ടമ്മയെ വിശ്വസിപ്പിച്ചത്.
രണ്ട് ദിവസം കഴിഞ്ഞിട്ടും സ്വർണം മടക്കി നൽകാൻ എത്താത്തതിനെ തുടർന്നാണ് കോട്ടയം ഈസ്റ്റ് പോലീസിൽ പരാതി നൽകിയത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. തട്ടിപ്പ് നടത്തിയ സ്ത്രീകളിൽ ഒരാളുടെ രേഖാചിത്രമാണ് പുറത്തുവിട്ടത്.