കട്ടപ്പന ഇടിഞ്ഞമല താന്നിവേലിൽ ഏഴു വയസുകാരൻ പടുതാക്കുളത്തിൻ വീണു മരിച്ചു. ദാവൂദ് റിയാൻ റോബിൻ ആണ് പടുതാക്കുളത്തിൽ മരിച്ചത്. കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ ഇടിഞ്ഞമലയിലെ തറവാട് വീടിന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ പടുതാക്കുളത്തിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു. തങ്കമണി കോ – ഓപ്പറേറ്റീവ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.