web analytics

പതിനാറുകാരിക്ക് പിറന്നാൾ കേക്കുമായി എത്തി; യുവാവിനെ പഞ്ഞിക്കിട്ട് ബന്ധുകൾ; മർദ്ദിച്ചത് പച്ച തേങ്ങ തുണിയിൽ പൊതിഞ്ഞ് കെട്ടി; കെട്ടിത്തൂക്കിയിട്ട് തല്ലിയെന്നും യുവാവ്

പത്തനംതിട്ട: പെൺകുട്ടിയെ കാണാൻ ബന്ധുവീട്ടിലെത്തിയ യുവാവിന് ക്രൂര മർദ്ദനം. പത്തനംതിട്ട കുമ്മണ്ണൂർ സ്വദേശി മുഹമ്മദ് നഹാസിനെയാണ്പെൺകുട്ടിയുടെ ബന്ധുക്കൾ ക്രൂരമായി മർദ്ദിച്ചത്. കൊല്ലം തേവലക്കരയിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. പെൺ‌കുട്ടിയുടെ ബന്ധുക്കളുടെ പരാതിയിൽ യുവാവിനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു. പെൺകുട്ടിയുടെ ബന്ധുക്കൾ തേങ്ങ തുണിയിൽ കെട്ടി തന്നെ അടിച്ചെന്നാണ് യുവാവ് പറയുന്നത്. കെട്ടിത്തൂക്കിയിട്ട് മർദ്ദിച്ചുവെന്നും പറയുന്നു. യുവാവിൻറെ ശരീരത്തിൽ മർദ്ദനത്തിൽ പരിക്കേറ്റതിന്റെ നിരവധി പാടുകളുണ്ട്. പതിനാറുകാരിക്ക് പിറന്നാൾ കേക്കുമായി എത്തിയപ്പോഴായിരുന്നു സംഭവം.

ഭായിമാരുള്ളപ്പോൾ മലയാളികളെ പണിക്കിറക്കുമോ? സൂപ്പർവൈസറെ കൂട്ടമായി എത്തി ചവിട്ടിക്കൂട്ടിയത് അന്യസംസ്ഥാന തൊഴിലാളികൾ ; സംഭവം കോട്ടയത്ത്

കോട്ടയം: മലയാളികളായ തൊഴിലാളികളെ പണിക്ക് ഇറക്കിയതിന്റെ പേരിൽ സൂപ്പർവൈസർക്ക് അന്യസംസ്ഥാന തൊഴിലാളികളുടെ മർദ്ദനം. ആലുവ സ്വദേശിയായ സൂപ്പർവൈസർ ബിജു മാത്യു (45) വിനെയാണ് അന്യസംസ്ഥാന തൊഴിലാളികൾ മർദ്ദിച്ചത്. ഇന്നലെയാണ് സംഭവം. രാവിലെ എട്ടരയായിട്ടും അന്യസംസ്ഥാന തൊഴിലാളികൾ ജോലിക്കെത്താതിരുന്നതോടെ ബിജി മാത്യു മലയാളി തൊഴിലാളികളെ ജോലിക്കിറക്കുകയായിരുന്നു.

ഏന്തയാർ ഈസ്റ്റ് പാലത്തിന്റെ നിർമാണത്തിനിടയാണ് സംഭവം. ചൂട് കൂടിയ സാഹചര്യത്തിൽ ജോലിയിൽ നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിൻപ്രകാരം രാവിലെ ആറുമുതൽ 11 വരെ ജോലി ചെയ്യണമെന്ന് സൂപ്പർവൈസർ നിർദേശിച്ചുവങ്കിലും അന്യസംസ്ഥാന തൊഴിലാളികൾ പണിക്കിറങ്ങിയില്ല.

രാവിലെ എട്ടരയായിട്ടും തൊഴിലാളികളെ കാണാതായതോടെ അടിത്തറ ഉറപ്പിക്കുവാനായി സൂപ്പർവൈസർ പ്രദേശവാസികളായ തൊഴിലാളികളുടെ സഹായം തേടിയത്.യന്ത്രസഹായത്തോടെ തയ്യാറാക്കിയ കോൺക്രീറ്റ് മിശ്രിതം ഉപയോഗശൂന്യമാകാതിരിക്കാനാണ് ഇങ്ങനെ ചെയ്തത്.

നാല് മലയാളികളെ ജോലിക്ക് ഇറക്കിയതോടെ അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടമായി സൂപ്പർവൈസറെ മർദിക്കുകയായിരുന്നു. മലയാളി തൊഴിലാളികളെ പണിയെടുക്കുവാൻ അനുവദിക്കില്ലെന്നും, മുൻപ് ജോലിചെയ്തിരുന്ന സമയപ്രകാരം എട്ടുമുതൽ അഞ്ചുവരെ മാത്രമേ പണിയെടുക്കുകയുള്ളൂവെന്നും പറഞ്ഞായിരുന്നു ആക്രമണം. ബിജു മാത്യുവിനെ ചവിട്ടി നിലത്തിട്ടശേഷം കല്ലുകൊണ്ട് ദേഹത്ത് ഇടിക്കുവാൻ ശ്രമിച്ചെന്നാണ് പരാതി. നാട്ടുകാരായ തൊഴിലാളികളും പ്രദേശവാസികളും അക്രമികളെ പിടിച്ചുമാറ്റി. പെരുവന്താനം പോലീസ് സ്ഥലത്തെത്തി അക്രമികളായ അന്യസംസ്ഥാന തൊഴിലാളികളെ ഇവിടെനിന്ന് മാറ്റി.

പുറത്ത് പരിക്കേറ്റിട്ടും സൂപ്പർവൈസർ ആശുപത്രിയിൽ പോകാതെ പണിസ്ഥലത്തുതന്നെ തുടർന്നു. വൈകുന്നേരത്തോടെ സ്ഥലത്തെത്തിയ കരാറുകാരൻ പോലീസ് സ്റ്റേഷനിലെത്തി പ്രശ്നം പരിഹരിച്ചു. സൂപ്പർവൈസറെ ആക്രമിച്ച അന്യസംസ്ഥാന തൊഴിലാളികളെ കൂലി നൽകി പറഞ്ഞുവിട്ടു. പരാതി ഇല്ലാത്തതിനാൽ പോലീസ് കേസ് എടുത്തില്ല.

Read Also: സൗരയൂഥത്തിനപ്പുറം മറ്റൊരു ഭൂമി! അന്തരീക്ഷത്തോടെ കണ്ടെത്തുന്ന ആദ്യ പാറക്കെട്ടുകൾ നിറഞ്ഞ ഗ്രഹമായി കാൻക്രി മാറും; നിർണായക വെളിപ്പെടുത്തലുമായി ​ഗവേഷകർ

spot_imgspot_img
spot_imgspot_img

Latest news

കോഴിക്കോട് എസ്‌ഐ ആക്രമണം: പ്രതി ലക്ഷ്യമിട്ടത് മറ്റ് ഉദ്യോഗസ്ഥരെ? അന്വേഷണം ഊർജിതം

കോഴിക്കോട് എസ്‌ഐ ആക്രമണം: പ്രതി ലക്ഷ്യമിട്ടത് മറ്റ് ഉദ്യോഗസ്ഥരെ? അന്വേഷണം ഊർജിതം കോഴിക്കോട്:...

കുട്ടി ഡ്രൈവർമാരെ ജുവൈനൽ ഹോമിലാക്കും, ഉടമകളെ ജയിലിലും; പ്രായപൂർത്തിയാവാത്തവർക്ക് വാഹനം നൽകുന്നതിന് മുമ്പ് ഇതൊന്ന് വായിക്കു

കുട്ടി ഡ്രൈവർമാരെ ജുവൈനൽ ഹോമിലാക്കും, ഉടമകളെ ജയിലിലും; പ്രായപൂർത്തിയാവാത്തവർക്ക് വാഹനം നൽകുന്നതിന്...

റെയിൽവെ നടപ്പാലത്തിന് കീഴെ ഉപേക്ഷിച്ച നിലയിൽ ബാഗ്; കണ്ടെത്തിയത് 5 ലക്ഷം രൂപയുടെ കഞ്ചാവ്

റെയിൽവെ നടപ്പാലത്തിന് കീഴെ ഉപേക്ഷിച്ച നിലയിൽ ബാഗ്; കണ്ടെത്തിയത് 5 ലക്ഷം...

കോഴിക്കോട് ടൗൺ സ്റ്റേഷനു മുന്നിൽ എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കോഴിക്കോട് ടൗൺ സ്റ്റേഷനു മുന്നിൽ എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ കോഴിക്കോട്: കോഴിക്കോട്...

Other news

തിരഞ്ഞെടുപ്പ് ചൂടിൽ കോൺഗ്രസ്; ഇന്ദിരാഭവനിൽ ഇന്ന് പടയൊരുക്കം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങുന്നതിന് മുൻപേ പോരാട്ടവീര്യവുമായി കോൺഗ്രസ് കളത്തിലിറങ്ങുന്നു. ...

മാലയ്ക്ക് പുറമെ കമ്മലും! എക്സ്റേ കണ്ട ഡോക്ടർമാർ പോലും ഞെട്ടി; യുവതിയുടെ വയറ്റിൽ സ്വർണ്ണശേഖരം

മാലയ്ക്ക് പുറമെ കമ്മലും! എക്സ്റേ കണ്ട ഡോക്ടർമാർ പോലും ഞെട്ടി; യുവതിയുടെ...

ആന്റണി രാജുവിന് നിർണ്ണായകം: തൊണ്ടിമുതൽ കേസിൽ വിധി ഇന്ന്; എം.എൽ.എ സ്ഥാനത്തേക്ക് മടങ്ങിയെത്തുമോ?

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ മുൾമുനയിൽ നിർത്തിക്കൊണ്ട്, മുൻ മന്ത്രിയും ഐ.എൻ.എൽ നേതാവുമായ...

ഉത്സവം കാണാൻ പോയവർക്ക് നേരെ പാഞ്ഞടുത്ത് കാർ; ഇളമണ്ണൂരിൽ ദാരുണാന്ത്യം, കുട്ടി രക്ഷപ്പെട്ടത് അത്ഭുതകരമായി

ഉത്സവം കാണാൻ പോയവർക്ക് നേരെ പാഞ്ഞടുത്ത് കാർ; ഇളമണ്ണൂരിൽ ദാരുണാന്ത്യം, കുട്ടി...

Related Articles

Popular Categories

spot_imgspot_img