ഇറക്കം ഇറങ്ങിവരവെ സ്‌കൂള്‍ബസ് നിയന്ത്രണംവിട്ട് മതിലിലേക്ക് ഇടിച്ചു കയറി; 18 കുട്ടികൾക്ക് പരുക്ക്; അപകടത്തിൽപ്പെട്ടത് സേക്രഡ് ഹാർട് യുപി സ്കൂളിലെ വിദ്യാർഥികൾ

കോഴിക്കോട്: തിരുവമ്പാടിയിൽ സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു. തിരുവമ്പാടി സേക്രഡ് ഹാർട് യുപി സ്കൂളിലെ ബസാണ് അപകടത്തിൽ പെട്ടത്.A school bus met with an accident in Tiruvambadi.

18 കുട്ടികൾക്ക് പരിക്കേറ്റു. ഇവരെ തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്ക് സാരമുള്ളതല്ലെന്നാണ് ലഭിക്കുന്ന വിവരം. അപകടം നടന്നയുടൻ നാട്ടുകാർ ഓടിക്കൂടി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.

അമ്പലപ്പാറ റോഡില്‍നിന്ന് ഇറക്കം ഇറങ്ങിവരവെ സ്‌കൂള്‍ബസ് നിയന്ത്രണംവിട്ട് മുന്‍വശത്തെ മതിലില്‍ ഇടിക്കുകയായിരുന്നു. തിരുവമ്പാടി ഓമശേരി റോഡില്‍ ഭാരത് പെട്രോള്‍ പമ്പിനു സമീപത്താണ് സംഭവം. നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

തൃശ്ശൂരിൽ കെഎസ്ആർടിസി ബസും അപകടത്തിൽപെട്ടു. വടക്കാഞ്ചേരി അകമല ഫ്ലൈവെൽ വളവിൽ നിയന്ത്രണം വിട്ട കെഎസ്ആർടിസി ഡിലക്സ് ബസ് പാടത്തേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.

ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. തൃശൂർ ഭാഗത്തേക്ക് സഞ്ചരിച്ചിരുന്ന സുൽത്താൻ ബത്തേരി-കൊട്ടാരക്കര റൂട്ടിലോടുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

spot_imgspot_img
spot_imgspot_img

Latest news

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

Other news

ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ

ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച...

പീച്ചി സ്റ്റേഷനിലും പൊലീസ് ക്രൂരത

പീച്ചി സ്റ്റേഷനിലും പൊലീസ് ക്രൂരത തൃശൂർ: പട്ടിക്കാട് ലാലീസ് ഹോട്ടൽ ഉടമ കെ.പി....

സംസ്ഥാനത്തെ മൂന്നാമത്തെ മുലപ്പാൽ ബാങ്ക് തുറന്നു

സംസ്ഥാനത്തെ മൂന്നാമത്തെ മുലപ്പാൽ ബാങ്ക് തുറന്നു തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നാമത്തെ മുലപ്പാൽ ബാങ്ക്...

വാഹനമിടിച്ച് കുതിര ചത്തു; സവാരിക്കാരനെതിരെ കേസ്

വാഹനമിടിച്ച് കുതിര ചത്തു; സവാരിക്കാരനെതിരെ കേസ് വാഹനമിടിച്ച് കുതിര ചത്ത സംഭവത്തിൽ കുതിരയെ...

ടെസ്ല ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്പോൺസർ

ടെസ്ല ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്പോൺസർ എലോൺ മസ്കിന്റെ ടെസ്ല കമ്പനി ഇന്ത്യൻ...

ബ്രില്യന്‍റ് അനീഷ് മണ്ടന്‍ അപ്പാനി ശരത്

‘ബ്രില്യന്‍റ് അനീഷ്, മണ്ടന്‍ അപ്പാനി ശരത്’ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ്...

Related Articles

Popular Categories

spot_imgspot_img