ഗ്യാസ് സിലിണ്ടര്‍ തുറന്നിട്ടു, രണ്ട് വളര്‍ത്തുനായകളെയും മുറിയിൽ അടച്ചിട്ട ശേഷം റിസോർട്ടിന് തീ ഇട്ടു; ജോലിയിൽ നിന്ന് പറഞ്ഞു വിട്ടതിൻ്റെ പക വീട്ടിയ ശേഷം സെക്യൂരിറ്റി ജീവനക്കാരൻ ജീവനൊടുക്കി

കണ്ണൂര്‍: പയ്യാമ്പലത്ത് ബാനൂസ് ബീച്ച് എന്‍ക്ലേവിൽ റിസോര്‍ട്ടിന് തീയിട്ടശേഷം സെക്യൂരിറ്റി ജീവനക്കാരൻ ജീവനൊടുക്കി. റിസോര്‍ട്ടിലെ സെക്യൂരിറ്റി പാലക്കാട് സ്വദേശി പ്രേമനാണ് മരിച്ചത്.

റിസോര്‍ട്ടിൽ നിന്ന് ഓടിപ്പോയ ജീവനക്കാരനെ പിന്നീട് കിണറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്ന് ഉച്ചയോടെ റിസോര്‍ട്ടിന് തീ പടര്‍ന്നതിനെ തുടര്‍ന്ന് ജീവനക്കാർ നടത്തിയ അന്വേഷണത്തിലാണ് സെക്യൂരിറ്റിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

റിസോര്‍ട്ടിന് തീയിട്ടശേഷം ഇയാള്‍ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. റിസോര്‍ട്ടിലെ ആര്‍ക്കും തീപിടിത്തത്തിൽ പരിക്കില്ല. റിസോര്‍ട്ടിലെ തീയും നിയന്ത്രണ വിധേയമാക്കി. ഫയര്‍ഫോഴ്സെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

പൊലീസ് അന്വേഷണം ആരംഭിച്ചു. മേയര്‍ ഉള്‍പ്പെടെയുള്ളവരും സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. പയ്യാമ്പലം ബീച്ചിനോട് ചേര്‍ന്നുള്ള റിസോര്‍ട്ടിലാണ് സംഭവം നടന്നത്. ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിടാനുള്ള തീരുമാനം അറിയിച്ചതിനെ തുടര്‍ന്നുള്ള വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന.

റിസോര്‍ട്ടിലെ താഴത്തെ നിലയിൽ ഗ്യാസ് സിലിണ്ടര്‍ തുറന്നിട്ടതിന് പിന്നാലെ രണ്ട് വളര്‍ത്തുനായകളെയും മുറിയിൽ അടച്ചിട്ടശേഷം തീയിടുകയായിരുന്നു.തീ പടരുന്നത് കണ്ട് റിസോര്‍ട്ടിൽ താമസിക്കുന്നവര്‍ ഫയര്‍ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. റിസോര്‍ട്ടിന്‍റെ താഴത്തെ നിലയിലെ മുറിയിൽ പൂര്‍ണമായും തീ പടര്‍ന്നു.തീ കൊളുത്തിയശേഷം ഇയാള്‍ ഓടിപ്പോയി കിണറ്റിന് മുകളിൽ തൂങ്ങി മരിക്കുകയായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

ഒടുവിൽ ആശ്വാസ വാർത്ത: കിണറ്റിൽ വീണ കാട്ടാനയെ കിണറിടിച്ച് കരയ്ക്ക് കയറ്റി; ആന കാടുകയറി

ഒടുവിൽ ആ ആശ്വാസ വാർത്ത എത്തി. ജനവാസമേഖലയിലെ കിണറ്റിൽ വീണ കാട്ടാനയെ...

കഠിനംകുളം ആതിര കൊലപാതകം; പ്രതി പിടിയില്‍

പ്രതി ജോണ്‍സനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കോട്ടയം: കഠിനംകുളം ആതിര കൊലപാതകക്കേസിലെ...

48 മണിക്കൂറിനകം മാപ്പ് പറഞ്ഞില്ലെങ്കിൽ അരവിന്ദ് കെജ്രിവാളിനെതിരെ നൂറ് കോടിയുടെ മാനനഷ്ടകേസ് നൽകും; മുന്നറിയിപ്പുമായി ബിജെപി സ്ഥാനാർത്ഥി

48 മണിക്കൂറിനകം മാപ്പ് പറഞ്ഞില്ലെങ്കിൽ അരവിന്ദ് കെജ്രിവാളിനെതിരെ നൂറ് കോടിയുടെ മാനനഷ്ടകേസ്...

കൈക്കൂലി വാങ്ങുന്നതിനിടെ പൊലീസ് ഉദ്യോ​ഗസ്ഥൻ പിടിയിൽ

കെട്ടിടങ്ങൾ പൊളിക്കുന്ന കരാറുകാരനോടാണ് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത് കൊച്ചി: കൊച്ചിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ...

ഓസ്കറിൽ വീണ്ടും നിരാശ; അന്തിമ പട്ടികയിൽ നിന്ന് ആടുജീവിതം പുറത്ത്

മികച്ച ചിത്രത്തിനുള്ള ഓസ്‌കറിനായി പത്ത് ചിത്രങ്ങളാണ് ഇടം നേടിയത് ഓസ്കർ പുരസ്‌കാരങ്ങൾക്കുള്ള അന്തിമ...

Other news

പരീക്ഷ ഹാളിൽ അധ്യാപകർക്ക് മൊബൈൽ ഫോൺ വേണ്ട; ഉത്തരവിറക്കി

ഇനിമുതൽ അനുവദനീയമല്ലെന്നും ആണ് ഉത്തരവിൽ പറയുന്നത് തിരുവനന്തപുരം: പരീക്ഷ ഹാളിൽ അധ്യാപകർക്ക് മൊബൈൽ...

23.01.2025. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

ആതിര കൊലകേസ്: പ്രതി ഇൻസ്റ്റഗ്രാം റീലുകൾ ചെയ്യുന്ന ഫിസിയോ തെറാപ്പിസ്റ്റ് ചേന്ദമംഗലം കൂട്ടക്കൊല:...

വാ​യ്​​പ​യെ​ടു​ത്ത​യാ​ൾ മ​രി​ച്ചു; ഇ​ട​നി​ല നി​ന്ന​യാ​ളെ മർദ്ദിച്ച് ഫൈ​നാ​ൻ​സ് ഉ​ട​മ

കു​ഴ​ൽ​മ​ന്ദം: ഫൈ​നാ​ൻ​സ് സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന് വാ​യ്​​പ​യെ​ടു​ത്ത​യാ​ൾ മ​രി​ച്ച​തി​നെ തു​ട​ർ​ന്ന് വാ​യ്പ​ക്ക് ഇ​ട​നി​ല നി​ന്ന​യാ​ളെ...

ചോക്ലേറ്റ് കമ്പനികൾ എട്ടിൻ്റെ പണി കൊടുത്തു; കൊക്കോ കർഷകരും വ്യാപാരികളും കുടുങ്ങി….!

മൊത്ത വ്യാപാരികൾ സംഭരിക്കാത്തതിനാൽ സംസ്ഥാനത്ത് കൊക്കോവില ഇടിയുന്നു. ജനുവരി ആദ്യ വാരം...

ഇടുക്കി കാഞ്ചിയാറിൽ തോട്ടത്തിൽ നിന്നും പച്ച ഏലക്കാ പറിച്ചു കടത്തി മോഷ്ടാക്കൾ

കാഞ്ചിയാറിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ നിന്നും 50 കിലോയോളം പച്ച ഏലക്കാ...

മെൽബണിലെ ഇന്ത്യക്കാരന്‍റെ കൊലപാതകം; പ്രതി വിഷാദരോഗിയെന്ന് അഭിഭാഷകൻ

മെൽബൺ∙ മെൽബണിന്‍റെ പടിഞ്ഞാറൻ പ്രാന്തപ്രദേശത്തുള്ള മാംബോറിനിലെ പാർക്കിൽ ഇന്ത്യക്കാരന്‍റെ മൃതദേഹം കണ്ടെത്തിയ...
spot_img

Related Articles

Popular Categories

spot_imgspot_img